ഗോതമ്പുമാവ് - ഒന്നര കപ്പ്
തക്കാളി പള്‍പ്പ് - മുക്കാല്‍ കപ്പ്
എണ്ണ - 1 ടീ സ്പൂണ്‍ + വറുക്കാന്‍
ഉപ്പ് - പാകത്തിന്
ഗോതമ്പുമാവും തക്കാളി പള്‍പ്പും 1 ടീ സ്പൂണ്‍ ഉപ്പും ചേര്‍ത്ത് ആവശ്യമെങ്കില്‍ വെള്ളവും എണ്ണയും ചേര്‍ത്ത് നന്നായി കുഴച്ച് 15-20 മിനിറ്റ് അടച്ചു വെക്കുക. ഇത് ചെറുവൃത്തങ്ങള്‍ ആയി പരത്തി ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കോരുക.
ഗാര്‍ലിക് ടൊമാറ്റോ
തക്കാളി പള്‍പ്പ് - 1 കപ്പ്
സവാള - 1 എണ്ണം
എണ്ണ - 1 ടേ. സ്പൂണ്‍
കോണ്‍ഫ്ളോര്‍ - 1 ടേ. സ്പൂണ്‍
ക്രീം/പാല്‍പ്പാട - 1 ടേ. സ്പൂണ്‍
ഉപ്പ്, കുരുമുളക് - പാകത്തിന്
വെളുത്തുള്ളി - 2-4 അല്ലി; ചെറുതായി അരിഞ്ഞത്
ഡ്രൈ ഫ്രൂട്ട്സ് - കുറച്ച്
എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയും സവാള ചെറുതായി അരിഞ്ഞതുമിട്ട് വഴറ്റുക. പാകമാവുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. കോണ്‍ഫ്ളോറും കുറച്ച് വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി കുറുകി വരുമ്പോള്‍ ഇറക്കി വെക്കുക. ശേഷം ഡ്രൈ ഫ്രൂട്ടുകള്‍ ഇട്ട് അലങ്കരിക്കുക. ക്രീമിന് പകരം പാല്‍പ്പാട ചേര്‍ത്താലും മതി.
ടൊമാറ്റോ ഊത്തപ്പം
അരി - 1 കപ്പ്
ഉഴുന്ന് (പിളര്‍ന്നത്) - അര കപ്പ്
തക്കാളി - 2 എണ്ണം
മുളകുപൊടി - അര ടീ. സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - 1 ടീ. സ്പൂണ്‍
മല്ലിയില - കുറച്ച്
അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് വെവ്വേറെ തന്നെ അരച്ച് രണ്ടും തമ്മില്‍ ഉപ്പ് ചേര്‍ത്ത് നന്നായിളക്കിവെക്കുക. ഒരു ദിവസം പുളിക്കാനായി വെക്കണം. തക്കാളിയും മല്ലിയിലയും ഉപ്പും കൂടി മാവില്‍ ചേര്‍ത്ത് കോരിയൊഴിക്കാവുന്ന പരുവത്തിലാക്കുക. വെള്ളം ആവശ്യത്തിന് ചേര്‍ക്കാം.
ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാക്കുമ്പോള്‍ ഒരു വലിയ തവി മാവ് വട്ടത്തില്‍ കനത്തില്‍ ഒഴിക്കുക. അതിനു മുകളില്‍ തക്കാളി അരിഞ്ഞ് വിതറുക. 1-2 മിനിറ്റിന് ശേഷം മറിച്ചിട്ട് മല്ലിയിലയും വിതറി വിളമ്പുക..
ടൊമാറ്റോ റൗണ്ട്‌സ്
കടലമാവ് - 1 കപ്പ്
തക്കാളി നീര് - 2 കപ്പ്
അരിപ്പൊടി - അര കപ്പ്
എണ്ണ - 3 ടീ. സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - അര ടീ. സ്പൂണ്‍
കടലമാവ്, അരിപ്പൊടി, തക്കാളി നീര്, മുളകുപൊടി, ഉപ്പ്, 1 ടീ. സ്പൂണ്‍ എണ്ണ എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി ഇളക്കി മയമുള്ള ബാറ്റര്‍ തയാറാക്കി, അര മണിക്കൂര്‍ അടച്ചു വെക്കുക. ഒരു ദോശക്കല്ല് ചൂടാക്കി എണ്ണ തേച്ച് മാവ് കുറെശ്ശെ ഒഴിച്ച് 2 മിനിറ്റിന് ശേഷം മറിച്ചിടുക. വീണ്ടും 2 മിനിറ്റിന് ശേഷം കോരിയെടുക്കുക.
ടൊമാറ്റോ ഓംലെറ്റ്
മുട്ട - 2 എണ്ണം
ടൊമാറ്റോ ജ്യൂസ് - 2 ടേ. സ്പൂണ്‍
ചീസ് - 1 ക്യൂബ്
കുരുമുളക് പൊടി - കാല്‍ ടീ. സ്പൂണ്‍
ബട്ടര്‍ - 1 ടേ. സ്പൂണ്‍
ഉപ്പ് - അര ടീ. സ്പൂണ്‍
മല്ലിയില - 1 ടേ. സ്പൂണ്‍; പൊടിയായി അരിഞ്ഞത്
സവാള - 1 എണ്ണം; പൊടിയായി അരിഞ്ഞത്
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. തക്കാളി നീരും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കുരുമുളകുപൊടിയും ചേര്‍ക്കാം. സവാള അരിഞ്ഞത് ചേര്‍ത്തിളക്കുക.
ഫ്രയിംഗ് പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കി ബട്ടറിടുക. മുട്ടക്കൂട്ട് കോരിയൊഴിച്ച് ചെറുതീയില്‍ വെച്ച ശേഷം മറിച്ചിടുക. ചീസ് ഗ്രേറ്റ് ചെയ്തത് മീതെ വിതറുക. എല്ലാം സെറ്റായാല്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി മീതെ മല്ലിയില വിതറി അലങ്കരിക്കുക..