ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനു ജന്മം നല്‍കാന്‍ ദമ്പതികള്‍ മാനസികവും ശാരീരികവുമായി ആദ്യം ഒരുങ്ങേണ്ടതുണ്ട്. ഒരു വിത്തു മുളപ്പിക്കാന്‍ എന്തൊക്കെ പരിചരണം ആവശ്യമാണോ അതിനേക്കാള്‍ പതിന്മടങ്ങ് പരിചരണം ഒരു കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ആവശ്യമാണ്.
പ്രകൃതിചികിത്സാ സമീപനപ്രകാരം ഗര്‍ഭിണിയാകുന്നതിനുമുമ്പ് ദമ്പതികള്‍ ശരീരശുദ്ധി വരുത്തേണ്ടതാണ്. അതിന് ഏറ്റവും നല്ലത് ഉപവാസമാണ്. ഇതിന് മതപരമായ രീതിയും അവലംബിക്കാവുന്നതാണ്. പക്ഷേ പഴങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കണം മതപരമായ ഉപവാസം അനുഷ്ഠിക്കേണ്ടത്.
നാം ധരിച്ചുവെച്ചിരിക്കുന്നതുപോലെ രാത്രിയല്ല ലൈംഗികതയുടെ സമയം. രാത്രി വിശ്രമിക്കാനുള്ള സമയമാണ്. ജോലിയും തിരക്കുകളും കഴിഞ്ഞ് ആകെ ക്ഷീണിച്ചു വരുമ്പോള്‍ ലൈംഗികത ബാധ്യതയായി നിറവേറ്റേണ്ട ഒന്നല്ല. ലൈംഗികത ഏകപക്ഷീയമായി ചെയ്തു തീര്‍ക്കേണ്ടതുമല്ല. ദമ്പതികള്‍ പരസ്പരം അറിഞ്ഞ് ശാരീരികവും മാനസികവുമായി സംഗീതംപോലെ ലയിച്ചുചേരേണ്ട ഒന്നാണ് അത്. പകല്‍ മുഴുവനും പണിയെടുത്ത് ക്ഷീണിച്ചിരിക്കുന്ന ദമ്പതികള്‍ വിശ്രമത്തിനായി രാത്രി ഉറങ്ങുന്നു. അതിരാവിലെ എണീറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം ചെയ്ത് നന്നായി കുളിച്ച് വൃത്തിയായി അലങ്കാരങ്ങളും സുഗന്ധദ്രവ്യങ്ങളെല്ലാം പൂശി ലൈംഗികതയിലേക്ക് പ്രവേശിക്കുക എന്നത് നമ്മുടെ സങ്കല്‍പത്തില്‍ പോലും ഉള്ളതല്ല. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ജനിക്കുന്ന കുട്ടിക്ക് ആരോഗ്യവും ബുദ്ധിശക്തിയും സൗന്ദര്യവും കൂടുതലായിരിക്കും. കാരണം ലൈംഗികത ഏറ്റവും തീവ്രമാകുന്ന സമയം വെളുപ്പാന്‍കാലമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എപ്പോഴോ അറിയാതെ സംഭവിക്കുന്ന ഒരു പ്രക്രിയ ആകരുത് ഗര്‍ഭധാരണം. നല്ലവണ്ണം അറിഞ്ഞും മുന്‍കരുതലോടും കൂടി ആക്കണം ഗര്‍ഭധാരണം. രോഗമുക്തമായ കുഞ്ഞ് ജനിക്കാന്‍ ഗര്‍ഭവതി ആരോഗ്യമുള്ളവളാകണം. ഗര്‍ഭധാരണം ആരോഗ്യത്തിന്റെ ലക്ഷണമാണ്. അല്ലാതെ രോഗത്തിന്റെ ലക്ഷണമല്ല. അതുകൊണ്ടുതന്നെ ഗര്‍ഭധാരണത്തിനു ആശുപത്രിയോ ഡോക്ടറോ മരുന്നോ ചെക്കപ്പോ ആവശ്യമില്ല. ഇതെല്ലാം