അമ്മ

ആദില
ആഗസ്റ്റ് 2020

മുനകള്‍ തേഞ്ഞുതീരുമ്പോഴും
കോറിയിട്ട വരകള്‍ക്ക്
മാറ്റുകൂട്ടാനവള്‍ കിണഞ്ഞു ശ്രമിച്ചിരുന്നു
പിന്നെയും പിന്നെയും വരച്ച്,
അവളുടെ ഒടിയുന്ന മുനകളെ
വഴിയരികിലുപേക്ഷിച്ച്
തിരിഞ്ഞുനോക്കാതെ അവള്‍
തന്റെ ചിത്രങ്ങള്‍ക്ക്
മാറ്റുകൂട്ടിക്കൊണ്ടിരുന്നു
അവസാനം;
തേഞ്ഞുതീര്‍ന്ന അവളെ പിന്നിലാക്കി
അവളുടെ ചിത്രങ്ങള്‍
മുന്നേറി....
അപ്പോഴും പിന്നില്‍നിന്നവള്‍,
ഒടിഞ്ഞ മുനകള്‍ തപ്പിപ്പിടിച്ച്,
ചിത്രങ്ങള്‍ക്ക്
മാറ്റുകൂട്ടിക്കൊണ്ടിരുന്നു.....

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media