മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് വൃക്ക. വൃക്കകള്‍ക്ക് പ്രധാനമായും മൂന്ന് ജോലികളാണ് ഉള്ളത്. ശരീരത്തിലെ ജലാംശം നിയന്ത്രിച്ച് രക്തത്തിലെ സാന്ദ്രത നിലനിര്‍ത്തുക. ശരീരത്തിനാവശ്യമില്ലാത്തതും വിഷമയവുമായ എല്ലാ വസ്തുക്കളെയും ദ്രവരൂപത്തിലാക്കി മൂത്രം വഴി പുറം തള്ളുക. രക്തത്തിലെ ആള്‍ക്കലൈന്‍ നിലനിര്‍ത്തുക. മനുഷ്യന് ര്‍ കിഡ്നികളാണുള്ളത്. ഒരു ജീവായുസ്സ് മുഴുവന്‍ മനുഷ്യനെ സംരക്ഷിക്കാന്‍ കിഡ്നിക്ക് കഴിയും, പക്ഷേ ആധുനിക മനുഷ്യന് ഈ ര്‍ വൃക്കകളെയും അവന്റെ ജീവിതംകൊണ്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു മനുഷ്യന് ജീവിക്കാന്‍ ഒരു കിഡ്നിയുടെ പകുതി പ്രവര്‍ത്തനം മാത്രം മതി.
ഓരോ വൃക്കയുടെയും തൂക്കം ഏകദേശം 140 ഗ്രാം വരും. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫറോണ്സ് (അരിപ്പ) ഉണ്ട്. രക്തം അരിച്ചുവൃത്തിയാക്കുന്ന ജോലി ഈ നെഫ്രോണ്സാണ് ചെയ്യുന്നത്. ഓരോ മിനിറ്റിലും ഒരു ലിറ്റര്‍ രക്തം വൃക്കയില്‍ കൂടി പ്രവഹിക്കും.
ഒരു മനുഷ്യായുസ്സ് മുഴുവന്‍ നിലനില്ക്കേണ്ട കിഡ്നി പാതിവഴിയില്‍ വച്ച് പണി മുടക്കുന്നെങ്കില്‍ അതിന് ഉത്തരവാദി മനുഷ്യന് തന്നെയാണ്. കിഡ്നി രോഗികളില്‍ 20 ശതമാനം താഴെയേ പാരമ്പര്യം ഒരു കാരണമാകുന്നുള്ളു. ബാക്കി 80 ശതമാനം മനുഷ്യന് അവന്റെ ജീവിതരീതി കൊണ്ട് വരുത്തിവെക്കുന്നതാണ്. എല്ലാതരം മരുന്നുകളും കിഡ്നിക്ക് കേടുവരുത്തുന്നു. പ്രത്യേകിച്ച് തലവേദന, പല്ലുവേദന, നടുവേദന, ഗ്യാസ്ട്രബ്ള്‍ ഇവയ്ക്ക് കഴിക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍, കമ്പനികള്‍ നിര്‍മിക്കുന്ന ആയുര്‍വേദ കക്ഷായങ്ങള്, ലേഹ്യങ്ങള്‍, അരിഷ്ടങ്ങള്‍, കോസ്മെറ്റിക് ഐറ്റംസ് ആയ ലിപ്സ്റ്റിക്, വിവിധ തരത്തിലുള്ള ടാല്‍കം പൗഡറുകള്‍, നെയ്ല്പൊളിഷുകള്, മുഖസൗന്ദര്യത്തിനും ചര്‍മസൗന്ദര്യത്തിനും ഉപയോഗിക്കുന്ന വിവിധതരം ഓയിന്മെന്റുകള്, ക്രീമുകള്‍, മുടികറുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡൈകള്‍, മാരക രാസവസ്തുക്കള്‍ അടങ്ങിയ ന്യൂഡില്‍സ്, ബേക്കറി സാധനങ്ങള്‍, കേക്കുകള്‍, ഹെല്‍ത്ത് ഡ്രിങ്കുകള്‍, മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുള്ള കുപ്പിപ്പാനീയങ്ങള്‍, പഞ്ചസാര, സാക്കിറിന് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവ്സുകള്‍, അമിത ഭക്ഷണം, അസമയത്തുള്ള ഭക്ഷണം, അമിത ലൈംഗികത, അമിത ടെന്‍ഷന്‍, സ്ഥിരം രാത്രിയിലെ ഉറക്കം കുറയുന്നത്, നിരന്തരമായ ദീര്‍ഘദൂര ഡ്രൈവിംഗ്, ശുദ്ധജലം കുടിക്കുന്നതിലെ താളപ്പിഴയും അളവ് കുറയുന്നതെല്ലാം കിഡ്നിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഭാവിയില്‍ കിഡ്നി രോഗത്തില്‍ കലാശിക്കുകയും ചെയ്യും. ഒരിക്കല്‍ കിഡ്നി രോഗം പിടിപെട്ടാല്‍ കുറച്ചുകാലം നിയന്ത്രിച്ചുനിര്‍ത്താം എന്നല്ലാതെ പൂര്‍ണമായും പരിഹരിക്കപ്പെടുന്ന ഒരു ചികിത്സയും ഒരു വൈദ്യശാസ്ത്രത്തിലും ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്. ഡയാലിസിസും കിഡ്നി മാറ്റിവെക്കുകയും എല്ലാം കിഡ്നി രോഗം പരിഹരിക്കല്‍ അല്ല, നിയന്ത്രിച്ചുനിര്‍ത്തല്‍ മാത്രമാണെന്ന് തിരിച്ചറിയേണ്ടതാണ്. അതുകൊണ്ട് നിലവിലുള്ള കിഡ്നിയെ സംരക്ഷിച്ചുനിര്‍ത്താനുള്ള വഴികളാണ് നാം ആസൂത്രണം ചെയ്യേണ്ടത്.
