കാരറ്റ് - 1 വലുത്
കാപ്സിക്കം - 1 ചെറുത്
സവാള - 1
പച്ചമുളക് - 5
ബ്രെഡ് - 5 എണ്ണം
ചീസ് - 100 ഗ്രാം
കോണ്‍ഫ്ളോര്‍, മല്ലിയില, ഉപ്പ് - ആവശ്യത്തിന്
കാരറ്റ്, സവാള, പച്ചമുളക്, കാപ്സിക്കം എന്നിവ മിക്സിയില്‍ ഒതുക്കിയെടുക്കുക. ബ്രെഡ് അരിക് കളഞ്ഞ ശേഷം വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് എടുക്കുക. ഇവയെല്ലാം ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്ത് കൈകൊണ്ട് ഒന്ന് പരത്തി ചീസ് ഉള്ളില്‍ നിറച്ച് ഉരുളകളാക്കുക. ബ്രെഡിന്റെ അരികും ഒരു ബ്രെഡ് കഷ്ണവും ചേര്‍ത്ത് പൊടിച്ചെടുക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലക്കി ചീസ് നിറച്ച ഉരുളകള്‍ ഇതില്‍ മുക്കി ബ്രെഡ് പൊടിച്ചതില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ ചീസ് ബാള്‍ റെഡി.
*****************************************************
ചെറുപയര്‍ വട
ചെറുപയര്‍ - 250 ഗ്രാം
സവാള - 1
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് -3
ജീരകം - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ജീരകം എന്നിവ ചേര്‍ത്ത് അരക്കുക. കൂടുതലായി അരയരുത്. പരിപ്പ് വടയുടെ ഷേപ്പ് ആക്കി ചുട്ടെടുക്കുക.
*****************************************************
റവ ഇഡ്ലി
-ബി.പി സഫിയ-
ഓട്സ് 1/2 കപ്പ്
റവ 1/2 കപ്പ്
തൈര് 1/2 കപ്പ്
നെയ്യ് 2 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
കായം 1/2 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
ഇഞ്ചി ചെറിയ കഷ്ണം
അണ്ടിപ്പരിപ്പ് നുറുക്കിയത് 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് നുറുക്കിയത് 2 ടേബിള്‍ സ്പൂണ്‍
ഫ്രൂട്ട് സാള്‍ട്ട് 1/2 ടീസ്പൂണ്‍ (ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഫ്രൂട്ട് സാള്‍ട്ട് ഉണ്ടാക്കാം). ഉപ്പ് പാകത്തിന്
ഓട്സ്, റവ, തൈര് എന്നിവ 3/4 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അടപ്പുള്ള പാത്രത്തില്‍ 30 മിനുട്ട് വെക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം, കായം എന്നിവ ചെറിയ തീയില്‍ മൊരിയിച്ചെടുക്കുക. ഇതും ഫ്രൂട്ട് സാള്‍ട്ട് ഒഴികെ ബാക്കിയുളള ചേരുവകളും യോജിപ്പിച്ചുവെച്ച മാവില്‍ ചേര്‍ക്കുക. ശേഷം ഫ്രൂട്ട് സാള്‍ട്ട് കൂടി ചേര്‍ത്ത് കുമിളപൊങ്ങുന്നത് വരെ നന്നായി യോജിപ്പിച്ച് ഇഡ്ലി പാകത്തില്‍ ചുട്ടെടുക്കാം.
*************************************************
ബീറ്റ്റൂട്ട് റോള്‍
ഉരുളക്കിഴങ്ങ് വേവിച്ചത് 2 കപ്പ്
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് 1/2 കപ്പ്
സവാള 1
ഖരം മസാല, ഏലക്കായ 1 ടീസ്പൂണ്‍
ചെറുനാരങ്ങ നീര് 1 ടീസ്പൂണ്‍
ജീരകം, കടുക് 1 ടീസ്പൂണ്‍
ഉപ്പ്, ഓയില്‍, ബ്രഡ്
അരിക് കളഞ്ഞത്ആവശ്യത്തിന്
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ ജീരകം, കടുക് എന്നിവ ചേര്‍ത്ത് മൂപ്പായാല്‍ സവാള കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ വേവിച്ചുവെച്ചും ബാക്കിയുള്ള ചേരുവകള്‍ കൂടി ചേര്‍ത്തിളക്കുക. ബ്രഡ് അരികുകളഞ്ഞ് ഒന്ന് നനച്ച് വെള്ളം കളഞ്ഞ് കൂട്ട് ഉള്ളില്‍ വെച്ച് ഇഷ്ടമുള്ള ഷെയ്പില്‍ ആക്കിയെടുക്കുക. റവയില്‍ പൊതിഞ്ഞ് പൊരിച്ചടുക്കാം.