പേ വിഷബാധ: ചികിത്സയും പ്രതിരോധവും

പ്രഫ. കെ. നസീമ No image

പേപിടിച്ച പട്ടികള്‍, പൂച്ചകള്‍ എന്നിവയുടെ കടിയേറ്റ് ഉണ്ടാകുന്ന രൂക്ഷമായ വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബിസ്. ഇതിന് കാരണമായി വര്‍ത്തിക്കുന്നത് Rhabdoviridae വൈറസ് കുടുംബത്തിലെ ഒരംഗമായ Rabies വൈറസും.

രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍
ഈ അസുഖം പിടിപെട്ട് രോഗി മരിക്കുന്നതിന് തൊട്ടുമുമ്പായിരിക്കും ആ രോഗിക്ക് റാബിസ് ആണെന്ന സംശയം ഉണ്ടാകുന്നതു തന്നെ. കാരണം പട്ടികടിച്ചതോ, നക്കിയതോ ആയ കാര്യം രോഗിക്കു ഓര്‍മ ഉണ്ടായിരിക്കുകയില്ല എന്നതുതന്നെ. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയുടെ മുഖത്ത് (രോമകൂപത്തിന്റെ അടുത്ത്) നിന്ന് കുറച്ചു പേശിയോ, കണ്ണില്‍നിന്ന് Corneal Smear  റോ എടുത്ത് Negri Body ഉണ്ടോ എന്ന് പരിശോധിക്കുക. രോഗി മരിക്കുകയും അസുഖനിര്‍ണയം സാധിക്കാതെ വരുകയും ചെയ്താല്‍ രോഗിയുടെ തലച്ചോറില്‍നിന്ന് കുറച്ചു ഭാഗം (Postmortem Specimen) എടുത്ത് മേല്‍പ്പറഞ്ഞ പരിശോധനക്ക് വിധേയമാക്കാം. പേപ്പട്ടിവിഷം (Rabies  വൈറസ്) നാഡികോശങ്ങളില്‍ വളര്‍ന്നു കോശങ്ങളിലെ ചില പദാര്‍ഥങ്ങളുമായി ചേര്‍ന്നുണ്ടാകുന്ന ഒരു വസ്തു (Inclusion body) ആണ്.

ചികിത്സ (Prophylaxis)
വളരെ പുരാതനകാലം മുതല്‍ക്കുതന്നെ ചൈനയിലെ ഭിഷഗ്വരന്മാര്‍ പേവിഷബാധക്കെതിരെ കറുകപ്പട്ട (Cinnabar)യും കസ്തൂരി(Musk)യും ഉപയോഗിച്ചിരുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അപൂര്‍വമായ വെള്ളമാനിന്റെ പിത്താശയകല്ല് മൃഗങ്ങളുടെ കടിയേറ്റാല്‍ മറുമരുന്നായും ഉപയോഗിച്ചിരുന്നു.
1881-ല്‍ ലൂയിസ് പാസ്ചര്‍ പേവിഷബാധക്കെതിരെയുള്ള ആദ്യത്തെ വാക്‌സിന്‍ ഉണ്ടാക്കി. പരിശോധനശാലയില്‍ വളര്‍ത്തിയെടുത്ത ഈ fixed virus നെ ചെമ്മരിയാടിന്റെ തലച്ചോറില്‍ കുത്തിവെച്ച് അതിനെ ക്ഷാരവും ചൂടും കൊണ്ട് നിര്‍ജീവമാക്കി ഉണ്ടാക്കിയ ഈ വാക്‌സിന്‍ ആദ്യമായി പരീക്ഷിച്ചത് ജോസഫ് മിസ്ചര്‍ (Joseph Meister) എന്ന ഒന്‍പതു വയസ്സുകാരനിലാണ്. ഗുരുതരാവസ്ഥയില്‍ പട്ടികടിയേറ്റ ആ കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്താലാണ് ലൂയിസ് പാസ്ചര്‍ 1885-ല്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത്. രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു. മനുഷ്യരാശിക്ക് മറക്കാനാവാത്ത ആ സംഭവത്തിനുശേഷം അയാളുടെ കുടുംബാംഗങ്ങള്‍ മുഴുവനും ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനമനുഷ്ഠിക്കുന്നു..

മുറിവിന്റെ ഗൗരവം അനുസരിച്ച്  ചികിത്സയെ മൂന്നായി തിരിക്കാം

അപകടം കുറവാണ്

  Licks (പട്ടി നക്കിയതു മാത്രമേ ഉള്ളു എങ്കില്‍) ചിരങ്ങിലോ മുമ്പേ തന്നെ മുറിഞ്ഞിരുന്ന ഭാഗത്തോ, ഉരഞ്ഞ ഭാഗത്തോ ആണെങ്കില്‍ (തല, കഴുത്ത്, മുഖം എന്നീ ഭാഗങ്ങള്‍ ഒഴിച്ച്)
 കണ്ണിലോ, വായിലോ ആണെങ്കില്‍
 പട്ടി കടിച്ച ഭാഗം തടിക്കുക മാത്രം ചെയ്താല്‍ (രക്തം വരാതെ)
 'പേയ്' ഉണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ ഇറച്ചി തൊടുകയോ തിളപ്പിക്കാത്ത പാല്‍ കുടിക്കുകയോ ചെയ്താല്‍.