വൃക്കയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍
ഓരോ അവയവത്തിനും അതിന്റെ പ്രവര്‍ത്തനത്തിനുശേഷം പുറംതള്ളാന്‍ ആവശ്യമായ മാലിന്യം ഉണ്ട്. മൂക്ക് പുറംതള്ളുന്നത് കഫം പോലെ, കുടല് പുറംതള്ളുന്നത് മലം, മൂത്രം പോലെ, ത്വക്ക് പുറം തള്ളുന്നത് വിയര്‍പ്പുപോലെ എല്ലാ അവയവങ്ങളും വിസര്‍ജനം നടത്തുന്നു. ഇതെല്ലാം ശരിയായ രീതിയില്‍ പുറംതള്ളപ്പെടേണ്ടതുണ്ട്. ഈ വിസര്‍ജനം കൃത്യമായി ശരീരത്തില്‍ നടന്നിട്ടില്ലെങ്കില്‍ രക്തത്തിന്റെ ആള്ക്കലൈനില് വ്യത്യാസം സംഭവിക്കുകയും അത് രക്തത്തിന്റെ PH ലെവലില്‍ വ്യത്യാസം വരുത്തുകയും രക്തത്തെ ശുദ്ധിയാക്കുന്ന വൃക്കയെയും അതിലെ അരിപ്പയെയും നശിപ്പിക്കുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു. അണുക്കളെ നാടുകടത്താന്‍ നാം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഭക്ഷണമായും മരുന്നായും നാം ഉപയോഗിക്കുന്ന വിഷവസ്തുക്കള്‍, എല്ലാം വൃക്കരോഗമായി മാറുന്നു. നെഫ്രൈറ്റീസ്, പൈലറ്റിസ്, നെഫ്രോസിസ്, സിസ്റ്റൈറ്റീസ്, രക്തസമ്മര്‍ദം ഇങ്ങനെ പല പേരുകളും വൃക്കരോഗത്തിന് പറയപ്പെടുന്നു.
രോഗലക്ഷണങ്ങള്‍
വൃക്ക ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ വിഷവസ്തുക്കള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. പ്രത്യേകിച്ച് യൂറിയയും യൂറിക് ആസിഡും ക്രിയാറ്റിനും. ക്ഷീണമാണ് ആദ്യ ലക്ഷണം. വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും, അത് ക്ഷീണത്തില്‍ കലാശിക്കും ശരീരത്തില്‍ ജലാംശം കെട്ടിക്കിടക്കുക വഴി മുഖത്തും കാല്പാദത്തിലും നീരുവെക്കും, ദീര്ഘിക്കുന്നതനുസരിച്ച് വയര്‍ വീര്‍ത്തുവരും, കണ്ണിന് തിളക്കം കുറയും തലക്ക് ഭാരം കൂടുതല്‍ അനുഭവപ്പെടുക, തലമുടിയുടെ നിറം മങ്ങുക, എപ്പോഴും കിടക്കണമെന്ന് തോന്നുക, ശ്വാസതടസ്സം അനുഭവപ്പെടുക, നടക്കുമ്പോള്‍ വീണുപോകുന്ന അവസ്ഥയുണ്ടാവുക ഇവയൊക്കെ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. മൂത്രം ഒഴിക്കുമെങ്കിലും മൂത്രത്തില്‍നിന്നും പുറത്തേക്കു പോകേണ്ടത് പോകാതിരിക്കുക, ചെറിയ തോതില്‍ പനിവരിക, ശരീരത്തില്‍ എപ്പോഴും കുളിര് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.