ആരോഗ്യമുള്ളതും കമനീയമായതുമായ ചര്‍മത്തിനുടമയാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുക. ആവശ്യത്തിന് ഉറക്കം വേണം. ചര്‍മം ശുചിയാക്കണം. ഈര്‍പ്പം വരുത്തുന്നതും നല്ലതാണ്.
രാത്രിയുറക്കത്തിന് മുമ്പായി കിടക്കയും തലയിണ ഉറയും തട്ടിവിരിക്കണം. ഇടക്കിടെ അവ അലക്കി അണുവിമുക്തമാക്കുകയും വേണം.
ചര്‍മകാന്തിക്ക് പൊടിക്കൈകള്‍
അര കപ്പ് ഓട്‌സും പകുതി വെള്ളരിക്കയും കൂടി നന്നായടിച്ച് ചര്‍മത്തില്‍ തേക്കുന്നത് എണ്ണമയമുള്ള ചര്‍മത്തിന് നല്ലതാണ്.
അര ടീസ്പൂണ്‍ ഒലീവെണ്ണയും ഒരു പകുതി ഏത്തപ്പഴവും കൂടി മിക്‌സിയില്‍ നന്നായടിച്ച് ചര്‍മത്തില്‍ പുരട്ടി അല്‍പനേരം വിശ്രമിക്കുക. കുറച്ച് സമയത്തിനു ശേഷം ചെറു ചൂടുവെള്ളം കൊണ്ട് കഴുകുക. വരണ്ട ചര്‍മത്തിന് ഉത്തമമാണ്.
മൃദുവായ ചര്‍മത്തിന് കറ്റാര്‍വാഴയുടെ ജെല്‍ രണ്ട് ടീസ്പൂണ്‍ എടുത്ത് ചര്‍മത്തില്‍ തേക്കുക.
2 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും 1 ടീസ്പൂണ്‍ പാലും തമ്മില്‍ യോജിപ്പിച്ചത്. 1 ടീസ്പൂണ്‍ മഞ്ഞളും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. പുതിയ ചര്‍മകോശ രൂപീകരണത്തിന് മഞ്ഞള്‍ സഹായിക്കും. ഇവയില്‍ ഏതെങ്കിലും ഒന്ന് തേക്കുന്നത് ചര്‍മത്തിന് നിറം പകരുന്നു.
പാല്‍പ്പൊടിയില്‍ അല്‍പം വെള്ളം ചേര്‍ത്തിളക്കി പുരട്ടുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി നിറം പകരാന്‍ സഹായിക്കുന്നു.
2 ടീസ്പൂണ്‍ തേനും പഴുത്ത പപ്പായ ഉടച്ചത് 2 സ്‌കൂപ്പും തമ്മില്‍ യോജിപ്പിക്കുക. പപ്പായയില്‍ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് പറ്റിയ ഒരു എന്‍സൈം ആണ്. നല്ല ചര്‍മം പ്രദാനം ചെയ്യുന്നു.
ഒരു തക്കാളിയുടെ പള്‍പ്പ് ചര്‍മത്തില്‍ പുരട്ടുന്നത് വെയിലേറ്റ പാട് മാറ്റാന്‍ നല്ലതാണ്.
1 ടീസ്പൂണ്‍ തേനും 2 ടീസ്പൂണ്‍ പഞ്ചസാരയും തമ്മില്‍ ചേര്‍ത്തതോ അരിപ്പൊടി അല്‍പം വെള്ളത്തില്‍ ഇട്ടതോ ഏതെങ്കിലും ഒന്ന് ചര്‍മത്തില്‍ പ്രയോഗിക്കുക. അരിപ്പൊടി നല്ല ഒരു സ്‌ക്രബ്ബായി പ്രവര്‍ത്തിക്കും. മൃതകോശങ്ങളെ മാറ്റാന്‍ സഹായിക്കും. അതുവഴി കറുത്ത കുത്തുകളും ബ്ലാക്ക് ഹെഡുകളും നീക്കം ചെയ്യാനും സാധിക്കും.
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ അര കപ്പ് തൈര് പുരട്ടുക. വെള്ളരിക്ക നല്ല ഒരു സ്‌കിന്‍ ജെല്‍ ആണ്. കറുത്ത പാടുകളും കറുത്ത വളയങ്ങളും വെയിലേറ്റ പാടുമൊക്കെ മാറ്റാന്‍ ഇത് സഹായിക്കും.
മുഖക്കുരുവും മുഖക്കുരു വന്ന പാടും മാറ്റാന്‍ പുതിനയില അരച്ച് പേസ്റ്റാക്കുക. ഇത് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരാതിരിക്കും. മുഖക്കുരുവിന്റെ പാട് മാറ്റും. ഇത് ചര്‍മത്തില്‍ അമിതമായി അടിഞ്ഞു കൂടിയ എണ്ണമയത്തെ വലിച്ചെടുക്കും. പുതിനയില പേസ്റ്റ് നല്ല ഒരു ആസ്ട്രിന്‍ജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തിലെ സുഷിരങ്ങളെ അടക്കാന്‍ സഹായിക്കുന്നു.
ഫേസ് വാഷ്: 2 ടേബ്ള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 1 ടേബ്ള്‍ സ്പൂണ്‍ ബദാം എണ്ണയും 1 ടേബ്ള്‍ സ്പൂണ്‍ പനിനീരും 2-3 തുള്ളി വിറ്റമിന്‍ 'ഇ' എണ്ണയും 3-4 തുള്ളി ലാവന്റര്‍ എസ്സന്‍ഷ്യന്‍ ഓയിലും തമ്മില്‍ ചേര്‍ക്കുക. ഇതൊരു കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കുക. ഇത് മുഖചര്‍മത്തില്‍ തേച്ച് 30 മിനിറ്റ് മസാജ് ചെയ്യുക.