'റെഡ് ഐ' എന്നറിയപ്പെടുന്ന കണ്ണുദീനം അഥവാ Conjunctivitis ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അധികരിച്ചുവരുന്നു. മഞ്ഞുകാലം കഴിഞ്ഞ് വേനലിലേക്ക് പ്രവേശിക്കുന്ന കാലാവസ്ഥയിലാണ് രോഗാണുക്കള്‍ക്ക് പ്രജനനം എളുപ്പമാവുന്നത്. രാത്രിയിലെ തണുപ്പും പകലിലെ അതികഠിനമായ ചൂടും ഈ രോഗത്തിന് ആക്കം കൂട്ടുന്നു.
കണ്പോളയുടെ അകവശവും കണ്ണിന്റെ ഉപരിതലവും ആവരണം ചെയ്തിരിക്കുന്ന നേര്‍ത്തതും സുതാര്യവുമായ ഒരു പാടയാണ് Conjunctiva. ഇതിനുണ്ടാവുന്ന രോഗാണുബാധയും അതോടനുബന്ധിച്ച് കണ്ണിലുണ്ടാവുന്ന നിറവ്യത്യാസം, നീര്, പഴുപ്പ്, കണ്ണുനീരിന്റെ ദൗര്‍ലഭ്യം, അസ്വസ്ഥത, കണ്ണുതുറക്കാന്‍ കഴിയാതിരിക്കുക (ജവീീേുവീയശമ), വേദന, ചൊറിച്ചില്‍, കഴപ്പ്, കാഴ്ചക്കുറവ് എന്നിവയെല്ലാം രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കണ്ണീരിന്റെ ദൗര്‍ലഭ്യം കാരണം കണ്ണിന് വരള്‍ച്ചയും അസ്വസ്ഥതയും ഉണ്ടാവുന്നു. രോഗാവസ്ഥയില്‍ കണ്ണിനകത്ത് കടുത്ത ചുവപ്പ് നിറം ഉണ്ടാവുന്നതിനാല്‍ ഈ അസുഖത്തെ 'റെഡ് ഐ' എന്നു പറയുന്നു. കണ്ണിനകത്തുള്ള ചെറിയ രക്തക്കുഴലുകളുടെ രക്തസ്രാവമാണ് കണ്ണിന് ചുവപ്പ് നിറം ഉണ്ടാക്കുന്നത്.
കണ്ണുരോഗങ്ങള്‍ പലവിധം
പെട്ടെന്നുണ്ടാവുന്ന (Acute Conjunctivitis), കണ്ണുരോഗം, അലര്‍ജി മൂലമുണ്ടാവുന്ന കണ്ണുദീനം, അഡിനോ വൈറസ് കാരണമായുണ്ടാവുന്ന കണ്ണുദീനങ്ങള്‍, എന്ററോ വൈറസ് (EV-70) എന്ന RNA വൈറസ് കാരണമായുണ്ടാവുന്ന കണ്ണ് രോഗം(Acute Hemorrhagic conjunctivitis (AHC) , Herpes simplex virus - 1 കാരണമായുണ്ടാവുന്ന (Follicular Conjunctivitis) വേദന, വളരെ ചെറിയ ബാക്ടീരിയയായ ക്ലമിഡിയ രോഗാണു കാരണമായുണ്ടാവുന്ന കണ്ണുദീനം,Moraxella Bacteria കാരണമുണ്ടാവുന്ന Angular Conjunctivitis അസുഖം എന്നിവയാണവ. കണ്ണുദീനത്തിന്റെ ഗുരുതരാവസ്ഥകളായ Chemosis, Uveitis എന്നിവയും നമ്മുടെ അശ്രദ്ധകൊണ്ട് വരാവുന്നതാണ്.
മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ Adenovirus കാരണമായുണ്ടാവുന്ന കണ്ണുരോഗങ്ങള്‍ക്കും EV-70 കാരണമായുണ്ടാവുന്ന Acute Hemorrhagic conjunctivitis ആണ് ഈ കാലാവസ്ഥയില്‍ നാം പ്രാധാന്യം കൊടുക്കേണ്ടത്.
നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന Conjunctivitis എന്ന പകര്‍ച്ചവ്യാധികള്‍ കണ്ണിനുണ്ടാക്കുന്നത് അഡിനോ വൈറസുകളാണ്. ഈ കണ്ണുദീനത്തിന് പഴുപ്പ് ഇല്ല. കണ്ണില്‍നിന്ന് നീരുവന്നു കണ്ണ് നിറഞ്ഞിരിക്കും. കണ്ണുതുറക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രകാശത്തില്‍ കണ്ണിന് വല്ലാത്ത അസ്വസ്ഥതയും വിമ്മിട്ടവുമാണ്. ഒപ്പം കണ്ണിനു ചുറ്റുമുള്ള ലിംഫ് ഗ്ലാന്റുകള്‍ നീരുകൊണ്ട് വീര്‍ത്തിരിക്കും. വളരെ അസഹനീയമായ ഈ അസുഖം വരുമ്പോള്‍ കണ്ണിലുണ്ടാവുന്ന ബാക്ടീരിയയുടെ ആക്രമണഫലമായാണ് കണ്ണില്‍ പഴുപ്പ് ഉണ്ടാകുന്നത്. ഈ അസുഖം വന്നാല്‍ കാഴ്ചക്ക് മങ്ങലുണ്ടാവുന്നതിനാല് പുറത്തിറങ്ങുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് നല്ലതാണ്. ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന Refresh eye drops (Ethyl cellulose) രോഗം ഭേദമായി കഴിഞ്ഞാലും കുറേ ദിവസത്തേക്ക് കൂടി ഒഴിച്ചു കൊണ്ടിരിക്കണം. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കണ്ണില്‍ പാട ഉണ്ടാവുകയും അത് കാഴ്ചയെ ബാധിക്കുകയും ചെയ്യും.
അലര്‍ജി, പലതരം രോഗാണുക്കള്‍, സൂക്ഷ്മാണുക്കളായ വൈറസുകള്‍ എന്നിവയും കണ്ണുദീനത്തിന് കാരണമാണ്.
അഡിനോ വൈറസുകള്‍
Adenoviridac കുടുംബത്തിലെ Double Stranded DNA വൈറസുകളാണിവ. ഉപരിതലത്തില്‍ ആവരണമില്ലാത്ത ഇവക്ക് പ്രോട്ടീന്‍ കൊണ്ട് നിര്‍മിതമായ ഒരു ചട്ടക്കൂടി(Capsid)നകത്താണ് ജീനോം(DNA) ഉള്ളത്. ഇവ മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നു. സസ്തനികളില്‍ രോഗമുണ്ടാക്കുന്ന ഈ വൈറസുകളെ Mastadenovirus കളെന്നും പക്ഷികളില്‍ രോഗമുണ്ടാക്കുന്നവയെ Aviadenovirus എന്നും രണ്ടു തരത്തില്‍ തരംതിരിച്ചിരിക്കുന്നു.
ചരിത്രം
1953-ല്‍ Rowe എന്ന ശാസ്ത്രജ്ഞനും കൂട്ടരും രോഗിയായ ഒരാളിന്റെ അഡിനോയ്ഡ് (നാസാരന്ധ്രത്തിനകത്തുള്ള ലിംഫോയിഡ് ടിഷ്യു) ടിഷ്യുവില്നിന്ന് ഇവയെ ആദ്യമായി വേര്‍തിരിച്ചെടുത്തതിനാലാണ് ഈ വൈറസുകള്‍ക്ക് അഡിനോ വൈറസുകള്‍ എന്ന പേര് കിട്ടിയത്.
