അതിരുകളില്‍ മുഴങ്ങുന്ന
ശബ്ദങ്ങള്‍ കേട്ടിട്ടുണ്ടോ
അവ എപ്രകാരമാണ്
നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്
നിങ്ങളൊരു പുഞ്ചിരിയെ
ചെറു ശബ്ദത്തെ
ഇല്ലാതാക്കുമ്പോഴെല്ലാം
അതിരുകള്ക്കുള്ളില്നിന്നവ
ഗര്‍ജിക്കുന്നു
നിങ്ങള്‍ ആദ്യം അതിരുകള്‍ നിര്‍ണയിച്ചു
പിന്നീട് അതിരുകളില്‍ മുള്‍വേലി പടര്‍ത്തി
ആകാശത്തിലെ നക്ഷത്രങ്ങളെ ആരാണ്
നിങ്ങള്‍ക്ക് തീറെഴുതിത്തന്നത്
നിങ്ങള്‍ കാണുന്നില്ലേ
ആകാശത്തേക്കൊരു
കിനാവള്ളിയില്‍ കേറി ഞാന്‍
ഊയലാടുന്നത്
മിന്നാമിന്നികള്‍ എനിക്കു ചുറ്റും
വെട്ടം വിതറി വഴി തെളിയിക്കുന്നത്
മത്സ്യകന്യകമാര്ക്കൊത്ത്
ആഴക്കടലില്‍ ചെന്ന്
മുത്തും പവിഴവും വാരാറുള്ളത്
എന്റെ സ്വപ്നങ്ങള്‍ക്ക്
ലക്ഷ്മണരേഖകള്‍ നിര്‍ണയിക്കാന്‍
കഴിയാത്തിടത്തോളം കാലം
നിങ്ങള്‍ തോറ്റുപോയിരിക്കുന്നു