അപകടം കുറവല്ല

 •  വിരലുകളിലെ മുറിവില്‍ പട്ടി നക്കിയാല്‍
 •  അര സെന്റിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതും ശരിക്കുള്ള തൊലി (ഠൃൗല സെശി) മുറിയാത്തതും
 •  തല, മുഖം, കഴുത്ത്, വിരലുകള്‍ എന്നിവിടങ്ങളില്‍ രക്തം വന്നാല്‍
 •  അഞ്ചു പല്ലിന്റെ കടിച്ച (തടിച്ച) അടയാളം ഉണ്ടായിരുന്നാല്‍

അപകട സാധ്യത വളരെ കൂടുതലാണ്

 •  തലയിലോ കഴുത്ത്, മുഖം എന്നിവിടങ്ങളിലോ ഉള്ള മുറിവില്‍ പട്ടി നക്കിയെങ്കില്‍
 •  കഴുത്ത്, മുഖം എന്നിവിടങ്ങളിലെ എല്ലാ കടികളും മാന്തലുകളും
 •  വിരലുകളിലുള്ള എല്ലാ അരസെന്റീമീറ്ററില്‍ കൂടുതല്‍ നീളവും താഴ്ചയുമുള്ള കടികളും മാന്തലുകളും
 •  അഞ്ചോ അതിലധികമോ പല്ലിന്റെ താഴ്ചയുള്ള രക്തം വരുന്ന മുറിവുകള്‍
 •  മാന്തിക്കീറിയ തരത്തിലുള്ള ശരീരത്തിന്റെ ഏതു ഭാഗത്തുമുള്ള മുറിവുകള്‍
 •  ചെന്നായ, ഊളന്‍ എന്നിവയുടെ കടികള്‍ 

 

വാക്‌സിനുകള്‍

A. Killed Vaccines നിര്‍ജീവമായ വാക്‌സിനുകള്‍
ഫിക്‌സഡ് വൈറസിനെ (fixed virus) ചെമ്മരിയാടിന്റെ തലച്ചോറില്‍ കുത്തിവെച്ചാണ് ഇത്തരം വാക്‌സിനുകള്‍ ഉണ്ടാക്കുന്നത്. അസുഖം ബാധിച്ച ആടിന്റെ തലച്ചോറില്‍ വളര്‍ന്ന വൈറസുകളെ നിര്‍ജീവമാക്കിയാണ് ഉപയോഗിക്കുന്നത്. ജീവനുള്ള ഒരു വൈറസുപോലും ഇതില്‍ ഉണ്ടായിരിക്കാന്‍ പാടില്ല എന്ന WHO (ലോകാരോഗ്യ സംഘടന)യുടെ താക്കീതിനെ ഒരിക്കലും നാം അവഗണിക്കാന്‍ പാടില്ല. വൈറസിനെ നിര്‍ജീവമാക്കാന്‍ പല രാസവസ്തുക്കളും ഉപയോഗിക്കാം. ഉത്തരേന്ത്യയിലെ (ഹിമാചല്‍ പ്രദേശ്) കസ്സോളിയില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (CRI Kasauli) ഉല്‍പാദിപ്പിക്കുന്ന Semple Vaccine, Rabies വൈറസിനെ ഫിനോള്‍ ഉപയോഗിച്ച് നിര്‍ജീവമാക്കിയതാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഊട്ടിയിലെ കൂനൂര്‍ എന്ന സ്ഥലത്തെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വൈറസ്സിനെ നിര്‍ജീവമാക്കാന്‍ ഉപയോഗിക്കുന്നത് ബീറ്റാ പ്രോപ്പിയോ ലാക്‌ടോണ്‍ (ആലമേ (Beta propiolactone - BPL) എന്ന രാസവ്തുവാണ്. പൊക്കിളിന് ചുറ്റുമായി കുത്തിവെക്കുന്ന ഈ വാക്‌സിനുകള്‍ ഇന്ത്യയൊട്ടുക്ക് പേവിഷബാധ തടയാനുപയോഗിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഇത്തരം വാക്‌സിനുകള്‍ സുലഭമായി ലഭിക്കാന്‍വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് പാലോട് (നെടുമങ്ങാട് താലൂക്ക്) ഉള്ള വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാക്‌സിനുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ തുടര്‍ന്നുവരുന്നു.
ആ. B. Live Vaccine അഥവാ attenuated vaccine  എന്ന പേരില്‍ അറിയപ്പെടുന്ന ഇവ മൃഗങ്ങള്‍ക്ക് രോഗപ്രതിരോധശക്തി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം വാക്‌സിനുകള്‍ കാപ്‌സ്യൂളുകളിലാക്കി കോഴിത്തലയ്ക്കകത്തുവച്ച് (Bait) പേപ്പട്ടിശല്യം ഉണ്ടാകുന്ന കാട്ടില്‍ അവിടവിടെ എറിഞ്ഞിരുന്നാല്‍ ഊളന്‍, ചെന്നായ മുതലായ വന്യമൃഗങ്ങള്‍ കോഴിത്തല കഴിക്കുകയും അവയ്ക്ക് വിഷബാധക്കെതിരെ പ്രതിരോധശക്തി ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തുനിന്ന് ഈ രോഗം തുടച്ചുമാറ്റാനിതു ഉതകുന്നു.
ഫ്‌ളറി Rabies virus strain- കോഴിയുടെയോ, താറാവിന്റെയോ ഭ്രൂണങ്ങളില്‍ കുത്തിവച്ചുണ്ടാക്കുന്ന വാക്‌സിനുകള്‍ പട്ടികള്‍ക്കും (low egg passage) പട്ടിക്കുഞ്ഞുങ്ങള്‍ക്കും (High egg passage)  ഉപയോഗിക്കാവുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 360
 • For 1 Year : 180
 • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top