മധുരക്കരിമ്പിനെക്കുറിച്ച്

ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ്
നവംബര്‍ 2017
കരിമ്പിന്റെ് രുചിയറിയാത്തവര്‍ വിരളമായിരിക്കും. ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ ജലസേചനവും പാകത്തിന് ജൈവവളവും കിട്ടിയാല്‍ നന്നായി വളര്‍ന്നു വരുന്ന

കരിമ്പിന്റെ് രുചിയറിയാത്തവര്‍ വിരളമായിരിക്കും. ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ ജലസേചനവും പാകത്തിന് ജൈവവളവും കിട്ടിയാല്‍ നന്നായി വളര്‍ന്നു വരുന്ന ഒരു ഔഷധ-ഭക്ഷ്യയോഗ്യ ചെടിയാണ് കരിമ്പ്. അത്യാവശ്യമായി ചെടിച്ചട്ടികളിലും വളര്‍ത്താവുന്നതാണ്. എവിടെയാണെങ്കിലും നല്ലവിളവ് കിട്ടണമെങ്കില്‍ നല്ലവണ്ണം പശിമയും ചേര്‍ത്തേ പറ്റൂ. കരിമ്പിന്‍ വേര്, കരിമ്പിന്‍ തോട്, നീര്, കരിമ്പിന്‍ ഇലയില്‍ നിന്നും ലഭിക്കുന്ന മഞ്ഞുതുള്ളികള്‍ പോലും ഔഷധയോഗ്യമാണ്. കരിമ്പിന്‍ നീരില്‍ നിന്നുണ്ടാക്കുന്നതാണ് പഞ്ചസാരയും ശര്‍ക്കരയും. പഞ്ചസാരയും ശര്‍ക്കരയും കൂടി താരതമ്യം ചെയ്താല്‍ ശര്‍ക്കരയാണ് കൂടുതല്‍ ഔഷധയോഗ്യവും ആരോഗ്യകരവും.

ശുദ്ധിയുള്ളതും തനിമ നിലനിര്‍ത്തുന്നതുമായ കരിമ്പിന്‍ നീരിനെ രാസപ്രക്രിയയിലൂടെ മാറ്റിയാണ് പഞ്ചസാരയുണ്ടാക്കുന്നത്. ശര്‍ക്കരയില്‍ ചളി (മണ്ണ്) ഉണ്ടായിരിക്കും. ശര്‍ക്കര വെള്ളത്തില്‍ കലക്കിയെടുത്ത് വെയിലത്ത് വച്ചോ തീയില്‍ വച്ചോ വറ്റിച്ചെടുത്തുണ്ടാക്കുന്ന ശര്‍ക്കര ശുദ്ധമായിരിക്കും. ഉപയോഗിക്കാന്‍ നല്ലതിതാണ്. എന്നാല്‍ അരിഷ്ടാസവങ്ങളില്‍ മറ്റൊരുതരത്തില്‍ തിളപ്പിച്ചു കീടങ്ങള്‍ മാറ്റിയാണ് ഇത് ഉപയോഗിക്കുന്നത്. 

 വെള്ളവും ആവശ്യത്തിനുള്ള പോഷകാഹാരങ്ങളായ പശിമയും ഇഷ്ടംപോലെ ലഭ്യമായാല്‍ ഇവ സമൃദ്ധമായി ഇന്ത്യയിലെല്ലാ ഭാഗത്തും വളരുന്നതാണ്. ബീഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നന്നായി വളരുന്നുണ്ട്. കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും കേരളത്തില്‍ ഷുഗര്‍ മില്ലുകള്‍ ഉണ്ട്. 

3-4 മീറ്റര്‍ ഉയരത്തില്‍ ഏകവര്‍ഷ ചെടിയാണ്. തണ്ടുകളില്‍ ഏകദേശം 4-5 ഇഞ്ചു വ്യത്യാസത്തില്‍ കമ്പുകള്‍ കാണാവുന്നതാണ്. കമ്പുകളില്‍ ഇല പൊതിഞ്ഞായിരിക്കും. മുട്ടുകളില്‍ നിന്ന് ധാരാളം വേരുകള്‍ വന്നുകൊണ്ടിരിക്കും. അനുകൂല സാഹചര്യം വരുമ്പോള്‍ കമ്പുകള്‍ മുറിച്ചു മാറ്റി വീണ്ടും കൃഷിചെയ്യുന്നു. പ്രത്യുല്‍പാദനത്തിനു വേണ്ടിയാണ് ഇവക്ക് ധാരാളം വേരുകളുള്ളത്.