ഗര്‍ഭസ്ഥ ശിശുവിന് ഇന്നല്ലെങ്കില്‍ നാളെ അപകടം തന്നെയാണ്. ഗര്‍ഭവതിക്ക് അനുയോജ്യമായ ഭക്ഷണം പഴങ്ങള്‍ തന്നെയാണ്. വേവിച്ച പച്ചക്കറികളും വേവിക്കാത്ത പച്ചക്കറികളും അണ്ടിവര്‍ഗങ്ങളും ഇലക്കറികളും തവിടുള്ള ധാന്യാഹാരങ്ങളും ധാരാളം കഴിക്കണം. ശുദ്ധമായ ഇറച്ചിയും മീനും മിതമായ അളവില്‍ ആകാവുന്നതാണ്. ധാരാളം നല്ല വായു ശ്വസിക്കുന്നതും രാവിലത്തെയും വൈകുന്നേരത്തെയും ഇളംവെയില്‍ കൊള്ളുന്നതും പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതും ചെരുപ്പില്ലാതെ നടക്കുന്നതും ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതും വീട്ടിലെ എല്ലാ ജോലികളിലും ഏര്‍പ്പെടുന്നതും നല്ലതുതന്നെ. കോളകള്‍, ബേക്കറി സാധനങ്ങള്‍, ഐസ്‌ക്രീം, കുപ്പിവെള്ളം, മൈദ, എണ്ണയില്‍ വറുത്തത്, പൊരിച്ചത്, വനസ്പതി എണ്ണകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍, ചായ, കാപ്പി, ഫ്രഡ്ജില്‍ വെച്ചത്, വേവിച്ച ഭക്ഷണം 3 മണിക്കൂറിനുശേഷമുള്ളത് എല്ലാം അപകടമോ മാരകമോ ആകുന്നതാണ്. എന്നാല്‍ ഇതെല്ലാമാണ് ഇന്നത്തെ അമ്മമാരുടെ ഭക്ഷണം. ശുദ്ധമായ പച്ചവെള്ളവും മുളപ്പിച്ച ധാന്യങ്ങള്‍ പച്ചക്ക് കഴിക്കുന്നതും കുഞ്ഞിനും അമ്മക്കും വളരെ നല്ലതു തന്നെ. ഗര്‍ഭിണികള്‍ 2 പേരുടെ ഭക്ഷണം അകത്താക്കണമെന്ന മൂഢവിശ്വാസം വലിച്ചെറിയേണ്ട സമയം കഴിഞ്ഞു. ഏഴാം മാസം മുതല്‍ പഴങ്ങള്‍ കഴിക്കുന്നത് പ്രസവം സുഖകരമാക്കും. വിമ്മിട്ടം, മനംപുരട്ടല്‍ എന്നിവയുണ്ടെങ്കില്‍ ഇത്തരം അസ്വസ്ഥതകള്‍ നീങ്ങുന്നതുവരെ ഉപവസിക്കുന്നത് വൈകല്യമില്ലാത്ത കുഞ്ഞിന് ജന്മം നല്‍കാന്‍ സഹായിക്കും. ഇരുണ്ട വെളിച്ചത്തില്‍ പ്രസവിക്കുന്നതാണ് ഉത്തമം. കുഞ്ഞിന് കാഴ്ച, കേള്‍വി, സംസാരവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
പ്രസവിച്ച കുഞ്ഞിന് ആദ്യം കൊടുക്കേണ്ടത് മുലപ്പാല്‍ തന്നെയാണ്. മുലപ്പാലിനേക്കാള്‍ മധുരം മറ്റൊന്നിനുമില്ല. അമ്മ ഗര്‍ഭാവസ്ഥയില്‍ കഴിച്ചിരുന്ന ഭക്ഷണം തുടരുന്നത് ശുദ്ധമായ പാല്‍ചുരത്താന്‍ സഹായിക്കും. കുഞ്ഞിനെ ഇളംവെയില്‍ കൊള്ളിക്കുന്നതും വായുവും വെളിച്ചവും ഉള്ളേടത്ത് കിടത്തുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. കുളിപ്പിക്കുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ട് കുളിപ്പിക്കുന്നതാണ് നല്ലത്. തലയില്‍ പച്ചവെള്ളം ഒഴിക്കാവുന്നതാണ്. പുറത്ത് വെളിച്ചെണ്ണയോ തേങ്ങാപ്പാലോ തേക്കാം. സോപ്പിനു പകരം കടലമാവ്, പയര്‍പൊടി, തേങ്ങാപ്പിണ്ണാക്ക് എന്നിവ നല്ലത്. എപ്പോഴും മൂടിപൊതിഞ്ഞ് വെക്കരുത്. തണുപ്പുള്ളപ്പോള്‍ മാത്രം പരുത്തിത്തുണികൊണ്ട് മൂടി വെക്കുക. വസ്ത്രം പരുത്തിത്തുണിതന്നെയാണ് നല്ലത്. അമ്മക്ക് ജലദോഷം, പനി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ ഭക്ഷണം ക്രമീകരിച്ച് അത് മാറ്റിയെടുക്കാന്‍ ശ്രമിക്കുക. മരുന്ന് കഴിക്കേണ്ടതില്ല. പോളന്‍, പനി, അഞ്ചാം പനി, ചിക്കന്‍പോക്‌സ് തുടങ്ങിയവ ഉണ്ടായാല്‍ കുഞ്ഞിന് പാല് കൊടുക്കരുത്. രോഗം മാറിയതിനുശേഷം മാത്രം കൊടുത്തു തുടങ്ങുക. ആ സമയത്ത് കുഞ്ഞിന് കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ എന്നിവ കൊടുക്കാവുന്നതാണ്. 6 മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം മതി. 6 മാസം കഴിഞ്ഞാല്‍ കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍, കരിമ്പിന്‍ ജ്യൂസ് എന്നിവ കൊടുക്കാം. ഈ സമയത്തൊന്നും മൃഗപ്പാല്‍, ടിന്‍ ഫുഡുകള്‍ ഇവ കൊടുക്കരുത്. അത് കഫം വര്‍ധിപ്പിക്കും. കുഞ്ഞിനു പല്ലിന്റെ വളര്‍ച്ച വന്നതിനുശേഷമേ വേവിച്ച ഭക്ഷണം ആവശ്യമുള്ളൂ. അതുവരെ വേവിച്ച ഭക്ഷണമൊന്നും കൊടുക്കേണ്ടതില്ല. ചവച്ചു കഴിക്കാന്‍ പാകമുള്ള പല്ലുകള്‍ വന്നാല്‍ മാത്രം റാഗി, കുറഞ്ഞ അളവില്‍ ചോറ്, മൃദുലമായ പലഹാരങ്ങള്‍ എന്നിവ കൊടുത്തു തുടങ്ങാം. അതോടൊപ്പം നേരത്തേ ചെയ്തു വന്ന കാര്യങ്ങള്‍ ഏറ്റക്കുറച്ചിലൂടെ ചെയ്യാവുന്നതാണ്, രാത്രി 9 മണിക്കു ശേഷം രാവിലെ വരെ മുലപ്പാല്‍ ഉള്‍പ്പെടെ മറ്റൊന്നും കൊടുക്കണ്ട.
സാധാരണ കുഞ്ഞുങ്ങളില്‍ കാണുന്ന രോഗങ്ങള്‍ പനി, വയറിളക്കം, ചുമ, ജലദോഷം, ഛര്‍ദി ഇതൊക്കെയാണ്.
പനി: നൂറ് ഡിഗ്രിക്കു മുകളിലായാല്‍ മാത്രമേ അപകടമാകൂ. അതുകൊണ്ട് നന്നായി നനച്ചു തുടക്കുക, ഭക്ഷണത്തിനു വിമുഖത കാണിക്കുന്നെങ്കില്‍ ഒന്നും കൊടുക്കേണ്ടതില്ല. നല്ല ദാഹമുണ്ടെങ്കില്‍ പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുക. കരിക്കിന്‍വെള്ളം, കരിമ്പിന്‍ നീര് എന്നിവ കൊടുക്കാവുന്നതാണ്.
