വഴിമാറി നടക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ

ഫര്‍സീന്‍ മാളിയേക്കല്‍
സെപ്റ്റംബര്‍ 2019

ഇതൊരു കഥയാണ്. നടന്നു ശീലിച്ച വഴികളില്‍നിന്ന് തെറ്റി നടക്കാന്‍ തീരുമാനിച്ച കുറച്ച് വിദ്യാര്‍ഥികളുടെ കഥ.  രു വര്‍ഷത്തെ അവരുടെ നിരന്തരമായ പരിശ്രമത്തില്‍ പിറന്നത് വിദ്യാര്‍ഥി സമൂഹത്തിന് ക് പരിചയമില്ലാത്ത സര്‍ഗ വിസ്മയം. പ്ലസ് വണ്‍ വരെയുള്ള 20 കുട്ടികള്‍ക്കും സ്വന്തമായി ഓരോ പുസ്തകങ്ങള്‍. സമൂഹത്തിന് നേരെ തിരിച്ചു വെച്ച കണ്ണാടികള്‍ പോലെ വൈവിധ്യവും ആഴവുമുള്ള കുറേ രചനകള്‍ ഈ കൊച്ചുമിടുക്കന്മാരുടെ കരങ്ങളില്‍നിന്ന് പിറവിയെടുത്തു.  
എട്ടിലും പത്തിലും പ്ലസ് വണ്ണിലുമൊക്കെ പഠിക്കുമ്പോള്‍ തന്നെ ഗ്രന്ഥകാരായി മാറിയ മിടുക്കന്മാരെയും മിടുക്കികളെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടാതെ പോകരുത്.
'അപശബ്ദങ്ങള്‍' ബുനയ്യയുടെ കവിതകളാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ബുനയ്യ സത്താരി സേട്ട് വളരെ വ്യത്യസ്തമായ വീക്ഷണ കോണിലൂടെ അവന്റെ ചുറ്റുപാടിനെ തീക്ഷ്ണമായ വാക്കുകളാല്‍ വരച്ചിടുന്നു. ഒമ്പതാം ക്ലാസുകാരന്റെ കൗതുകങ്ങളല്ല, മറിച്ച് കണ്‍മുന്നിലെ ലോകത്തിന്റെ കാപട്യത്തില്‍ അസ്വസ്ഥനാവുന്ന ഒരു എഴുത്തുകാരനെ ബുനയ്യയുടെ വരികളില്‍ നമുക്ക് കാണാം.
ശിഫയുടെ വാക്കുകളേക്കാള്‍ മൂര്‍ച്ച വരകള്‍ക്കാണ്.  സമകാലിക സാമൂഹിക ചലനങ്ങളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളെ വരച്ചുവെച്ചു. വരകള്‍ക്കൊപ്പം കാവ്യാംശമുള്ള കുറിപ്പുകളും ചേര്‍ന്നതാണ് ശിഫയുടെ 'ഉണങ്ങിയ ചില്ലയില്‍ ഒരു തുള്ളി വിയര്‍പ്പ്.'
അനീതികളോട് പൊരുത്തപ്പെടാന്‍ തയാറാകാത്തതാണ് പത്താം ക്ലാസുകാരി റുഷൈദയുടെ വരികള്‍. പെണ്‍കുട്ടികളും സ്ത്രീകളും വേദനയനുഭവിക്കുന്നത് കാണുമ്പോള്‍ ഉള്ളം പിടക്കും. സ്വാതന്ത്ര്യത്തിനും നീതിക്കും വേി പൊരുതുന്ന സഹോദരിമാരെയാണ് 'ചൗകിദാര്‍, എന്റെ മോനെവിടെ?' എന്ന പുസ്തകത്തില്‍ റുഷൈദ പരിചയപ്പെടുത്തുന്നത്. അധര്‍മത്തിന്റെ ശക്തികളെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളെറിഞ്ഞുകൊ് മറവിയിലേക്ക് മാറ്റിവെക്കാന്‍ പാടില്ലാത്തൊരുപാട് ഓര്‍മപ്പെടുത്തലുകളെ മുന്നോട്ട് വെക്കുകയാണ് റുഷൈദ റഷീദ്.
മുഹാജിറിന്റെ കണ്ണുകള്‍ തേടിയത് പന്തിന് പിറകെ ഓടുന്ന കളിക്കളത്തിലെ ജീവിതങ്ങളെയാണ്. കളിക്കളത്തിലെ ഹീറോകള്‍ കളത്തിനകത്തും പുറത്തും അനുഭവിക്കുന്ന വംശീയ വിവേചനത്തിന്റെ വേവുന്ന കഥകളാണ് 'ആഫ്രിക്കന്‍ കാലു കൊ് കളിക്കുന്ന യൂറോപ്പ്' എന്ന പുസ്തകത്തിലൂടെ മുഹാജിര്‍ മഹ്മൂദ് പറയുന്നത്. 
ഞാന്‍ കു, ഒരു നര്‍ത്തകിയെ/ അവള്‍ കളിക്കുന്നത് ഒരു നാടകമായിരുന്നു/ അതെന്റെ നിയമത്തിനെതിരായിരുന്നു/ ഞാന്‍ തോക്കെടുത്തു.