മധുരരസവും,  ശീതവീര്യവും, മധുരവിപാകവുമാണിതിന്ന്. കരിമ്പിന്‍ നീര് കുടുക്കുന്നത് ധാരാളം മൂത്രം പോകാന്‍ സഹായിക്കുന്നു. പ്രമേഹരോഗികളില്‍ അതിമൂത്രം ലക്ഷണമുള്ളതുകൊണ്ട് കരിമ്പിന്‍ നീര് കഴിക്കാന്‍ പാടില്ല. മാത്രമല്ല അത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടി പ്രമേഹരോഗത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

കരിമ്പിന്റെ പുറംപട്ട ചുവപ്പ്, പച്ച, ഇളംപച്ച, തവിട്ടുനിറം, ചുവപ്പു കലര്‍ന്ന തവിട്ടുനിറം എന്നിങ്ങനെയുള്ള രൂപത്തില്‍ കണ്ടുവരുന്നുണ്ടെങ്കിലും എല്ലാറ്റിന്റെയും ഗുണം ഒന്നുതന്നെ.

കരിമ്പിന്‍ സ്റ്റാര്‍ച്ച്, കാത്സ്യം ഓക്‌സിലേറ്റഡ് ക്രോസ്, സെല്ലുലോസ്, പെന്റോസാന്‍സ് ലിഗ്നിന്‍, പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കരിമ്പ് ആട്ടിയെടുത്തുണ്ടാകുന്ന ചണ്ടിയാണ് മൊളേഷസ്. കരിമ്പിന്‍ നീര് ശരീരത്തിലെ അശുദ്ധിയെ ശമിപ്പിക്കുന്നതാണ്. മൂത്രവും, കഫവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തെ തടിപ്പിക്കുന്നതാണ്. എന്നുവെച്ച് കരിമ്പിന്‍ നീര് അധികം കഴിക്കാന്‍ തയ്യാറായാല്‍ പ്രമേഹമാണ് കിട്ടുക. ബലവര്‍ദ്ധകമാണെങ്കിലും, കാസം, ശ്വാസം, കൃമി, കഫം ഇവ ഉണ്ടാകുന്നതാണ്. രക്തപിത്തം, കാമില തുടങ്ങിയവയെ ശമിപ്പിക്കുന്നു. 

മൂക്കില്‍ നിന്നും മലദ്വാരത്തില്‍ നിന്നും വായയില്‍ കൂടിയും ഉണ്ടാകുന്ന രക്തസ്രാവത്തിന് കരിമ്പിന്‍ നീര് വളരെ പ്രധാന ഔഷധമാണ്. പെട്ടെന്നുണ്ടാകുന്ന രക്തസ്രാവങ്ങള്‍ക്ക് കരിമ്പിന്‍ നീര് നല്ലൊരു ഔഷധമാണ്. പെട്ടെന്നുണ്ടാകുന്ന മുറിവിന് ആ സന്ദര്‍ഭങ്ങത്തില്‍ തന്നെ പഞ്ചസാര കഴിക്കുന്നതും പഞ്ചസാരയുടെ അംശം അടങ്ങിയ തേന്‍ കഴിക്കുന്നതും അവ വെച്ചുകെട്ടുന്നതും ഉടനെ ചെയ്യാവുന്ന ചികിത്സയാണ്.

കരിമ്പിന്‍ നീര് മാത്രം നസ്യം ചെയ്യുന്നതും കരിമ്പിന്‍ നീരും മുന്തിരിനീരും ചേര്‍ത്ത് നസ്യം ചെയ്യുന്നതും മൂക്കില്‍ കൂടി രക്തം വാര്‍ന്നുപോകുന്നതിന് ചെയ്യാവുന്ന പ്രഥമചികിത്സയാണ്. കരിമ്പിന്‍ നീരും, ആടലോടകനീരും ചേര്‍ത്തതില്‍ പശുവിന്‍ നെയ്യുചേര്‍ത്തു കാച്ചിയുണ്ടാകുന്ന ഔഷധം നല്ല ഫലം ചെയ്യുന്നതാണ്. കരിമ്പിന്‍ നീരില്‍ അമുക്കുരം അരച്ചുകലക്കി വിധിപ്രകാരം ഉണ്ടാക്കുന്ന ഔഷധം ഒന്നാന്തരം ക്ഷയരോഗഹാരിയാണ്. മഞ്ഞപ്പിത്ത രോഗമുള്ളവര്‍ക്കും ഇത് ചെയ്തുശീലിക്കാവുന്നതാണ്. ആടലേടകത്തില നീരില്‍ കരിമ്പിന്‍ നീര് ചേര്‍ത്ത് കഴിക്കുന്നതും രക്തപിത്തഹരമാണ്. വെളുത്താവണക്കില കരിമ്പിന്‍ നീര് ചേര്‍ത്ത് കുടിക്കുന്നത് കാമിലക്ക് സിദ്ധൗഷധമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media