കാറ്റിനെ കടിഞ്ഞാണിട്ട കുട്ടി

മെഹദ് മഖ്ബൂല്‍ /വര: തമന്ന സിത്താര വാഹിദ് No image

കൂട്ടുകാരോട് ഇന്നൊരു പുസ്തകത്തെ പറ്റി പറയാം: The Boy Who Harnessed the Wind (കാറ്റിനെ കടിഞ്ഞാണിട്ട കുട്ടി) എന്നാണ് പുസ്തകത്തിന്റെ പേര്. William Kamkwamba  ആണ് പുസ്തകം എഴുതിയത്. തന്റെ ജീവിത കഥ തന്നെയാണ് വില്യം പുസ്തകത്തില്‍ പകര്‍ത്തിയത്. 1987ലാണ് ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ വിംബെയില്‍ വില്യം ജനിക്കുന്നത്. ഉല്‍സാഹിയായ വിദ്യാര്‍ഥിയായിരുന്നു അവന്‍. അയല്‍ക്കാരുടെ റേഡിയോയൊക്കെ അവന്‍ നന്നാക്കിക്കൊടുക്കുമായിരുന്നു. എപ്പോഴും വരള്‍ച്ചയും ക്ഷാമവുമുള്ള ചെറിയ ഗ്രാമമായിരുന്നു അവന്റേത്. വളരെ ദരിദ്ര കുടുംബത്തിലായിരുന്നു വില്യമിന്റെ ജനനം. കര്‍ഷകനായിരുന്നു അവന്റെ അഛന്‍. കടുത്ത വരള്‍ച്ച ബാധിക്കുമ്പോള്‍ കൃഷിയാകെ നഷ്ടത്തിലാകുമായിരുന്നു. അഛന് വേണ്ടത്ര വരുമാനം കിട്ടാതായപ്പോള്‍ അവന്റെ സ്‌കൂള്‍ പഠനം മുടങ്ങി. സ്‌കൂളില്‍ ഫീസ് കൊടുക്കണമല്ലോ. ട്യൂഷന്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ അവന്റെ മനസ്സാകെ നൊമ്പരപ്പെട്ടു. മനസ്സില്ലാ മനസ്സോടെയാണ് അവന്‍ സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കുന്നത്.
 അവന്റെ സയന്‍സ് ടീച്ചറുടെ അറിവോടെ അവന് സ്‌കൂള്‍ ലൈബ്രറിയില്‍ കയറാമായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനെ കുറിച്ചും എനര്‍ജി പ്രൊഡക്ഷനെ കുറിച്ചുമെല്ലാം അവന്‍ നിരന്തരം വായിച്ചു.
2000 കാലഘട്ടത്തില്‍ ഗ്രാമത്തില്‍ വലിയ വരള്‍ച്ചയും ക്ഷാമവും വന്നു. ഗവണ്‍മെന്റിനെതിരെയുള്ള ഒരു കലാപമായി അത് മാറി. വീടെല്ലാം ആളുകള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. ആളുകള്‍ ഗ്രാമം ഉപേക്ഷിച്ച് പോകാന്‍ തുടങ്ങി.
   ഒരു ദിവസം അവന്‍ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം വായിക്കുകയായിരുന്നു. അന്നേരം അവനതില്‍ ഒരു കാറ്റാടി യന്ത്രത്തിന്റെ രേഖാചിത്രം കണ്ടു. കാറ്റിനെ കടിഞ്ഞാണിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിദ്യ അവനെ വല്ലാതെ ആകര്‍ഷിച്ചു. സ്വന്തമായി ഒരു കാറ്റാടി യന്ത്രം നിര്‍മിച്ചാലോ എന്നവന് തോന്നി. അങ്ങനെയെങ്കില്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാമല്ലോ എന്നവന്‍ ആലോചിച്ചു.
മാസങ്ങളോളം അവനതിന് വേണ്ടി പണിയെടുത്തു. നാട്ടില്‍നിന്ന് തന്നെ കിട്ടിയ  സ്‌ക്രാപ് മെറ്റലും മറ്റു മെറ്റീരിയലുകളുമെല്ലാം ഉപയോഗിച്ചായിരുന്നു അവന്റെ ശ്രമം. അഛന്റെ ആകെയുള്ള സൈക്കിളും കാറ്റാടി യന്ത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി ഉപയോഗിച്ചു. ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അവന്‍ പിന്മാറിയില്ല.
  മാസങ്ങളോളം നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം അവന്റെ കാറ്റാടി യന്ത്രത്തിന്റെ പണി പൂര്‍ത്തിയായി. അതൊരു ചെറിയ യന്ത്രമായിരുന്നു. കുറച്ച് ബള്‍ബ് കത്തിക്കാനും അവന്റെ ഗ്രാമത്തില്‍ വെള്ളം പമ്പ് ചെയ്യാനും അത് മതിയായിരുന്നു.
ഈ സംഭവത്തോടെ വില്യമിന് സ്‌കോളര്‍ഷിപ്പ് കിട്ടുകയും പഠനം തുടരുകയും ചെയ്ത കഥയാണ് പുസ്തകത്തില്‍ പറയുന്നത്.
ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് 2009ലാണ്. മുപ്പതിലധികം ഭാഷകളിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യപ്പെടുകയും ബെസ്റ്റ് സെല്ലറാവുകയും ചെയ്തു. 2019ല്‍ ഈ കഥ സിനിമയായും പുറത്തിറങ്ങി.
സ്വന്തം പ്രയാസങ്ങളും പ്രതിസന്ധികളും ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കാതെ, ഉല്‍സാഹം കെടാതെ ജീവിക്കണമെന്ന പാഠം വില്യമിന്റെ ജീവിതം നമുക്ക് പറഞ്ഞു
തരുന്നില്ലേ കൂട്ടുകാരേ.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top