സമൂഹത്തിലെ നീതിയും അനീതിയുമെല്ലാം തന്റെ കൊച്ചു കവിതകളിലൂടെ വായനക്കാരെ ഓര്‍മപ്പെടുത്തുകയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഷെബിന്‍. 
ഷാസില്‍ സിഹാന്‍ എഴുതിയ 'നാളെയീ തണല്‍ മാഞ്ഞുപോവാതിരിക്കാന്‍' എന്ന പുസ്തകത്തില്‍ ചരിത്രത്തിലെ ഐതിഹാസികമായ പരിസ്ഥിതി സമരങ്ങളുടെ പാഠങ്ങളാണ്. 
അമീന്‍ തന്റെ 'ചൂുവിരല്‍' ചൂുന്നത് പുതിയ ലോകം സ്വപ്‌നം ക് യാത്ര പുറപ്പെട്ടിറങ്ങുന്ന അഭയാര്‍ഥികളെക്കുറിച്ചും മേല്‍വിലാസം നഷ്ടപ്പെട്ടവരുടെ നിസ്സഹായതകളിലേക്കുമാണ്.  
ഹൃദയം തുറന്ന് നിരീക്ഷിക്കുന്ന തന്റെ ചുറ്റുപാടാണ് ബിഷ്‌നീന്‍ ബഷീറിന്റെ പ്രധാന കാന്‍വാസ്. തുറിച്ച് നോക്കുന്ന ഇരുട്ടില്‍ സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളൊരു പെണ്‍കുട്ടിയും ഇടക്കിടെ വാക്കുകളുമായി താളുകളില്‍ കയറി വരുന്നു.
അല്‍ഹാന്‍ തന്റെ 'ജീവിതത്തിന് നിറം ചാര്‍ത്തിയവര്‍' എന്ന കൃതിയില്‍, ഭൂമിയില്‍ അടയാളങ്ങള്‍ ബാക്കിയാക്കി ജീവിക്കുന്ന, ജീവിച്ച് തീര്‍ത്ത മഹാന്മാരെകുറിച്ചാണ് പറയുന്നത്. 
'ബോംബാണേല്‍ അത് മലപ്പുറത്ത് കിട്ടും' എന്ന അശ്‌റഫ് ബിന്‍ ഉമറിന്റെ തലക്കെട്ട് തന്നെ മലയാള സിനിമ വെച്ചുപുലര്‍ത്തുന്ന ചില സ്ഥിരം നിര്‍മിതികളോട് കലഹിക്കുന്നതാണ്. 
സയ്യിദ് മുസമ്മില്‍ 'വാക്ക് വരുണങ്ങിയിരിക്കുന്നു' എന്നെഴുതിത്തുടങ്ങിയ കവിതകള്‍ സാമൂഹിക-സാംസ്‌കാരിക തലക്കെട്ടുകളാല്‍ സമ്പന്നമാണ്. നല്ല ദിനങ്ങള്‍ സ്വപ്‌നം ക് കവിതകളോടൊത്തുള്ള മുസമ്മിലിന്റെ തന്നെ വരകളും ചേരുമ്പോള്‍ താളുകള്‍ വായനക്കാരുമായി ഗൗരവത്തില്‍ സംവദിക്കുന്നു.
കളിക്കു പിന്നിലെ കുറേ കൗതുകങ്ങളാണ് മുഹമ്മദ് റിഷാന്റെ 'കൗതുക കായികം' പറയുന്നത്. കളിപ്രേമികള്‍ക്ക് കായികലോകവുമായി ബന്ധപ്പെട്ട് കൗതുകമുണര്‍ത്തുന്ന വിവരങ്ങളും സംഭവങ്ങളും ശേഖരിച്ച് ക്രോഡീകരിച്ചിരിക്കുകയാണ് റിഷാന്‍.
പോരാട്ടത്തിന്റെ പാട്ടുകളിലൂടെയുള്ള സഞ്ചാരമാണ് ഹനീന ബിന്‍ത് ഉമറിന്റെ 'ഓന്റെ മയ്യത്ത് നമ്മക്ക് കാണ.' പല ദേശങ്ങളില്‍ അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ക്ക് താളവും വീര്യവും പകര്‍ന്ന പാട്ടുകള്‍. നാടിനൊപ്പം നിന്ന് അധിനിവേശത്തിനെതിരെ ഉറക്കെയുറക്കെ പാടിയ പാട്ടുകാര്‍. 
മുഹമ്മദ് യാസീന്‍ ശാസ്ത്ര മേഖലയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 'വേഗത്തേരില്‍ കുതിക്കുന്ന ശാസ്ത്രം' അതിവേഗത്തിലോടുന്ന ശാസ്ത്ര-സാങ്കേതിക രംഗത്തെ അടുത്തറിയാനുള്ള അന്വേഷണങ്ങളാണ്. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാറ്റങ്ങളും സമീപഭാവിയില്‍ തന്നെ ലഭ്യമാകാന്‍ പോവുന്ന സാങ്കേതിക സംവിധാനങ്ങളും യാസീന്‍ പരിചയപ്പെടുത്തുന്നു.
