സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ആദ്യമായി പ്രാക്ടീസ് ചെയ്യാനെത്തിയപ്പോള്‍ കുറ്റിപ്പുറം ഇല ഫൗണ്ടേഷനിലെ അനുഭവങ്ങള്‍ പുതിയൊരു ലോകം തന്നെയായിരുന്നു. അവിടെ കണ്ടുമുട്ടിയ മിക്ക കേസുകളും കുട്ടികളുമായി ബന്ധപ്പെട്ടതായിരുന്നു - പഠനത്തിലെ ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, പേടി, വാശി, ദേഷ്യം, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങളുമായി എത്തിയ കുട്ടികള്‍. ഇവരില്‍ പലരിലും വാശി ഒരു പ്രധാന വെല്ലുവിളിയായി നിലനിന്നു. തങ്ങളുടെ കുട്ടികളുടെ ഈ സ്വഭാവം എങ്ങനെ മാറ്റിയെടുക്കണമെന്നറിയാതെ വിഷമിക്കുന്ന രക്ഷിതാക്കളായിരുന്നു ഏറെയും.
അത്തരത്തിലൊരു അനുഭവമാണ് പതിനൊന്ന് വയസ്സുകാരനായ മകനുമായി ക്ലിനിക്കിലെത്തിയ ഒരമ്മയുടേത്. പഠനത്തില്‍ പിന്നോട്ട് പോവുകയും വാശി പിടിച്ച് ആവശ്യങ്ങളെല്ലാം സാധ്യമാക്കുകയും ചെയ്യുന്ന ഒരു കുട്ടി. 'വാശി എങ്ങനെ മാറ്റിയെടുക്കാം?' ഇതായിരുന്നു ആ അമ്മയുടെ ചോദ്യം. എന്നാല്‍, അതിനുള്ള ഉത്തരം ലളിതവും പ്രായോഗികവുമായിരുന്നു.
കുട്ടികളില്‍ വാശി സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. ഓരോ കുട്ടികളിലും ഇത് വ്യത്യസ്ത രീതിയില്‍ പ്രകടമാകാം. കുട്ടി വാശി പിടിക്കുമ്പോള്‍ അവരെ നമ്മള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാവണം. അവരുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കുക. അതിനുശേഷം, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ (ടാസ്‌ക്കുകള്‍) നല്‍കുക. ഉദാഹരണത്തിന്, കുട്ടി മൊബൈല്‍ ഫോണിനാണ് വാശി പിടിക്കുന്നതെങ്കില്‍, ഒരു നിശ്ചിത സമയം പഠനം പൂര്‍ത്തിയാക്കുകയും ഹോംവര്‍ക്ക് ചെയ്യുകയും ചെയ്താല്‍ ഇത്ര സമയം ഫോണ്‍ നല്‍കാം എന്ന് ഒരു കൃത്യമായ സമയം നിശ്ചയിക്കുക. അതിനുശേഷം ഫോണ്‍ തിരികെ വാങ്ങുക. ഇങ്ങനെ കുട്ടിയും രക്ഷിതാവും തമ്മില്‍ ഒരു 'ഗിവ് & ടേക്ക്' പോളിസി കൊണ്ടുവരിക. കുട്ടി എപ്പോഴൊക്കെ വാശി പിടിക്കുന്നുവോ അപ്പോഴൊക്കെ ഇത് നടപ്പാക്കുകയാണെങ്കില്‍, ആരോഗ്യകരമായ ഒരു രീതിയിലൂടെ ഈ സ്വഭാവം മാറ്റിയെടുക്കാന്‍ സാധിക്കും.
തുടര്‍ന്ന് നടന്ന ഫോളോ-അപ്പില്‍ ആ കുട്ടിയുടെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നതായി രക്ഷിതാവ് അറിയിച്ചു. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ പോലും കുട്ടികളില്‍ നല്ല സ്വഭാവം രൂപീകരിക്കുന്നതില്‍ നിര്‍ണായകമാണ്. സ്വന്തം ഇഷ്ടങ്ങള്‍ നേടിയെടുക്കാനും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കുട്ടികള്‍ പ്രകടിപ്പിക്കുന്ന ശക്തമായ ആഗ്രഹമാണിത്. ചില സമയങ്ങളില്‍ ഇത് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
കുട്ടികളിലെ വാശി പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍, ക്ഷമയോടെയും തന്ത്രപരമായും ഇടപെട്ടാല്‍ ഈ സ്വഭാവം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
ശാന്തമായി പ്രതികരിക്കുക : കുട്ടി വാശി കാണിക്കുമ്പോള്‍ ദേഷ്യപ്പെടുകയോ ബഹളം വെക്കുകയോ ചെയ്യാതിരിക്കുക. ശാന്തമായി അവരുടെ വാദം കേള്‍ക്കുകയും യുക്തിസഹമായ മറുപടി നല്‍കുകയും ചെയ്യുക.
ശ്രദ്ധ തിരിക്കുക: കുട്ടി വാശി പിടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക. അവരുടെ ശ്രദ്ധ മാറ്റാന്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളോ മറ്റ് കാര്യങ്ങളോ ഉപയോഗിക്കാം.
പരിധികള്‍ നിശ്ചയിക്കുക: കുട്ടികള്‍ക്ക് വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. എന്തൊക്കെ അനുവദനീയമാണ്, എന്തൊക്കെ അല്ല എന്ന് അവര്‍ക്ക് മനസ്സിലാക്കികൊടുക്കുക.
സ്ഥിരത പാലിക്കുക: കുട്ടികളുടെ കാര്യത്തില്‍ ഒരുപോലെ പെരുമാറുക. ഓരോ സമയത്തും വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നത് അവരെ ആശയക്കുഴപ്പത്തിലാക്കുകയും വാശി കൂട്ടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
തെറ്റായ വാശികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക: കുട്ടി കരഞ്ഞോ ദേഷ്യം കാണിച്ചോ കാര്യം സാധിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങാതിരിക്കുക.
നല്ല സ്വഭാവങ്ങള്‍ക്ക് അംഗീകാരം നല്‍കുക.
വികാരങ്ങളെ മാനിക്കുക: കുട്ടികളുടെ വികാരങ്ങളെ അവഗണിക്കരുത്. അവരുടെ വിഷമം മനസ്സിലാക്കുന്നു എന്ന് അറിയിക്കുകയും ശാന്തമായി സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
സംവദിക്കാന്‍ പഠിപ്പിക്കുക: തങ്ങളുടെ ആവശ്യങ്ങളും വികാരങ്ങളും ശാന്തമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.
മാതൃകയാവുക: മുതിര്‍ന്നവര്‍ ശാന്തമായും ക്ഷമയോടെയും പെരുമാറുന്നത് കുട്ടികള്‍ക്ക് ഒരു നല്ല മാതൃകയാകും.
സ്‌നേഹവും പിന്തുണയും നല്‍കുക: കുട്ടികള്‍ക്ക് മതിയായ സ്‌നേഹവും ശ്രദ്ധയും നല്‍കുക. അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്.
സഹായം തേടുക: അമിതമായ വാശിയും അനുസരണക്കേടും കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ ഒരു ശിശു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നത് ഉചിതമാണ്.
എല്ലാ വാശിയും സാധാരണ സ്വഭാവത്തിന്റെ ഭാഗമായി കണക്കാക്കരുത്. ചില സന്ദര്‍ഭങ്ങളില്‍ അമിതമായ വാശിയും അനുസരണക്കേടും ഒക്കെ ഒബ്‌സെസ്സീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ (OCD) പോലുള്ള മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായിരിക്കാം. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും വാശിയെ നേരിടാനുള്ള വഴികളും വ്യത്യസ്തമായിരിക്കും. ക്ഷമയും സ്‌നേഹവും സ്ഥിരതയുമുള്ള ഒരു സമീപനത്തിലൂടെ കുട്ടികളിലെ വാശിയെ നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കും.
കാരണങ്ങള്‍
കുട്ടികളില്‍ വാശി ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.
വികാസത്തിന്റെ ഭാഗം: 2-3 വയസ്സുമുതല്‍ കുട്ടികള്‍ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാനും സ്വയംഭരണാധികാരം സ്ഥാപിക്കാനും ശ്രമിക്കുന്ന ഒരു ഘട്ടമാണിത്. ഈ സമയത്ത്, 'എനിക്ക് ഇത് വേണം', 'ഞാന്‍ ഇത് ചെയ്യും' തുടങ്ങിയ ചിന്തകള്‍ ശക്തമാവുകയും അത് വാശിയുടെ രൂപത്തില്‍ പുറത്തുവരികയും ചെയ്യാം.
ശ്രദ്ധ നേടാനുള്ള ശ്രമം: ചില കുട്ടികള്‍ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധ ആകര്‍ഷിക്കാന്‍ വാശി ഒരു മാര്‍ഗമായി ഉപയോഗിക്കാറുണ്ട്. അവര്‍ കരയുകയോ ദേഷ്യം കാണിക്കുകയോ ചെയ്യുമ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ ലഭിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നു.
ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം: തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വാശി ഒരു എളുപ്പ വഴിയാണെന്ന് കുട്ടികള്‍ മനസ്സിലാക്കിയാല്‍ അവര്‍ അത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, കരഞ്ഞാല്‍ ഒരു കളിപ്പാട്ടം കിട്ടുമെന്ന് കുട്ടി പഠിച്ചാല്‍, അടുത്ത തവണയും അതേ തന്ത്രം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
സംവേദനക്ഷമത: ചില കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ചെറിയ നിരാശ പോലും വലിയ പ്രതികരണങ്ങള്‍ക്ക് കാരണമായേക്കാം.
അനുകരണം: വീട്ടിലെ മുതിര്‍ന്നവര്‍ ദേഷ്യം കാണിക്കുകയോ വാശി പിടിക്കുകയോ ചെയ്യുന്നത് കുട്ടികള്‍ അനുകരിക്കാന്‍ സാധ്യതയുണ്ട്.
ശാരീരിക അസ്വസ്ഥതകള്‍: വിശപ്പ്, ഉറക്കമില്ലായ്മ, അസുഖം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ കുട്ടികളില്‍ ദേഷ്യം ഉളവാക്കുകയും അത് വാശിയായി പ്രകടമാവുകയും ചെയ്യാം.
അമിതമായ ലാളന അല്ലെങ്കില്‍ നിയന്ത്രണം : അമിതമായി ലാളിക്കുന്നതും ഒട്ടും സ്വാതന്ത്ര്യം കൊടുക്കാതെ നിയന്ത്രിക്കുന്നതും കുട്ടികളില്‍ വാശിക്ക് കാരണമാകാം.
സാങ്കേതിക വിദ്യയുടെ സ്വാധീനം: ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവ കുട്ടികളുടെ ലോകത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇവ ലഭിക്കാത്തത്തിലുള്ള വാശിയും, ഗെയിമുകള്‍ കളിക്കാന്‍ കൂടുതല്‍ സമയം കിട്ടാത്തതിലുള്ള വാശിയുമൊക്കെ സാധാരണയായി കാണാറുണ്ട്.
വാശി മാറ്റിയെടുക്കാനുള്ള വഴികള്‍