ചുമ, ജലദോഷം: കഫം ഉള്ളതുകൊണ്ടാണ് ചുമയും ജലദോഷവുമുണ്ടാകുന്നത്. ജലദോഷമുള്ളപ്പോള്‍ മുന്തിരി ജ്യൂസ് കുടിക്കുന്നത് വര്‍ധിച്ച അളവില്‍ കഫം പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ആവി ശ്വസിക്കുന്നതും നല്ലതാണ്. തുളസിയും തേനും ചേര്‍ത്ത് കഴിക്കുന്നതും കഫം പുറത്തുകളയാന്‍ സഹായിക്കും.
ഛര്‍ദി: ആമാശയത്തില്‍ കടന്നുകൂടിയ വിഷവസ്തുക്കളെ പുറത്തേക്ക് തള്ളിക്കളയാനാണ് ഛര്‍ദി ഉണ്ടാകുന്നത്. ആ പ്രക്രിയ തീരുന്നതുവരെ ഒന്നും അകത്തേക്ക് കടത്തിവിടാതിരിക്കുന്നതാണ് മര്യാദ. ശരീരത്തില്‍ ജലനഷ്ടം ഉണ്ടാകാതിരിക്കാന്‍ ശുദ്ധവെള്ളം കുടിപ്പിക്കുക. വെള്ളം കുടിക്കുമ്പോള്‍ ഛര്‍ദിക്കുന്നെങ്കില്‍ തോര്‍ത്ത് നനച്ചു പിഴിഞ്ഞ് ദേഹം തുടക്കുക. ഇത് ഇടക്കിടക്ക് ചെയ്യുക. ഛര്‍ദി പരിപൂര്‍ണമായും മാറിയതിനുശേഷം കക്കിരി, തക്കാളി, കോവക്ക, ഇളംപടവലം, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നീ ജ്യൂസുകള്‍ കുടിച്ചുതുടങ്ങാം. ശേഷം ഓറഞ്ച്, മുസമ്പി ഇവ കഴിക്കാം. ശേഷം പഴങ്ങളിലും പിന്നീട് വേവിച്ച ഭക്ഷണത്തിലും മാറാവുന്നതാണ്.
വയറിളക്കം: വയറിളക്കവും വൃത്തിയാക്കല്‍ പ്രക്രിയ തന്നെ! ചെറുകുടല്‍, വന്‍കുടല്‍ ഇവയിലെ വിഷവസ്തുക്കളെ കഴുകി വൃത്തിയാക്കുന്നതാണ്. ഈ സമയത്തും വയറിളക്കം മാറുന്നതുവരെ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ജലനഷ്ടം ഒഴിവാക്കാന്‍ ജലം കൊടുത്തുകൊണ്ടിരിക്കുക. വയറിളക്കം പരിപൂര്‍ണമായും മാറിയതിനുശേഷം ഛര്‍ദിക്ക് പറഞ്ഞ രൂപത്തില്‍ തന്നെ ഭക്ഷണം കൊടുത്തു തുടങ്ങാം. അതേ രീതിതന്നെയാണ് അവലംബിക്കേണ്ടത്.
മലബന്ധം, വിശപ്പില്ലായ്മ: ശിശുക്കള്‍ക്ക് ഇത് സര്‍വസാധാരണമാണ്. പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, കരിക്കിന്‍വെള്ളം, മുലപ്പാല്‍ ഇവ കഴിച്ചു വളരുന്ന കുട്ടികള്‍ക്ക് ഈ അസുഖം ഉണ്ടാകാറില്ല. തിളപ്പിച്ച പാല്‍, പാല്‍പ്പൊടി, കൃത്രിമ പാനീയങ്ങള്‍, ബേബി ഫുഡുകള്‍, ബേക്കറി സാധനങ്ങള്‍, ബിസ്‌ക്കറ്റ് ഇവ മലബന്ധം ഉണ്ടാകുന്നതിനും വിശപ്പില്ലായ്മക്കും കാരണമാകുന്നു. കരിക്കിന്‍വെള്ളം, കരിമ്പിന്‍ ജ്യൂസ്, ഓറഞ്ച് ഇവ ധാരാളമായി കൊടുക്കുക. രാത്രി വാഴപ്പഴം നല്‍കുക. അതിലും മാറിയില്ലെങ്കില്‍ ഉണക്ക മുന്തിരി, അത്തിപ്പഴം എന്നിവ എട്ടു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടതിനുശേഷം അത് അടിച്ചെടുത്ത് കുടിച്ചാല്‍ ഫലം കിട്ടും.
