ഗോതമ്പ് ഉല്പന്നങ്ങള് കഴിക്കാത്തവര്‍ ഏറെ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇതൊരു ഭക്ഷ്യയോഗ്യമായ ഉല്പന്നം എന്നതിനേക്കാളുപരി ഔഷധസമ്പുഷ്ടവും പോഷകവും അനേക രോഗഹരവും അടങ്ങിയ സമ്പൂര്‍ണ പോഷകമാണെന്ന് മനസ്സിലാക്കിയവര്‍ കുറവായിരിക്കും.
ഗോതമ്പ് ഉല്പന്നങ്ങള് കഴിക്കാത്തവര്‍ ഏറെ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ഇതൊരു ഭക്ഷ്യയോഗ്യമായ ഉല്പന്നം എന്നതിനേക്കാളുപരി ഔഷധസമ്പുഷ്ടവും പോഷകവും അനേക രോഗഹരവും അടങ്ങിയ സമ്പൂര്‍ണ പോഷകമാണെന്ന് മനസ്സിലാക്കിയവര്‍ കുറവായിരിക്കും. ഗോതമ്പിനു പുറമെ ഗോതമ്പില പോലും ഔഷധയോഗ്യമാണ്. അമേരിക്കയിലെ ബോസ്റ്റണിലെ ഹിപ്പോക്രാറ്റസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗോതമ്പിന്നില ഉപയോഗിച്ചുകൊണ്ടുള്ള വീറ്റ്ഗ്രാസ്സ്തെറാപ്പി’ എന്ന ഒരു ചികിത്സാ സമ്പ്രദായം തന്നെ ഉണ്ടായിരുന്നു. ഗോതമ്പ് നല്ല ശോധനയുണ്ടാക്കുന്നതാണ്. എന്നാല്‍ ഇന്ന് ലഭിക്കുന്ന ഗോതമ്പുപൊടി - ആട്ട - വിപരീത ഫലമാണുണ്ടാക്കുന്നത്. അതുണ്ടാക്കുന്ന പ്രക്രിയയിലെ മാറ്റം മൂലമാണത്. മുളപ്പിച്ചാല്‍ മുളക്കുന്ന നല്ല പാകമെത്തിയ ഗോതമ്പാണ്, ഭക്ഷ്യയോഗ്യമായത്. എന്നാല്‍ ഇതിനൊന്നും നമുക്ക് സമയമില്ല. മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ഗോതമ്പ് അതേപോലെ പൊടിക്കുന്ന യന്ത്രത്തില്‍ കയറ്റി പൊടിച്ച് പേക്ക്ചെയ്യുന്നു. മാര്‍ക്കറ്റിലെത്തുന്നു. ഇതാണിന്നത്തെ സ്ഥിതി. അതില്‍ ചളി, കല്ലുകള്‍, ചാണകം, കുതിരചാണം തുടങ്ങി വൃത്തിഹീനമായ വസ്തുക്കള്‍ അതിലുണ്ടെന്നോര്ക്കണം. രോഗികളില്‍ പലരും പറയുന്ന കാര്യം ഗോതമ്പ് കഴിക്കുന്നു ശോധനയില്ല എന്നാണ്. എന്നാല്‍ അതിന്റെ കാരണത്തിലേക്കു നാം ശ്രദ്ധിക്കുന്നില്ല. ഗോതമ്പുപൊടിയില്‍ തന്നെ മറ്റു പല പൊടികളും ചേര്ത്തുവരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
അരിയേക്കാള്‍ പതിന്മടങ്ങ് ഗുണമേന്മയുണ്ട് ഗോതമ്പിനെന്ന യാഥാര്‍ഥ്യം കേരളീയര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. അരിയുടെയും ഗോതമ്പിന്റെയും താരതമ്യപഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഗോതമ്പില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, ജീവകം എ, തയാമിന്‍ റിബോഫഌമിന് എന്നിവ യഥാക്രമം 11.8, 41.0, 4.9, 108.0, 0.45 ഉള്ളപ്പോള്‍ അരിയില്‍ 6.4, , 4, 10, 0.21, 0.05, 3-8 ഇതാണതിന്റെ ഘടന, എന്നാല്‍ കാലോറി 348 ഗോതമ്പിലുള്ളപ്പോള് 345 ആണ് അരിയുടെ നില. കേരളീയര്‍ ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ അധികം കഴിക്കുന്നത് അരിയാണ്.
