എന്തെന്ന് ഞാന്‍
ചോദിച്ചപ്പോള്‍
അവള്
കിനാക്കളെണ്ണി
കൈകള്‍ക്കു പകരം
ചിറകായിരുന്നെങ്കില്
എത്താ ചില്ലകള്‍ തേടി
പറന്നുയര്‍ന്നേനെ
കാലിനു പകരം
ചക്രമായിരുന്നെങ്കില്‍
വേഗം മറന്ന്
കാണാ ദൂരം കീഴ്പെടുത്തിയേനെ
കാതില്‍ പാട്ടുമാത്രം
കേട്ടിരുന്നെങ്കില്‍
ഉള്ളുലച്ചൊന്ന്
ചിരിച്ചേനെ
കണ്കുളിര്പ്പിക്കുന്ന
കാഴ്ചകള്‍ മാത്രം
കണ്ടിരുന്നെങ്കില്‍
കണ്ണീരു ഞാന്‍ മറന്നേനെ
ചിറകും ചക്രവും
പാട്ടും ചിത്രവും
ഒന്നായിരുന്നേല്
സന്തോഷം ഞാനറിഞ്ഞേനെ.