അരിപ്പൊടി - ഒരു ഗ്ലാസ്
ഉഴുന്ന് - അര ഗ്ലാസ്സ്
ചോറ് - ഒരു ഗ്ലാസ്സ്
സോഡാപ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മുട്ട - 4 എണ്ണം
സവാള കൊത്തിയരിഞ്ഞത് - ഒന്ന്
പച്ചമുളക് ചെറുതായരിഞ്ഞത് - 4
കുരുമുളക് - രണ്ട് ടീസ്പൂണ്‍
ഉഴുന്ന് ആറ് മണിക്കൂര്‍ നന്നായി കുതിര്‍ക്കുക. കുതിര്‍ത്ത ഉഴുന്ന് ചോറും ചേര്‍ത്ത് നന്നായി അരക്കുക. ഇതിലേക്ക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് മിക്‌സിയില്‍ ഒന്ന് കൂടി കറക്കി ദോശമാവിന്റെ അയവില്‍ എട്ട് മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. ചുടുന്നതിന്റെ തൊട്ട് മുമ്പ് സോഡാപൊടിയും ഉപ്പും ചേര്‍ക്കുക. (സോഡാപൊടിയും ഉപ്പും തലേന്ന് ചേര്‍ത്താല്‍ മാവ് പുളിച്ച്‌പോകും. മുട്ട ദോശക്ക് പുളിക്കാത്ത മാവാണ് നല്ലത്) മുട്ട, സവാള, പച്ചമുളക,് ഉപ്പ് എന്നിവ ചേര്‍ത്ത് ഓംലൈറ്റിന്റെ പാകത്തില്‍ കലക്കിവെക്കുക.
ദോശച്ചട്ടി അടുപ്പില്‍ വെച്ച് മാവൊഴിച്ച് ദോശ മൂടിവെക്കുക. മൂടി തുറന്ന് ദോശയുടെ മുകൡലേക്ക് മൂന്ന് ടീസ്പൂണ്‍ മുട്ട കൂട്ടൊഴിക്കുക. അതിനു മുകളിലേക്ക് കുരുമുളക് പൊടി ഒരുനുള്ള് വിതറുക, സെറ്റായാല്‍ ദോശ മറിച്ചിടുക. ഒന്ന് കൂടി തിരിച്ചിട്ട് ചട്ടിയില്‍ വെച്ചുതന്നെ നടുവെ മടക്കി വിളമ്പുക. ഈ മുട്ട ദോശക്ക് പ്രത്യേകിച്ച് കറി വേണമെന്നില്ല. എങ്കിലും തക്കാളി ചട്‌നി കൂടിയായാല്‍ വളരെ രുചികരമാണ്.
*********************************
തക്കാളി ചട്‌നി
തക്കാളി - 2 എണ്ണം ചെറുതായരിഞ്ഞത്
സവാള - 1 ചെറുതായരിഞ്ഞത്
വെളുത്തുള്ളി - 8 അല്ലി
കായപ്പൊടി - 3/4 ടീസ്പൂണ്‍
മുളക്‌പൊടി (കാശ്മീരി) ഒരു ടീസ്പൂണ്‍
തേങ്ങ ചിരവിിയത് രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
കുരുമുളക് പൊടി അര ടീസ്പൂണ്‍
പാന്‍ അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ സവാളയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് ചെറുതായി വഴന്ന് വരുമ്പോള്‍ മുളക്‌പൊടിയും കായപ്പൊടിയും കൂടെ കുരുമുളക് പൊടി, തേങ്ങ, ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇറക്കിവെക്കുക. ചൂടാറിയ ശേഷം മിക്‌സിയുടെ ചെറിയ ജാറില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇഡ്‌ലി, ദോശ, ചപ്പാത്തി, വെള്ളപ്പം ഇവക്കൊക്കെ വളരെ രുചികരമാണീ തക്കാളി ചട്ണി .