കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 1000-ത്തില്‍ പരം ഇനം മാവുകള്‍ ഇന്നുണ്ട്. പുതിയവ പിറന്നു വീഴുകയും ചെയ്യുന്നു. കേരളത്തില്‍ വ്യാപകമായി മാവ് കൃഷി ചെയ്തിരുന്നില്ലെങ്കിലും
കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 1000-ത്തില്‍ പരം ഇനം മാവുകള്‍ ഇന്നുണ്ട്. പുതിയവ പിറന്നു വീഴുകയും ചെയ്യുന്നു. കേരളത്തില്‍ വ്യാപകമായി മാവ് കൃഷി ചെയ്തിരുന്നില്ലെങ്കിലും ഒന്നോ രണ്ടോ മാവില്ലാത്ത വീടുകളുണ്ടാകാറില്ലായിരുന്നു. പുളിയന്‍ മാങ്ങ പൂണ്ടുണക്കി ഉപ്പിട്ട് സൂക്ഷിക്കുമായിരുന്നു. കുറെ ഉപ്പിലിട്ടും സൂക്ഷിക്കുമായിരുന്നു. മാവില, തോല്‍, വേര്, മാങ്ങയണ്ടിപ്പരിപ്പ്, മാവിന്‍ പൂ എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു. 'പഴുത്ത മാങ്ങയില കൊണ്ടു പല്ലുതേച്ചാല്‍ പുഴുത്ത പല്ലും നവരത്‌നമാകു' മെന്നൊരു ചൊല്ലുണ്ട്.
വിറ്റാമിന്‍.സി, വിറ്റാമിന്‍.ബി, എ, ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം, അന്നജം, നാരുകള്‍, ലവണങ്ങള്‍, കൊഴുപ്പ്, മാംസ്യം കൂടാതെ ജലാംശവും അടങ്ങിയിട്ടുള്ള ഒരു പരിപൂര്‍ണ്ണ പഴമാണ് മാങ്ങ. അതുകൊണ്ടു തന്നെയാണ് പഴവര്‍ഗങ്ങളില്‍ രാജാവായി മാങ്ങയെ കാണുന്നതും നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാന്‍ പറ്റുന്നതും, ഫലം പ്രതീക്ഷിക്കുന്നതും. മാര്‍ക്കറ്റില്‍ നല്ല വിലയുള്ളതും അധികം കൃഷി ചെയ്തുവരുന്നതുമായ ഇനങ്ങളാണ് ഒളര്‍, മൂവാണ്ടന്‍, നീലം, കലപ്പാടി, മല്‍ഗോവ, സുവര്‍ണരേഖ ജഹാംഗിര്‍, അല്‍ഫോന്‍സ തുടങ്ങിയവ. ആവശ്യത്തിന് വെള്ളവും വളപ്രയോഗവും ചെയ്താല്‍ നന്നായി ഫലം തരുന്ന സസ്യമാണ് മാവ്. 2 1/2 മീറ്റര്‍ താഴ്ച ഉള്ള മൂന്ന് അടി മണ്ണുള്ള ഇടമാണ് മാവിന്റെ വളര്‍ച്ചക്കാവശ്യം. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമായിരിക്കണം. വൃക്ഷങ്ങള്‍ തിങ്ങിനില്‍ക്കുന്നതും സൂര്യപ്രകാശം കിട്ടാത്തതുമായ സ്ഥലം ഒഴിവാക്കുന്നതാണ് നല്ലത്. മഴ അധികം ലഭിക്കുന്നതും വിളവിനെ ബാധിക്കും. അധികം ഉയരമുള്ള മലമ്പ്രദേശങ്ങളില്‍ മാവ് വളരുമെങ്കിലും കായ്ഫലം കുറയും. വിത്ത് ശേഖരണത്തിലും ശ്രദ്ധവേണം. നന്നായി വളര്‍ച്ചയെത്തിയ മാവില്‍നിന്ന് നന്നായി മൂത്ത് പഴുത്ത മാങ്ങയുടെ വിത്തുകളാണ് ശേഖരിക്കേണ്ടത്. ജൈവവളം, ചാണകം, കമ്പോസ്റ്റ്, പച്ചില വളങ്ങള്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ക്രമം ചേര്‍ത്താലെ നല്ല വിള കിട്ടൂ.