കരപ്പന്‍ (ചൊറി, ചിരങ്ങ്): അമ്ലപ്രധാനമായ ഭക്ഷണം കൊടുക്കുമ്പോഴാണ് ഈ അസുഖമുണ്ടാകുന്നത്. കൃത്രിമാഹാരങ്ങളും ബിസ്‌ക്കറ്റുകളും കാച്ചിയ പാലുകളും ഒഴിവാക്കി പഴങ്ങളും ഇലക്കറികളും അണ്ടിവര്‍ഗങ്ങളും ധാരാളം പച്ചക്കറികളും പച്ചക്കും അല്ലാതെയും നല്‍കുന്നത് രോഗമുക്തി വരുത്തും. ചൊറിയും ചിരങ്ങും ഉള്ളിടങ്ങളില്‍ നന്നായി ചെറുചൂടുവെള്ളത്തില്‍ ശുദ്ധ മഞ്ഞള്‍ ചേര്‍ത്ത് കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ പുരട്ടി 30 മിനിറ്റ് ഇളംവെയില്‍ കൊള്ളിച്ചാല്‍ രോഗമുക്തിയുണ്ടാകും.
മഞ്ഞപ്പിത്തം: പിത്തനീര് കരളില്‍നിന്നും പക്വാശയത്തില്‍ വീഴാന്‍ തടസ്സം നേരിടുമ്പോഴാണീ രോഗം വരുന്നത്. പക്വാശയത്തില്‍ പിത്തനീര് ഒഴിയാതെ വന്നാല്‍ ദഹനപ്രക്രിയ നടക്കില്ല. അപ്പോള്‍ വിശപ്പ് തീരെ പോകും. വിശപ്പില്ലാതാക്കുകയും ഭക്ഷണത്തിന് വിമുഖത കാണിക്കുകയും ചെയ്താല്‍ ഭക്ഷണം കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കരിക്കിന്‍വെള്ളം പുളിയുള്ള പഴങ്ങളുടെ നീര് മാത്രം കൊടുക്കുക. ചെറുനാരങ്ങാ നീര് അല്‍പ്പം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കൊടുക്കാം. കാലത്തും വൈകീട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണ്ടെങ്കില്‍ എനിമ എടുക്കാവുന്നതാണ്. കണ്ണിന്റെ മഞ്ഞ നിറം തെളിഞ്ഞാല്‍ മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി, ശേഷം ചോറും കറികളും. രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നത് നല്ലത്. 2 മാസത്തേക്ക് എണ്ണമയമുള്ളവ ഒഴിവാക്കുക. പനിയുെങ്കില്‍ നനച്ച തുണി കാലിലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും. പച്ച മരുന്ന് കൊടുക്കാവുന്നതാണ്. ഒരു കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞെടുത്ത് ജ്യൂസായി കുടിക്കുക. പാല്‍ ചേര്‍ക്കേണ്ടതില്ല. കീഴാര്‍നെല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയായാലും മതി.
മുണ്ടിനീര്‍: സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന ഒരു രോഗമാണിത്. പെണ്‍കുട്ടികള്‍ക്ക് അണ്ഡകോശത്തിനും ആണ്‍കുട്ടികള്‍ക്ക് പുരുഷബീജത്തിനും കേടുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ രോഗം ബാധിച്ചാല്‍ ഭാവിയില്‍ വന്ധ്യത ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉമിനീര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ വീക്കമാണ് ഈ രോഗം.
വിശ്രമമാണ് വേണ്ടത്. വായ് തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കേണ്ടതില്ല. പച്ചവെള്ളം മാത്രം മതി. പോരെങ്കില്‍ ജ്യൂസുകള്‍ ആവാം. വീക്കമുള്ളിടത്ത് ഈറന്‍ തുണി കെട്ടുക. നീര് പാടേ മാറിയാല്‍ കുളിക്കാം. പനിയുണ്ടെങ്കില്‍ നന്നായി വിശ്രമിച്ചാല്‍ മതിയാകും. 100 ഡിഗ്രി കൂടുതലെങ്കില്‍ തല നനച്ചു കൊടുക്കുക.