രോഗ നിര്‍ണയ പരിശോധനകളും ചികിത്സയും
കണ്ണില്നിന്നെടുത്ത പഴുപ്പോ നീരോ സൂക്ഷ്മദര്‍ശിനിയിലൂടെയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിലൂടെയോ നിരീക്ഷിച്ചും, കള്‍ച്ചര്‍ ചെയ്തും, പ്രതിവസ്തു(antibody) വിന്റെ സാന്നിധ്യം അതിന്റെ ഉയര്‍ന്ന അളവ് പരിശോധനകളിലൂടെ (ELISA, PCR) കണ്ടുപിടിച്ചും രോഗനിര്‍ണയം സാധ്യമാണ്. രോഗാണുവിന്റെ ഇനം അനുസരിച്ച് ആന്റി ബാക്ടീരിയല്‍ ക്രീമുകളോ, ആന്റി വൈറല്‍ ക്രീമുകളോ, ആന്റിബയോട്ടിക്കുകളോ സ്റ്റിറോയ്ഡിനൊപ്പം ഐ ഡ്രോപ്പുകളായി ഉപയോഗിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗി ഔഷധങ്ങള്‍ ഉപയോഗിക്കുകയും പരിപൂര്‍ണ വിശ്രമമെടുക്കുകയും ചെയ്യേണ്ടതാണ്. രണ്ടു മുതല്‍ നാല് ആഴ്ചവരെ നീളുന്ന ഈ അസുഖത്തിന് തക്കസമയത്ത് ഉചിതമായ ചികിത്സ എടുത്തില്ലെങ്കില്‍ ആറ് ആഴ്ചവരെ നീളുകയും രൂക്ഷമായ കണ്ണുദീനങ്ങളായി മാറുകയും ചെയ്യും. ചെറുപ്പക്കാരേക്കാള്‍ പ്രായമാവയവരില് കണ്ണുദീനം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
രോഗാണുവിന്റെ സ്വഭാവം
560C ചൂടില്‍ മിനുറ്റുകള്‍ക്കകം നശിക്കുന്ന ഈ വൈറസ് 370C-ല്‍ ഒരാഴ്ച വരെ നശിക്കാതിരിക്കും. ഈ സമയം അത് മറ്റുള്ളവരില്‍ രോഗം ഉണ്ടാക്കാനുള്ള ശേഷി നിലനിര്‍ത്തുന്നു.
രോഗപ്പകര്‍ച്ച
രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും, വായുവിലൂടെയും വെള്ളത്തിലൂടെയും പടരുന്ന മലാശയ മാലിന്യങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ചില ഇനം serotype കള്‍ Tonsils അഡിനോയ്ഡ് ടിഷ്യു, കുടല് എന്നിവിടങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാതെ കഴിയുന്നു. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന ഇവ കണ്ണ്, മൂക്ക്, കുടല്, മൂത്രനാളി എന്നിവിടങ്ങളിലാണ് രോഗം വരുത്തുന്നത്.
രോഗാണുവിന്റെ വളര്‍ച്ച
കണ്ണ് ദീനം ഉണ്ടാക്കുന്ന അഡിനോ വൈറസുകളുടെ വളര്‍ച്ചാ സമയം 6 മുതല്‍ 7 ദിവസം വരെയാണ്. അതായത് രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ച കഴിഞ്ഞേ രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളൂ.
മനുഷ്യരില്‍ അസുഖം വരുത്തുന്ന ഈ അഡിനോ വൈറസുകള്‍ മൃഗങ്ങളിലോ, ഇതര ജീവജാലങ്ങളിലോ വളരുകയില്ല. അതുപോലെ തിരിച്ചും. ഈ കാരണത്താല്‍ ഈ വൈറസുകളുടെ രോഗനിര്‍ണയത്തിനും മറ്റും മനുഷ്യകോശങ്ങളില്‍ നിര്‍മിച്ച ടിഷ്യു കള്‍ച്ചര്‍ മാത്രമേ ഉപയോഗപ്രദമാവുകയുള്ളൂ.
തടയാം (പ്രതിരോധ മാര്‍ഗങ്ങള്‍)
പ്രതിരോധ മാര്‍ഗമായി ഈ വൈറസുകള്‍ക്കെതിരെ ഉപയോഗിക്കാനുള്ള വാക്സിനുകള്‍ സുലഭമല്ല. എന്നാല്‍ മിലിട്ടറി റിക്രൂട്ടുകള്‍ക്കും, സൈന്യത്തിലും പകര്‍ച്ചവ്യാധിയുടെ സമയത്ത് ഉപയോഗിക്കാന്‍ നിര്ജീവവും ജൈവവും ആയ വാക്സിനുകള്‍ നിലവിലുണ്ട്.