1. ചിക്കന്‍ അരക്കിലോ (മീഡിയം വലിപ്പത്തില്‍)
ഇഞ്ചി, വെളുത്തുള്ളി അരച്ചത് 2 ടീസ്പൂണ്‍
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
സുര്‍ക്ക അര കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് പാകത്തിന്
2. മൈദ അര കപ്പ്
കോണ്‍ഫ്‌ളോര്‍ ഒരു കപ്പ്
ബ്രഡ്ഡ് പൊടിച്ചത് അര കപ്പ്
ഓട്ട്‌സ് അര കപ്പ്
കുരുമുളക് പൊടി അര ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
ഉപ്പ് അര ടീസ്പൂണ്‍
3. സണ്‍ഫ്‌ളവര്‍ ഓയില്‍ ആവശ്യത്തിന്
4. മുട്ട 2
പാല്‍ ഒരു കപ്പ്
ചിക്കന്‍ ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് നാല് മണിക്കൂര്‍ വെക്കുക. അതിന് ശേഷം ഒരു അരിപ്പയില്‍ വെള്ളം പോകാന്‍ വെക്കുക. (ഇങ്ങനെ വെച്ചാല്‍ ചിക്കന്‍ സോഫ്റ്റാകും)
മുട്ടയും പാലും നന്നായി അടിച്ച് യോജിപ്പിക്കുക.
രണ്ടാമത്തെ പൊടികളെല്ലാം വെള്ളം തൊടാതെ ഉണങ്ങിയ പാത്രത്തില്‍ യോജിപ്പിച്ച് വെക്കുക.
ഇനി ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നും എടുത്ത് മുട്ട, പാല്‍ മിശ്രിതത്തില്‍ മുക്കി പൊടിയിലിട്ട് പതുക്കെ ഉരുട്ടിയെടുക്കുക. വീണ്ടും പാലില്‍ മുക്കി പൊടിയില്‍ ഉരുട്ടുക. ഇങ്ങനെ രണ്ടുപ്രാവശ്യം ചെയ്താല്‍ കോട്ടിംഗ് നന്നായി പിടിച്ചിരിക്കും. ഇനി നല്ലത് പോലെ ചൂടായ സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഇടുക. ആദ്യം രണ്ട് മിനിറ്റ് നല്ല ചൂടില്‍ തിരിച്ചിട്ട് ചൂട് കുറച്ച് 10 മുതല്‍ 15 മിനിറ്റ് വരെ തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കുക (എന്നാലേ ചിക്കന്‍ വേവുകയുള്ളൂ). നീളത്തിലരിഞ്ഞ ഉരുളക്കിഴങ്ങ് ഇതേ എണ്ണയില്‍ ഉപ്പ് ചേര്‍ത്ത് പൊരിച്ച് കോരി ബ്രോസ്റ്റിന്റെ ചുറ്റും നിരത്തി വിളമ്പാം. മായോണൈസും ചേര്‍ത്ത് ചൂടോടെ കഴിക്കാം.
മായോണൈസ്
പാല്‍ ഒന്നര കപ്പ്
വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
നാരങ്ങ നീര് രണ്ട് ചെറുനാരങ്ങയുടെ
ഉപ്പ് പാകത്തിന്
സണ്‍ഫ്‌ളവര്‍ ഓയില്‍ മുക്കാല്‍ കപ്പ്
മിക്‌സിയുടെ ചെറിയ ജാറില്‍ പാലും ചെറുനാരങ്ങനീരും വെളുത്തുള്ളി അരച്ചതും നന്നായി അരക്കുക. ഇതിലേക്ക് അല്‍പാല്‍പമായി ഓയിലൊഴിച്ച് അരക്കുക. ഉപ്പും ചേര്‍ക്കുക. നല്ലത് പോലെ കട്ടിയായി സോസ് പോലെയാകും. കട്ടിയായില്ലെങ്കില്‍ ഓയില്‍ കുറച്ചു കൂടി ഒഴിച്ചുകൊടുത്ത് വീണ്ടും കറക്കിയാല്‍ മതി. ഇത് ഫ്രിഡ്ജില്‍ വെച്ചാല്‍ രണ്ടാഴ്ച വരെ കേട് കൂടാതിരിക്കും.
ഈ രണ്ട് പാചകത്തിനും സണ്‍ഫ്‌ളവര്‍ ഓയിലോ ഒലിവോയിലോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ടേസ്റ്റ് മാറിപ്പോകും.