ഇന്റര്‍നാഷ്‌നല്‍ ബ്രാന്‍ഡുമായി കരിമഠം കോളനി

കൃപ നാരായണന്‍ No image

തിരുവനന്തപുരം ജില്ലയിലെ പ്രധാന കോളനിയാണ് കരിമഠം. 90 വര്‍ഷം പഴക്കമുള്ള കോളനിയില്‍ 600-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടം. ഇവിടെയുള്ള 80 ശതമാനം പേര്‍ക്കും സ്ഥിരവരുമാനമില്ല. ഇല്ലായ്മയും അവഗണനയുമാണ് കരിമഠം കോളനിവാസികളുടെ കൂട്ട്.  ഇരുളടഞ്ഞതായിരുന്നു കോളനിയിലെ സ്ത്രീജീവിതം.  വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു ഇവര്‍ മുന്നോട്ടുപോയിരുന്നത്. സ്ത്രീശാക്തീകരണത്തിനുള്ള പദ്ധതികള്‍ പലയിടങ്ങളിലും നടക്കുന്നുണ്ടെങ്കിലും കരിമഠം കോളനിയെ തേടി ആ പദ്ധതികളൊന്നും എത്തിയിരുന്നില്ല. അവിടേക്കാണ് എട്ട് മാസം മുമ്പ്  ഉര്‍വി ഫൗണ്ടേഷന്‍ എന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന കടന്നുചെന്നത്.   കോളനിയിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയായിരുന്നു നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഉര്‍വി ഫൗണ്ടേഷന്റെ ലക്ഷ്യം. ഉര്‍വി ഫൗണ്ടേഷന്റെ സ്വീയിംഗ് ഹോപ് (Sewing Hope) പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 
ചെയര്‍മാന്‍ ഹസന്‍ നസീഫും ഭാര്യ ഹന്നയും കോളനിയിലെത്തി ബോധവത്കരണത്തിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി. പതിമൂന്ന് സ്ത്രീകളാണ് മുന്നോട്ടുവന്നത്.  ഏത് മേഖല തെരഞ്ഞെടുക്കാമെന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസൈനിംഗിലേക്ക് കടക്കാന്‍ തീരുമാനിച്ചു.  ഇവരെ പഠിപ്പിക്കാന്‍ ഡിസൈനിംഗ് മേഖലയില്‍ ശ്രദ്ധേയരായവരെ തന്നെ അധ്യാപികമാരായി ലഭിച്ചു. കോളനിക്കുള്ളില്‍ തന്നെയായിരുന്നു പരിശീലന കേന്ദ്രം. രണ്ടു മാസത്തെ പരിശീലനം കഴിഞ്ഞതോടെ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാമെന്ന ധൈര്യമായി. കുര്‍ത്തികളിലാണ് പരീക്ഷണം. 
വിപണിയിലെത്തിക്കാന്‍ പേര് വേണമെന്ന് വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല, കോളനിയുടെ പേര് തന്നെ ബ്രാന്‍ഡിനുമിട്ടു. കോളനിയെന്ന് കേള്‍ക്കുമ്പോഴുള്ള അവഗണനയും ആക്ഷേപവും സഹിച്ചാണ് ഇതുവരെ ജീവിച്ചത്. അതിനൊരു മാറ്റം വരണമെന്ന ആഗ്രഹമാണ് ഈ പേരിന് പിന്നിലെന്ന്  പ്രൊഡക്ഷന്‍ യൂനിറ്റിലെ ദിവ്യ പറയുന്നു. Karimadom.com എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ആദ്യം വില്‍പന തുടങ്ങിയത്. ഇത് വിജയിച്ചതേടെ തിരുവനന്തപുരത്ത് കരിമഠം ഡിസൈനര്‍ സ്റ്റോര്‍ എന്ന പേരില്‍ ഒരു ഷോറൂമും ടൈലറിംഗ് യൂനിറ്റും തുടങ്ങി. വ്യത്യസ്തമാര്‍ന്ന ഡിസൈനുകളാണ് കരിമഠം ബ്രാന്‍ഡിന്റെ പ്രത്യേകത. ഇന്റര്‍നാഷ്‌നല്‍ ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന തുണികളും തയ്യല്‍ രീതിയുമെല്ലാം വളരെ പെട്ടെന്ന് ബ്രാന്‍ഡിനെ ശ്രദ്ധേയമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷോറൂം തുടങ്ങി എല്ലാവരിലേക്കും കരിമഠം ബ്രാന്‍ഡിനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.  
പുതിയ സംരംഭം ഈ സ്ത്രീകള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. സ്വന്തമായി വരുമാനമുണ്ടാക്കുന്നതിനൊപ്പം തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ കൂടി അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കരിമഠം ബ്രാന്‍ഡിന്റെ സാരഥികള്‍. പദ്ധതിയിലൂടെ കിട്ടുന്ന ലാഭം മുഴുവന്‍ കോളനിയിലെ കുട്ടികളുടെ പഠനത്തിനായാണ് ഉപയോഗിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top