ഇന്ന് ഒട്ടുമാവുകള്‍ ആണ് പ്രധാനം. നാലു വര്‍ഷത്തിനുള്ളില്‍ കായ്ക്കുമെന്നതാണ് അതിന്റെ പ്രത്യേകത. പക്ഷേ രണ്ടാം വര്‍ഷത്തില്‍ തന്നെ പൂവിടാന്‍ തുടങ്ങുന്ന ഇതിന്റെ ആ പൂവുകള്‍ നശിപ്പിക്കുകയാണ് മാവിന്റെ വളര്‍ച്ചക്കാവശ്യം. മാവിനെ ബാധിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍ മാവിനെ നശിപ്പിക്കാം. അവയെ വേരോടെ പിഴുതെറിഞ്ഞ് നശിപ്പിക്കാന്‍ ശ്രദ്ധിക്കണം. കൊമ്പുകള്‍ മുറിച്ചു മാറ്റേണ്ടി വരും.
മാവ് പൂത്താല്‍ അതിന് പുകയേല്‍പ്പിക്കുന്നത് മാവില്‍ കൂടുതല്‍ മാങ്ങയുണ്ടാകാനും കീടങ്ങള്‍ നശിക്കാനും കാരണമാകും. മാവിന്‍ തളിരും കീഴാര്‍ നെല്ലിയും മാവിന്‍ തളിരും കരിമുത്തിളും ചേര്‍ത്തുകഴിക്കുന്നതും മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയാണ്. അതുപോലെ, മാവിന്‍ തളിര് സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തിനു ശാന്തികിട്ടും. മാവിനിലയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍കൊണ്ടാല്‍ തൊണ്ടവേദന മാറുന്നതാണ്. മാവില കത്തിച്ച ചാരം തീപ്പൊള്ളലിനും മറ്റു വ്രണങ്ങള്‍ക്കും ഒരു ഗൃഹചികിത്സയാണ്.
മാങ്ങയണ്ടിയുടെ പരിപ്പ് തൈരില്‍ ചേര്‍ത്ത് കഴിക്കുന്നത് അതിസാരത്തിനും, പരിപ്പിന്റെ നീര് അരിച്ചു നസ്യം ചെയ്യുന്നത് മൂക്കിലുണ്ടാവുന്ന രക്തസ്രാവങ്ങള്‍ക്കും നല്ലതാണ്. മാങ്ങയണ്ടിപ്പരിപ്പ് ഉണക്കിപ്പൊടിച്ച് കരിമ്പിന്‍ നീരും തേനും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം അസ്ഥിസ്രാവത്തിനു നല്ലതാണ്.
മോണ പഴുപ്പ്, പല്ലുവേദന, മോണ വീക്കം, മോണയില്‍ നിന്നുണ്ടാകുന്ന രക്തസ്രാവം എന്നീ ദന്തരോഗങ്ങള്‍ക്ക് മാവില ഉണക്കിപ്പൊടിച്ച് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് പല്ലു തേക്കുന്നതും, പഴുത്ത മാവിലയും ഉപ്പും പറങ്കിമാവിന്‍ തോലും ചേര്‍ത്തുണ്ടാക്കുന്ന കഷായം കൊണ്ട് കവിള്‍ക്കൊള്ളുന്നതും മാങ്ങയണ്ടിപ്പരിപ്പ് പൊടിച്ചു തേന്‍ ചേര്‍ത്ത് കഴിക്കുന്നതും അതിസാരഹരമാണ്. അത് കൃമിഹരവുമാണ്.
ഒരു മാവെങ്കിലും വീട്ടില്‍ നട്ടുവളര്‍ത്തി നമ്മുടെ ആരോഗ്യ രക്ഷ ഉറപ്പാക്കേണ്ടതാണ്.