വിരശല്യം, കൃമിശല്യം, കൊക്കോപ്പുഴു: കഴിക്കുന്ന ഭക്ഷണം ദഹിച്ചാല്‍ ശരീരത്തില്‍ നല്ലത്. ജീര്‍ണിച്ചാല്‍ പുഴുക്കള്‍ക്ക് ഭക്ഷണം. കാച്ചിയ പാല്‍, പാല്‍പ്പൊടി, കൃത്രിമ പലഹാരങ്ങള്‍, പഞ്ചസാര ബേക്കറി സാധനങ്ങള്‍, മത്സ്യം, മുട്ട എന്നിവയുടെ അമിത ഉപയോഗം. എണ്ണയില്‍ വറുത്തത്, പൊരിച്ചത്, ചായ, കാപ്പി, കോളകള്‍, ഐസ്‌ക്രീം ഇവ അമിതമായി കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കുകയും വയറിന് അജീര്‍ണം ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ അജീര്‍ണ സാധ്യത പുഴുക്കള്‍ക്ക് ഭക്ഷണമായി മാറുന്നു. അത് പെറ്റുപെരുകി പുഴുക്കള്‍ക്ക് വസിക്കാനുള്ള പാകത്തിനായി മനുഷ്യശരീരം മാറുന്നു. ധാരാളം പഴങ്ങള്‍, തക്കാളി, വെള്ളരിക്ക, കോവക്ക, ക്യാരറ്റ് തുടങ്ങി പച്ചയായി നല്‍കുക. വേവിച്ച ഭക്ഷണം കഴിവതും കുറക്കുക. കൃമിശല്യത്തിനു പേരക്കയും തേങ്ങയും നല്ല ഔഷധമാണ്. തുമ്പച്ചെടി ഇടിച്ചു പിഴിഞ്ഞ് കുടിക്കുന്നതും നല്ലതു തന്നെ. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.
വയറുവേദന: സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് വയറുവേദന. ഗ്യാസ്ട്രബിളും ദഹനക്കേടുമാണ് പ്രശ്‌നം. വയര്‍ നനച്ചുകെട്ടുക. എന്നിട്ടും മാറിയില്ലെങ്കില്‍ പാല്‍ പിരിച്ച് അതിന്റെ വെള്ളം അരിച്ചു കൊടുക്കാവുന്നതാണ്.
അപസ്മാരം: സാധാരണ രീതിയില്‍ പനി വരുമ്പോള്‍ കുട്ടികളില്‍ കാണുന്ന രോഗമാണ് അപസ്മാരം. അത് അത്ര കാര്യമാക്കേണ്ട കാര്യമില്ല. പനി 100 ഡിഗ്രിയില്‍ കൂടാതെ നോക്കിയാല്‍ മാത്രം മതി. പനി ശമിക്കുന്നതിനുവേണ്ടി തല പച്ചവെള്ളം കൊണ്ട് കഴുകുക. തോര്‍ത്ത് നനച്ചു പിഴിഞ്ഞ് ദേഹം മുഴുവനും തുടക്കുക. എന്നാല്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ കഴിച്ച പല മരുന്നുകളുടെ പാര്‍ശ്വഫലമായും ശരിയായ പോഷണം ലഭിക്കാത്തതുകൊണ്ടും കുഞ്ഞുങ്ങള്‍ക്ക് അപസ്മാരം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ജനിച്ചതിനുശേഷം കൊടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളില്‍നിന്നും മറ്റു പല മരുന്നുകളില്‍നിന്നും ഈ രോഗം വരാനുള്ള സാധ്യത വളരെ വലുതാണ്. അത്തരം കേസുകള്‍ 25 വയസ്സിനു താഴെയാണെങ്കില്‍ ഏറക്കുറെ പൂര്‍ണമായും പ്രകൃതിചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയും.