നല്ലയിനം പച്ചരി - അര കിലോ
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ സമം അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
കാല്‍ കിലോ തക്കാളി മിക്സിയില്‍ അടിച്ചെടുത്തത്
പാചക എണ്ണ / നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ - ഒന്നര കപ്പ്
ഉപ്പ് - പാകത്തിന്
അരി പകുതി വേവിച്ച് വാര്‍ത്തുവെക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. ഇത് തിളച്ചു വരുമ്പോള്‍ വാര്‍ത്തുവെച്ച ചോറ് അതില്‍ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പ് ചേര്‍ക്കുക. തീ കുറച്ച് മൂടിവെച്ച് പാകത്തിന് വേവിച്ചെടുക്കുക.
സ്‌പെഷ്യല്‍ വെജിറ്റബിള്‍ മസാലക്കറി
ഉരുളക്കിഴങ്ങ് - കാല്‍ കിലോ
കോളിഫ്ളവര്‍ - കാല്‍ കിലോ
കാരറ്റ് - കാല്‍ കിലോ
ബീന്‍സ് - കാല്‍ കിലോ
ചെറുനാരങ്ങ - ഒന്ന്
ഉലുവ - ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കായം - അര ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
പാചക എണ്ണ -
രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ക്രീം / കട്ടിത്തേങ്ങാപ്പാല്‍ -
അര കപ്പ്
പച്ചക്കറികളെല്ലാം നീളത്തില്‍ ചെറുതായി അരിയുക. അല്‍പം എണ്ണയില്‍ കടുക്, ഉലുവ, കായം, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ വറുത്തു കോരി പൊടിച്ചെടുക്കുക. ബാക്കി എണ്ണയില്‍ പച്ചക്കറികള്‍ ഉപ്പ് ചേര്‍ത്ത് വഴറ്റുക. പാകമാകുമ്പോള്‍ മസാലപ്പൊടിയും ചേര്‍ക്കുക. പിന്നീട് നാരങ്ങാനീര്, തേങ്ങാപ്പാല്‍ ഇവ ചേര്‍ത്ത് വാങ്ങുക. കൂടുതല്‍ എരിവ് ആശ്യമെങ്കില്‍ മുളകുപൊടിയുടെ അളവ് കൂട്ടാം.
വെജിറ്റബിള്‍ പാട്ടീസ്
ഉരുളക്കിഴങ്ങ് - കാല്‍ കിലോ
ബ്രഡ് - രണ്ട് സ്ലൈസ്
ഗ്രീന്‍ പീസ് - അര കപ്പ്
സവാള - ഒരു വലുത്
പച്ചമുളക് - മൂന്ന്
ഇഞ്ചി - ഒരു കഷ്ണം
മല്ലിയില - കുറച്ച്
വെളുത്തുള്ളി - 5 അല്ലി
ഗരം മസാല - അര ടീസ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്
ഗ്രീന്‍പീസ് ഉടയാതെ വേവിച്ചെടുക്കുക. റൊട്ടി വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞതും ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുത്തതും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം കുഴച്ചു മാറ്റിവെക്കുക. എണ്ണ ചൂടാക്കി ഉള്ളി ചുവക്കെ വഴറ്റി ഇതില്‍ അരച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച് ചതച്ച ഗ്രീന്‍പീസ് ചേര്‍ക്കുക. മസാല നന്നായി യോജിച്ച ശേഷം ഗരം മസാലയും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങുക.
ഉരുളക്കിഴങ്ങും റൊട്ടിയും ചേര്‍ന്ന കൂട്ടും മസാലക്കൂട്ടും തുല്യ ഉരുളകളാക്കി വെക്കുക. പിന്നീട് ഉരുളക്കിഴങ്ങ് ഉരുള കൈവെള്ളയില്‍ വെച്ച് അല്‍പ്പമൊന്ന് പരത്തി മസാല ഉരുള അതിന്റെ നടുക്ക് വെച്ച് പൊതിഞ്ഞെടുക്കുക. വടയുടെ ആകൃതിയില്‍ പരത്തി ചുവക്കെ വറുത്തെടുക്കുക. ഗ്രീന്‍പീസിനു പകരം മറ്റു പച്ചക്കറികളോ ഇറച്ചിയോ ഉപയോഗിക്കാം.