പുഴുക്കലരി (മട്ട) : രണ്ട് കപ്പ്
തേങ്ങ ചുരണ്ടിയത് : ഒരു കപ്പ്
സവാള ചെറുതായരിഞ്ഞത : 1
പെരുംജീരകം : ഒരു ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : പൊരിക്കാനാവശ്യമുള്ളത്
പുഴുക്കലരി ആറ് മണിക്കൂര്‍ നന്നായി കുതിര്‍ത്തശേഷം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു വാഴയില കഷ്ണമോ പ്ലാസ്റ്റിക് കവറോ കൈവെള്ളയില്‍ വെച്ച് അതില്‍ എണ്ണ പുരട്ടി അരച്ച അരിക്കൂട്ടില്‍ നിന്നും ഒരു നാരങ്ങ വലിപ്പത്തില്‍ ഉരുളയെടുത്ത് കൈവെള്ളയില്‍ വെച്ച് ഷീറ്റില്‍ അര ഇഞ്ച് കനത്തില്‍ പരത്തി നേരിട്ട് ചൂടായ എണ്ണയിലേക്ക് ഇടുക. ഇത് പൂരിപോലെ പൊന്തിവരുമ്പോള്‍ തിരിച്ചിട്ട് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ആടിന്റെ തലവരട്ടിയത്, കോഴിവരട്ടിയത് ഇവകൂട്ടി കഴിച്ചാല്‍ വളരെ സ്വാദിഷ്ടമാണ്.
**********************************************************
ആടിന്റെ തലവരട്ടിയത്
1. ആടിന്റെ തല : 1
മുളകുപൊടി : ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി ഒരു : ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ഒരു കപ്പ്
2. സവാള : രണ്ട്
വെളുത്തുള്ളി അരിഞ്ഞത : 2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത : ഒരു ടീസ്പൂണ്‍
പച്ചമുളക് : 3 എണ്ണം
കറിവേപ്പില : രണ്ട് തണ്ട്
കുരുമുളക്‌പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : അര ടീസ്പൂണ്‍
മല്ലിപ്പൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി : അര ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് : രണ്ടെണ്ണം
ഗരം മസാല : ഒരു ടീസ്പൂണ്‍
ആടിന്റെ തല നന്നായി വൃത്തിയാക്കി തലച്ചോര്‍ മാറ്റിയശേഷം ചെറുതായി നുറുക്കി ഒന്നാമത്തെ ചേരുവ ചേര്‍ത്ത് കുക്കറില്‍ വെച്ച് വിസില്‍ വന്നതിന് ശേഷം ഇരുപത് മിനിറ്റ് ചെറിയ തീയില്‍ വെച്ച് വേവിക്കുക. തലച്ചോര്‍ ഉപ്പ്, കുരുമുളക്‌പൊടി, മഞ്ഞള്‍ പൊടി എന്നിവ പുരട്ടി നാലഞ്ച് കഷ്ണമാക്കിപൊരിച്ച് കോരിവെക്കുക. അതേ എണ്ണയില്‍ സവാള വഴറ്റുക - ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില ചേര്‍ത്ത് വഴന്ന് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. തലക്കറി ഒഴിക്കുക. കുഴഞ്ഞ പരുവത്തിലാകുമ്പോള്‍ ഇറക്കിവെക്കുക.. പാത്രത്തില്‍ വിളമ്പിയശേഷം മുകളില്‍ തലച്ചോര്‍ പൊരിച്ചതും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.