സേമിയ - അര കപ്പ്
ഉരുളക്കിഴങ്ങ് - രണ്ട്
ഉള്ളി - ഒന്ന്
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - ആറ് അല്ലി
കറിവേപ്പില - ഒരുപിടി
മല്ലിയില - ആവശ്യത്തിന്
കാപ്‌സിക്കം - ചെറിയ കഷ്ണം
ചിക്കന്‍ - നാല് കഷ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചിക്കന്‍ മസാല - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
സേമിയ വറുത്ത് വേവിച്ചെടുക്കുക. ഇത് അരിപ്പയില്‍ വെള്ളം വാര്‍ത്ത് മാറ്റിവെക്കുക. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ചിക്കന്‍, ഉപ്പ്, ചിക്കന്‍ മസാല എന്നിവയെല്ലാം കൂടെ കുക്കറില്‍ വേവിക്കുക. ഇത് ചൂടാറിയ ശേഷം ഉടച്ചെടുക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇടുക. അതിനു ശേഷം ഉടച്ചെടുത്ത കൂട്ട് ചേര്‍ക്കുക. മല്ലിയില, കാപ്‌സിക്കം, മുളകുപൊടി, മഞ്ഞള്‍പൊടി, വേവിച്ചുവെച്ച സേമിയ എന്നിവയെല്ലാം ചേര്‍ത്ത് ഇളക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. കട്‌ലറ്റിന്റെ രൂപത്തിലാക്കി മുട്ട വെള്ളയില്‍ മുക്കി റസ്‌ക് പൊടിയില്‍ മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.
ലക്കോട്ടപ്പം
മൈദ - ഒന്നര കപ്പ്
കോഴിമുട്ട - ഒന്ന്
ഉപ്പ് - അല്‍പം
മുട്ട ചിക്കിയെടുക്കാന്‍
കോഴിമുട്ട - നാല്
പഞ്ചസാര - അഞ്ച് ടേബ്ള്‍ സ്പൂണ്‍
നെയ്യ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - നാല്
ഉണക്കമുന്തിരി - പത്ത്
ഏലയ്ക്കാ പൊടി - അല്‍പം
പാവു കാച്ചാന്‍
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
പകുതി പഞ്ചസാരയും മൈദയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കോഴിമുട്ട നല്ല അയവില്‍ കലക്കിയെടുക്കുക. ശേഷം ഉപ്പും ചേര്‍ക്കുക. ചൂടായ ദോശക്കല്ലില്‍ പൂരിയുടെ വലുപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയെടുത്ത് നടുവില്‍ വെച്ച് നാലു ഭാഗവും മടക്കിയെടുക്കുക. ഇങ്ങനെ നാലെണ്ണം ഉണ്ടാക്കുക. പഞ്ചസാര പാനിയാക്കുക. അപ്പം എടുത്ത് നടുഭാഗം നാലായി കീറി പാനി ഒഴിച്ച് ഉപയോഗിക്കുക.
മുട്ട ചിക്കുന്ന വിധം
മുട്ടയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കാ പൊടിയും യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക.
ബീറ്റ്‌റൂട്ട് ചിപ്‌സ്
ബീറ്റ്‌റൂട്ട് - മൂന്ന്
ഉപ്പ്, മുളകുപൊടി,
വെളിച്ചെണ്ണ - ആവശ്യത്തിന്
ബീറ്റ്‌റൂട്ട് കനം കുറച്ച് അരിയുക. പാകത്തിന് ഉപ്പ് പുരട്ടി വെക്കുക. എരിവ് ഇഷ്ടമാണെങ്കില്‍ മുളകുപൊടി ഉപയോഗിക്കുക. ഇത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
കാബേജ് വട
പൊടിയായി അരിഞ്ഞ കാബേജ് - 1 കപ്പ്
പൊടിയായി അരിഞ്ഞ പച്ചമുളക് - രണ്ട്
പൊടിയായി അരിഞ്ഞ സവാള - ഒന്ന്
പൊടിയായി അരിഞ്ഞ മല്ലിയില - 2 ടേബ്ള്‍ സ്പൂണ്‍
ഉഴുന്ന് അരച്ചത് - 2 കപ്പ്
എണ്ണ - പാകത്തിന്
ഉപ്പ് - ആവശ്യത്തിന്
ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, അരച്ച ഉഴുന്ന്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയാറാക്കുക. കൈയില്‍ എണ്ണ തടവി കുറെശ്ശെ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്‍ വറുത്തെടുക്കുക.