ചുമ രോഗമാണെങ്കിലും ശ്വാസകോശത്തിലുണ്ടാകുന്ന അധിക കഫത്തെ പുറത്തേക്ക് തള്ളാന്‍ ശരീരം സ്വയം ഏറ്റെടുക്കുന്ന ഒരു പ്രതിവിധിയായി ഇതിനെ കാണാം. അതുകൊണ്ടുതന്നെ ചുമ ലളിതമായ ചികിത്സകൊണ്ട് മാറ്റാവുന്നതാണ്.
നിരന്തരം സമയഭേദമില്ലാതെ ചുമക്കുകയാണെങ്കില്‍ അത് മറ്റു രോഗങ്ങളുടെ ലക്ഷണമാകാം. ടി.ബി, ടൈഫോയ്ഡ്, സന്നിപാതജ്വരം എന്നിവയിലും ചുമ കണ്ടേക്കാം.
പൊടിപടലങ്ങള്‍ ഏല്‍ക്കുന്നതും രാസവസ്തുക്കള്‍ ശ്വസിക്കുന്നതും തല വിയര്‍ക്കുമ്പോള്‍ കുളിക്കുന്നതും എണ്ണ മാറിമാറി തേക്കുന്നതും ചുമക്ക് കാരണമാകും. ചുമ മൂലം കൃത്യമായി ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരികയും തന്മൂലം സന്ധികള്‍ക്കും പേശികള്‍ക്കും വേദന ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അധികം തണുപ്പേല്‍ക്കുന്നതും മഴകൊള്ളുന്നതും അധികം പുകതള്ളുന്ന വാഹനങ്ങളുടെ പിന്നാലെ യാത്ര ചെയ്യുന്നതും ചുമക്ക് കാരണമാകും പുകയേല്‍ക്കുന്നതും പുക അധികം തള്ളുന്ന വിറക് കത്തിക്കുമ്പോഴും മണ്ണെണ്ണ വിളക്ക്, പെട്രോള്‍, സ്പിരിറ്റ് എന്നിവ ശ്വസിക്കുന്നതുകൊണ്ടും ചുമയുണ്ടാകും. ചുമയുള്ളപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നതും പുകകൊള്ളുന്നതും ഒഴിവാക്കണം. പ്രോസ്റ്റേറ്റ് ഗ്ലാന്റിനും സങ്കോച വികാസ ശക്തി നഷ്ടപ്പെടും. മൂത്രരോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ശീതള പാനീയങ്ങള്‍ കഴിക്കുന്നതും ശീതക്കാറ്റ് ഏല്‍ക്കുന്നതും ഒഴിവാക്കണം. പുളിരസമുള്ള ആഹാരം ഒഴിവാക്കണം. ആടലോടകത്തിന്റെ ഇല വറുത്ത് പൊടിച്ച് ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്ത് പലവട്ടമായി കഴിക്കുന്നതും നല്ലതാണ്. ആടലോടകത്തിന്നില അരച്ചു രാസനാദി പൊടിയും ചേര്‍ത്ത് ശിരസ്സില്‍ വെക്കുന്നതും ചുക്കും എള്ളും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നതും ആടലോടകത്തിന്നില, എള്ള് വറുത്തുപൊടിച്ചതും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യവും ചുമസംഹാരിയാകുന്നു. താലീസപത്രാദി ചൂര്‍ണം, കച്ചൂരാദി ചൂര്‍ണം, ദശമൂല രസായനം, മൃദ്വികാദി ലേഹ്യം, കാസജിത്, കാസാമൃതം, വില്വാദി ലേഹ്യം എന്നിവയും ചുമക്ക് നല്ലതാണ്.