ആരോഗ്യം അങ്ങാടിയില്‍ നിന്നോ, കടയില്‍ നിന്നോ വൈദ്യശാലകളില്‍ നിനിന്നോ വാങ്ങാന്‍ കിട്ടുന്നതല്ല. മറിച്ച്, പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ എഴുന്നേറ്റു പ്രഭാത കര്‍മങ്ങള്‍ ചെയ്തുതുടങ്ങുന്നത് ആരോഗ്യം ശരിയായ നിലയില്‍ നില്‍ക്കാന്‍ അത്യന്ത്യാപേക്ഷിതമാണ്.
ആരോഗ്യം അങ്ങാടിയില്‍ നിന്നോ, കടയില്‍ നിന്നോ വൈദ്യശാലകളില്‍ നിനിന്നോ വാങ്ങാന്‍ കിട്ടുന്നതല്ല. മറിച്ച്, പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ എഴുന്നേറ്റു പ്രഭാത കര്‍മങ്ങള്‍ ചെയ്തുതുടങ്ങുന്നത് ആരോഗ്യം ശരിയായ നിലയില്‍ നില്‍ക്കാന്‍ അത്യന്ത്യാപേക്ഷിതമാണ്. അതോടൊപ്പം തന്നെ പ്രധാനമാണ് കൃത്യനിഷ്ടമായ ആഹാരരീതിയും.
ചുറ്റുപാടുകളില്‍ യഥേഷ്ടം കണ്ടുവരുന്നതും, സാമ്പത്തിക ബാധ്യതയില്ലാത്തതുമായ ഔഷധച്ചെടികളെയാണ് ചികിത്സാരംഗത്തേക്ക് ആവാഹിക്കേണ്ടത്. ഇതിനു വൈദ്യന്മാര്‍ മാത്രം വിചാരിച്ചാല്‍ പോര, രോഗികള്‍, വൈദ്യ സുഹൃത്തുക്കള്‍, പരിചാരകര്‍, പത്രമാധ്യമങ്ങള്‍, സര്‍ക്കാറുകള്‍, സമൂഹത്തില്‍ വിലയും നിലയുമുള്ള സാഹിത്യപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം കൂട്ടായ ശ്രമം നടക്കേണ്ടതുണ്ട്.. ഈ ചുറ്റുപാടിലാണ് പ്രത്യേക പരിഗണനയോ, ജലസേചനമോ ആവശ്യമില്ലാതെ വളരുന്ന കൊടിത്തുവ്വയെ കാണേണ്ടത്.
ജനദ്രോഹി എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വമ്പിച്ച ഔഷധഗുണമേന്മയുള്ള ഇതിനെപറ്റി അറിഞ്ഞേ പറ്റൂ. കടിയന്‍ തുവ്വ, കടുത്തുവ്വ, കൊടുത്തുവ്വ എന്നെല്ലാം പേരില്‍ അറിയപ്പെടുന്നു. തൊട്ടാല്‍ കടിച്ചിലും ചൊറിച്ചിലും അനുഭപ്പെടുന്നതുകൊണ്ടായിരിക്കണം കൊടുത്തുവ്വ ആയത്.
കേരളത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്ന ഔഷധച്ചെടിയാണ് കൊടുത്തൂവ്വ. പണ്ടൊക്കെ ആളുകള്‍ ഇതിനെ വെട്ടിമാറ്റുകയോ ചെത്തിനീക്കുകയോ ആണ് ചെയ്തിരുന്നത്. എന്നാല്‍ പണ്ടേ തന്നെ ഇതിന്റെ ഗുണവീര്യത്തെപറ്റി ആയുര്‍വ്വേദം സൂക്ഷ്മമായി പ്രതിപാദിച്ചിട്ടുണ്ട്. അഷ്ടാംഗ ഹൃദയം തുടങ്ങിയ ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലെല്ലാം ഇതിന്റെ ഗുണവീര്യത്തെപറ്റിപരയുന്നുണ്ട്.
ഇതിന്റെ ഇലയില്‍ കാണുന്ന രോമമാണ് ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. തുവ്വതന്നെ തുവ്വ എന്നും, ആനത്തുവ്വ എന്നും രണ്ടു തരത്തിലുണ്ട്. ആനത്തുവ്വയുടെ തണ്ട് വയലറ്റ് നിറത്തിലാണ്. തുവ്വയുടെ വള്ളി ഏകദേശം പച്ചനിറത്തോടുകൂടിയ വെള്ളനിറമാണ്. ഗുണം രണ്ടും രണ്ടുതരമാണ്. ആനത്തുവ്വയുടെ ഇല കറിക്കുപയോഗിക്കുമ്പോള്‍ തുവ്വയുടെ ഇല കറിക്ക് ഉപയോഗിക്കുന്നില്ല. തുവ്വ ഔഷധത്തിനുപയോഗിക്കുമ്പോള്‍ ആനത്തുവ്വ ഔഷധത്തിനുപയോഗിക്കുന്നില്ല.
ശ്വാസകോശരോഗങ്ങള്‍, അതിസാരം അര്‍ശ്ശസ്സ്, ശുദദ്രംശം, മൂത്രതടസ്സം, ശൂല വയറുകടി ജ്വരം, രക്തവാതം, രക്താതിസാരം തുടങ്ങി അനേകം രോഗങ്ങള്‍ക്ക് കഷായമായും ചൂര്‍ണ്ണമായും ലേഹ്യമായും അരിഷ്ടമായും ഗുളികകളായും രൂപാന്തരപ്പെടുത്തി ഉപയോഗിച്ചുവരുന്നു. പ്രധാന ആയുര്‍വേദ മരുന്നുകളിലെല്ലാം കൊടിത്തൂവ്വ ഒരു പ്രധാന ചേരുവയാണ്. കൊടിത്തൂവ്വ വേരും ചുവന്നുള്ളിയും കഷായം വെച്ചുകുടിച്ചാല്‍ അര്‍ശ്ശസിന് സുഖം കിട്ടുന്നതാണ്. ആര്യവേപ്പിന്റെ തൊലി, കൊന്നത്തൊലി കൊടിത്തൂവ്വ ഇവയുടെ കഷായം ത്വക്ക് രോഗഹരമാണ്. രക്തവാത ചികിത്സയിലും കൊടിത്തൂവ്വക്ക് പ്രധാന സ്ഥാനമുണ്ട്. കണ്ടാല്‍ ഉപദ്രവകാരിയാണെങ്കിലും ഇവനെ നട്ടുവളര്‍ത്തി ഔഷധക്ഷാമം പരിഹരിക്കൂ. ആരോഗ്യം സമ്പന്നമാക്കൂ.