റഫാലില്‍ പറന്ന് ശിവാംഗി
ഷനൂന വാഴക്കാട്
ഡിസംബര്‍ 2020
നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യാതിഥിയായ രാഷ്ട്രീയക്കാരന്‍ പരിപാടിക്കെത്തിയത് ഒരു ഹെലിക്കോപ്റ്ററില്‍ ആയിരുന്നു.
നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യാതിഥിയായ രാഷ്ട്രീയക്കാരന്‍ പരിപാടിക്കെത്തിയത് ഒരു ഹെലിക്കോപ്റ്ററില്‍ ആയിരുന്നു. ആദ്യമായി അത്രയും അടുത്തുനിന്ന് കണ്ട ഹെലിക്കോപ്റ്റര്‍ നോക്കിനിന്നപ്പോഴേ കുട്ടിയായിരുന്ന ശിവാംഗി തീരുമാനിച്ചതാണ് എനിക്കും ഒരു പൈലറ്റ് ആവണമെന്ന്. അവള്‍ വളരുന്നതിനനുസരിച്ച് കുഞ്ഞു ക്ലാസുകളില്‍ നിന്ന് വലിയ ക്ലാസുകളിലേക്കുള്ള ഓരോ കയറ്റത്തിനിടക്കും ഈ മോഹവും ശിവാംഗിയില്‍ വളര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ വളര്‍ന്നു വളര്‍ന്നു ശിവാംഗി ഇന്ന് റഫാല്‍ യുദ്ധ വിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ് ആയിരിക്കുന്നു. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗ് ബിഹാറിലെ മുസഫര്‍പൂര്‍ സ്വദേശിനിയാണ്. ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായ ഹാരി ഭൂഷന്‍ സിംഗിന്റെയും വീട്ടമ്മയായ പ്രിയങ്ക സിംഗിന്റെയും മകളാണ് ഈ 25 കാരി. ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ശിവാംഗി ജനിച്ചുവളര്‍ന്നത്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിലെ യാഥാസ്ഥിതിക വെറുപ്പിനെ മറികടക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായി ശിവാംഗിയുടെ മുത്തഛന്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മിച്ച പെണ്‍കുട്ടികള്‍ മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ആണ് പിതാവ് ഹരി ഭൂഷന്‍ സിംഗ്.
സിക്കിം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും മാളവ്യ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷമാണ് ആത്മവിശ്വാസത്തോടെ ശിവാംഗി ബനാറസ് ഹിന്ദു സര്‍വകലാശാല 7 യു.പി എയര്‍ സ്‌ക്വാഡ്രന്‍ എന്‍.സി.സിയില്‍ ചേര്‍ന്നത്.
കോമണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലൂടെ തെരഞ്ഞെടുത്തതിനു ശേഷം 2016 ജൂലൈയില്‍ പരിശീലനത്തിനായി എയര്‍ഫോഴ്‌സ് അക്കാദമിയില്‍ എത്തി. ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ പൈലറ്റ് എന്‍ട്രി സ്‌കീമിന് കീഴില്‍ 2018 ജൂണില്‍ ഇന്ത്യന്‍ നാവികസേനയിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് പിലാറ്റസ് പി.സി സെവന്‍ എം.കെ.ഐ.ഐ വിമാനത്തില്‍ പരിശീലനം നേടി. 2019-ല്‍ ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രന്‍ 550 ഡോര്‍നിയര്‍ വിമാനം പറത്താനും ശിവാംഗി പഠിച്ചു. അതേതുടര്‍ന്ന് 2019 ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി ശിവാംഗി മാറി. നിലവില്‍ മിഗ് 21 ബൈസണ്‍ യുദ്ധവിമാന സംഘത്തിലെ അംഗമാണ് ശിവാംഗി.