ഓജസ്സും തേജസ്സും വര്‍ധിപ്പിക്കുന്നതിനും സ്ത്രീഗമനശക്തി കൂട്ടാനും ശരീരത്തിന് കാന്തിയും പരിപുഷ്ഠിയും നിലനിര്ത്താനുള്ളമൊക്കെയുള്ള കഴിവ് ഗോതമ്പിനുണ്ട്. ഈജിപ്തിലും മോഹന്ജോതാരോയിലും നടത്തിയ ചരിത്രപഠനങ്ങൡ അക്കാലത്തുതന്നെ ഗോതമ്പുപയോഗിച്ചുവരുന്നതായി തെളിവുകള്‍ ഉണ്ട്.
ഗോതമ്പിന് കഫത്തെ നശിപ്പിക്കുവാന്‍ ശക്തിയുണ്ട്. ഗോതമ്പ് ഇന്നു ലഭ്യമാകുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കഞ്ഞി, ചോറ്, അട, പത്തിരി, പുട്ട്, പൊറോട്ട, കേക്ക്, അലുവ, ഇങ്ങനെപോവുന്നു അതിന്റെ ഉപയോഗ രീതി.
ഗോതമ്പും, അമുക്കുരുവും ചേര്‍ത്ത് പാലില്‍ കാച്ചി കഴിക്കുന്നതും ഗോതമ്പും വയല്ചുള്ളിവിത്തും വറുത്തുപൊടിച്ചു തേനില്‍ ചേര്‍ത്തു കഴിക്കുന്നതും ഗോതമ്പും അണ്ടിപ്പരിപ്പും, കടലയും ചേര്‍ത്ത് വറുത്തുപൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഗോതമ്പും അമുക്കുരുവും വയല്‍ചുള്ളി വിത്തും കൂട്ടി പാലില്‍ പുഴുങ്ങികഴിക്കുന്നതും ഒന്നാന്തരം വാജീകരണ ഔഷധമാണ്. ഗോതമ്പ് വറുത്തുപൊടിച്ച് ആട്ടിന്‍പാലില്‍ കാച്ചികൊടുത്താല് കുട്ടികള്‍ക്കുണ്ടാകുന്ന അതിസാരം കുറഞ്ഞുകിട്ടും. ഗോതമ്പ്, മഞ്ഞള്‍പ്പൊടി പുഴുങ്ങി അരച്ചു ഉപ്പുകൂട്ടി വീക്കമുള്ള സ്ഥലത്തു തേച്ചിടാവുന്നതാണ്. ഗോതമ്പ് പൊടി നെയ്യില്‍ വറുത്തുപൊടിച്ചു തേന്‍ ചേര്‍ത്തുകഴിക്കുന്നതും ഗോതമ്പ് അരി അരച്ചു ഗന്ധതൈലം ചേര്‍ത്ത് കെട്ടുന്നതും അസ്ഥിഭംഗത്തിനു നല്ലതാണ്. ഗോതമ്പ് മഞ്ഞള്‍ കൂട്ടി അരച്ച് മുഖം തക്കാളികൊണ്ട് ഉരസിയതിനുശേഷം വടിച്ചാല്‍ മുഖകാന്തിയും, മുഖത്തിന് പ്രസന്നതയും തെളിവും ലഭിക്കും. ഗോതമ്പുപൊടി വിനാഗിരിയില്‍ കുറുക്കി മുഖത്തു പുരട്ടിയാലും ഈ ഗുണം ലഭിക്കും . പ്രമേഹരോഗികള്‍ക്ക് അരിയെ അപേക്ഷിച്ച് ഗോതമ്പാണ് ആഹാരത്തിന് നല്ലത്. നല്ലതാണെന്നുവെച്ച് അമിതമായി എണ്ണയോ വെളിച്ചെണ്ണയോ നെയ്യോ ചേര്‍ത്ത് വറുത്തു കണക്കിലധികം സമയത്തും അസമയത്തും കഴിക്കുന്നത് ഗുണത്തിലേക്കാളേറെ ദോഷമേ ചെയ്യൂ. അങ്ങനെ ചെയ്താല്‍ വയറുസംബന്ധമായ രോഗങ്ങള്‍ ഗ്യാസ്ട്രബിള്‍, പ്രമേഹം എന്നിവ കൂടാനാണ് സാധ്യത.