ഷാന ഇടം കെത്തുന്നത് വരകളിലാണ്. പെന്‍സില്‍ ഡ്രോയ്ംഗില്‍ മിടുക്കിയായ ഷാനയുടെ പെന്‍സിലുകള്‍ പകര്‍ത്തുന്നത് ഫലസ്ത്വീന്‍ തെരുവിന്റെ നേര്‍ക്കാഴ്ചകളാണ്. വരകള്‍ക്കൊപ്പം തന്നെ തീക്ഷ്ണമായ വാക്കുകളും ഷാനയുടെ 'ചുവര്‍ ചിത്രങ്ങളില്‍ കവിത പൂക്കുന്നു' എന്ന പുസ്തകത്തെ മനോഹരമാക്കുന്നു. 
'മൂന്ന് പ്രേതങ്ങള്‍' അഹ്മദ് റിസ്‌വാന്റെ ചെറുകഥകളാണ്. തുടക്കക്കാരന്റെ പരിഭവങ്ങളില്ലാതെ, കഴിവു തെളിയിച്ച എഴുത്തുകാരന്റെ കൃത്യമായ വാക്പ്രയോഗങ്ങള്‍ കൊ് ചിന്തകള്‍ക്ക് തിരികൊളുത്തുന്ന, സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് കഥകളുടെ ഉള്ളടക്കം. 
ദുര്‍റ മുറാദിന്റെ ചെറുകഥകളാണ് 'മൂക്ക്'. പ്രാദേശിക ഭാഷകളും പ്രയോഗങ്ങളും കഥകളെ സുന്ദരമാക്കുന്നു. പ്രണയവും സദാചാര പോലീസിംഗും വിരഹവും ആള്‍ക്കൂട്ട കൊലകള്‍ക്കിരയാവുന്നവരുമെല്ലാം കഥാപാത്രങ്ങളായോ കഥാസന്ദര്‍ഭങ്ങളായോ വായനക്കാരുമായി കുമുട്ടുന്നു. 
ഒരു ഇംഗ്ലീഷ് എഴുത്തുകാരിയുമു് കൂട്ടത്തില്‍, ഹര്‍ഷ. 'വെയ്റ്റിംഗ് റ്റു മീറ്റ് ഹെര്‍' ഹര്‍ഷയുടെ നോവലാണ്. കളിക്കൂട്ടുകാരിയോടുള്ള ആത്മബന്ധവും അവളുടെ മരണം കൂട്ടുകാര്‍ക്കിടയിലുാക്കുന്ന ഞെട്ടലുമാണ് ഇതിവൃത്തം. 
ഈ അക്ഷരക്കൂട്ടത്തിലെ ഏറ്റവും ഇളമുറക്കാരിയാണ് രാം ക്ലാസുകാരി ആഇശ മെഹ്‌റ. ഇക്കാക്കമാര്‍ക്കൊപ്പം അവളുടെ കുഞ്ഞുകൈകളിലും ഒരു വിസ്മയം പിറന്നു, 'പൂമ്പാറ്റ'. എല്‍.കെ.ജിയിലെ ദയ മെഹ്‌റയുടെ കുഞ്ഞു വരകളും ആഇശയുടെ വരികളും. ആഇശമോള്‍ കാണുന്ന പൂവിലും പൂമ്പാറ്റയിലുമെല്ലാം കവിതകള്‍ പൂക്കുന്നു. വരകളിലും വരികളിലും മഴവില്‍ വര്‍ണങ്ങള്‍ വിരിയുന്നു.
മലബാര്‍ എജുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടക്കല്‍ ശാന്തിനികേതന്‍ റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സംവിധാനത്തിലെ വിദ്യാര്‍ഥികളാണ് ഈ ഇരുപത് പേരും. വലിയപറമ്പ് ഗോള്‍ഡന്‍ സെന്‍ട്രല്‍ സ്‌കൂള്‍, ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്ററി, കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്ററി, മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന 20 വിദ്യാര്‍ഥികളാണ് ശാന്തിനികേതന്‍ ടീം അംഗങ്ങള്‍. 
ടൈപ്പിംഗ്, ലേ ഔട്ട്, കവര്‍ ഡിസൈന്‍, ചിത്രീകരണം തുടങ്ങി പ്രിന്റിംഗും ബൈന്റിംഗുമൊഴികെയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്തിരുന്നത്. 
വിശാലമായ വായനയും, വിവിധ പരിശീലനക്കളരികളില്‍ അതിഥികളായെത്തിയ വിദഗ്ധരും, സാമൂഹിക നിരീക്ഷണത്തിനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ശാന്തിനികേതന്‍ ഒരുക്കുന്ന സംവിധാനങ്ങളുമാണ് സ്വന്തമായൊരു പുസ്തകം എന്ന സ്വപ്‌നത്തിലേക്കെത്തിച്ചതെന്ന് വിദ്യാര്‍ഥി എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media