വ്യാപകമായി വരുന്ന 'സ്മൈല്‍ ക്ലിനിക്കു'കള്‍ വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പല്ലിന് ക്ലിപ്പിട്ടും മോണകള്‍ക്ക് ഓപ്പറേഷന് നടത്തിയും രൂപമാറ്റം വരുത്തുന്നതിലൂടെ വ്യക്തിയുടെ മുഖഛായ തന്നെ മാറുന്നു. സ്മൈല്‍ ക്ലിനിക്കുകളുടെ പ്രസക്തി ഏറിവരുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍ സാധാരണക്കാരന് അറിയേണ്ട ചില ശാസ്ത്രസത്യങ്ങള്‍ നാം അവഗണിക്കുന്നതുകൊണ്ടാണ് പലപ്പോഴും ഇളംപ്രായത്തില്‍തന്നെ പല്ലുകള്‍ക്ക് കേടു വരുന്നത്. സാധാരണ നാം അറിഞ്ഞിരിക്കേണ്ട പ്രാഥമിക ദന്തസംരക്ഷണ മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്?
ഒരു വ്യക്തി ഭക്ഷണം കഴിക്കുമ്പോള്‍ പ്രധാനമായും ചെയ്യേണ്ടത് ഭക്ഷണം ചവച്ചരച്ച് കഴിക്കുക എന്നതാണ്. ഒരു കഷ്ണം ബ്രഡ് പല്ലുകള്‍ കൊണ്ട് ചവച്ച് കഷ്ണങ്ങളാക്കുന്ന ജോലി ദഹനപ്രക്രിയയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. പല്ലിന്റെ ഘടന തന്നെ ഭക്ഷണ പദാര്‍ഥങ്ങള്‍ ചവച്ചരക്കാന്‍ വേണ്ടിയുള്ളതാണ്. ജീവിതകാലഘട്ടത്തില്‍ ഏതൊരാള്‍ക്കും രണ്ട് സെറ്റ് പല്ലുകളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രൈമറി ടീത്ത് അഥവാ മില്‍ക്ക് ടീത്ത് (പാല്‍പ്പല്ലുകള്‍). രണ്ടാമത്തെ സെറ്റ് പെര്മനെന്റ് ടീത്ത്. ഒരു കുട്ടി പ്രായമാകുന്നതനുസരിച്ച് താടിയെല്ലുകളും വളര്‍ച്ച പ്രാപിക്കും. രണ്ടുനേരം ബ്രഷ് ചെയ്യുന്നത് ഒരു ശീലമാക്കുക. അഞ്ച്-ആറ് മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് ആദ്യമായി കുഞ്ഞുങ്ങളില്‍ പല്ലു വരുക. ആണ്‍കുട്ടികള്‍ക്ക് ഏഴ്, എട്ട് വയസ്സിലും പെണ്‍കുട്ടികളില്‍ ആറു മുതല്‍ എട്ടു വയസ്സുവരെയുള്ള പ്രായത്തിലുമാണ് മില്‍ക്ക് ടീത്ത് പൊഴിഞ്ഞുപോകുക. പ്രൈമറി ടീത്ത് പൊഴിഞ്ഞ് രണ്ട്, നാല് മാസം കഴിഞ്ഞിട്ടും പകരം പല്ല് വന്നില്ലെങ്കില്‍ എക്സ്റേ എടുക്കുകയും പെര്മനെന്റ് ടീത്ത് വരാന്‍ തുടങ്ങുന്നില്ലേ എന്ന് പരിശോധിക്കേണ്ടതുമാണ്.
ആറ് വയസ്സായ ഒരു കുട്ടിയില്‍ ഇരുപത് പാല്പ്പല്ലുകളുണ്ടായിരിക്കും. അതായത് നാല് ഇന്ഡിസര്, രണ്ട് കനൈന്‍, നാല് മോളാര്‍ എന്നിവ മുകള്‍ വരിയിലും അപ്രകാരം തന്നെ താഴെയും കാണപ്പെടും. കൂര്‍ത്ത ഭാഗം മിനുസപ്പെടുത്താന്‍ വേണ്ടി ചിലര്‍ രാകാറുണ്ട്. എന്നാല്‍ ഇപ്രകാരം രാകുന്നതുകൊണ്ട് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ ഇനാമല്‍ നഷ്ടപ്പെടാതെ രാകേണ്ടതുണ്ട്. കഠിനമായ ചൂടും കഠിനമായ തണുപ്പുമുള്ള ഭക്ഷണം പല്ലിന്റെ ഘടനയെ സാരമായി ബാധിക്കാം. ഇനാമല്‍ നഷ്ടപ്പെടുക വഴി പല്ലിന് തേയ്മാനം സംഭവിക്കുകയും പല്ല് പുളിക്കുകയും ചെയ്യും.
*************************
സ്മൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാകുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ സ്മൈല്‍ ക്ലിനിക്കുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പല്ലിന് ക്ലിപ്പിട്ടുകൊണ്ടും സര്‍ജറി നടത്തിയും ദന്തസംരക്ഷണം നടത്തുക വഴി ഒരു വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു എന്നത് ശരിയാണ്. പുരാതന കാലങ്ങളില്‍ വേപ്പിന്‍കമ്പ് ചതച്ച് ബ്രഷിന് പകരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പല്ലില്‍ അടിഞ്ഞുകൂടുന്ന മാലിന്യമകറ്റാന്‍ ശേഷിയുള്ള വിവിധയിനം ബ്രഷുകള്‍ സുലഭമാണ്. ഉപ്പിന്റെയും കുരുമുളകിന്റെയും സ്ഥാനം പെയ്സ്റ്റുകള്‍ കരസ്ഥമാക്കി. നൂതന സാങ്കേതിക വിദ്യകളിലൂടെ ദന്തസംരക്ഷണ മാര്‍ഗങ്ങള്‍ക്കും അവസരമൊരുങ്ങി. തല്‍ഫലമായി പുഞ്ചിരിക്കുന്നതില് അപകര്ഷബോധമുണ്ടായിരുന്നവര് ആത്മവിശ്വാസം വീണ്ടെടുത്ത് പുഞ്ചിരിക്കുന്നു- ഒരു ദന്തഡോക്ടറുടെ വിജയം എന്ന് വേണമെങ്കില്‍ പറയാം.
നയന ചികിത്സയില്‍ ലേസര്‍ ചികിത്സാ സമ്പ്രദായം ഉപയോഗിക്കുന്നതുപോലെ ദന്തചികിത്സാ രംഗത്ത് ഇത്തരം നൂതന രീതികള്‍ സ്വീകരിക്കാറുണ്ട്. പലരും കരുതിയിരിക്കുന്നത് പല്ല് ഒരു പളുങ്കു പാത്രം പോലെയാണെന്നാണ്. എന്നാല്‍ ഞരമ്പുകളും പല്ലിന്റെ ഘടനയില്‍ കാണാം. മോണയോട് പല്ലിനെ ചേര്‍ത്തു നിര്‍ത്തുന്ന ഭാഗം വഴി പല്ലിന്റെ ഉള്ളിലേക്ക് മോണയില്‍ നിന്നുവരുന്ന ഞരമ്പുകളുണ്ട്. അതുകൊണ്ടുതന്നെ പല്ലിനെ അവഗണിക്കുന്നത് നന്നല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സയുണ്ടെങ്കിലും സാങ്കേതിക വിദ്യകളുടെ അഭാവം രോഗികളെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നവരിലേക്കെത്തിക്കുന്നു.