രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആഹാരത്തില്‍നിന്ന് കിട്ടുന്ന ഊര്‍ജമാണ് ശരീരത്തില്‍ ജീവന്റെ ചൈതന്യം നിലനിര്‍ത്തുന്നത്. അതിനാലാണ് നമുക്ക് ജനനം മുതല്‍ മരണം വരെ ആഹാരം കഴിക്കേണ്ടിവരുന്നത്.
ഭക്ഷണം ശരീരത്തിന് ആരോഗ്യവും ശക്തിയും നല്കുന്നു. അതുകൊണ്ടുതന്നെ എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം എന്നത് പ്രധാനമാണ്. മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാവണമെങ്കില്‍ സമീകൃത ആഹാരം ശരീരത്തിന് ലഭിക്കേണ്ടതുണ്ട്.
എന്തിന് കഴിക്കുന്നു?
കാര്‍ബോ ഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍സ്, ഫാറ്റ്സ്, മിനറല്‍സ്, വൈറ്റമിന്‍സ്, വെള്ളം എന്നിവയെല്ലാം ശരിയായ അളവുകളില്‍ അടങ്ങിയതും അതു കഴിച്ചുകഴിഞ്ഞാല്‍ ദഹിക്കുകയും ശരീരാവശ്യങ്ങള്‍ക്കുള്ള ഊര്‍ജം ഉല്പാദിപ്പിക്കുകയും അത് ശരീര വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുകയും അതോടൊപ്പം ജീവന് നിലനിര്ത്തുന്നതിനാവശ്യമായതുമായിരിക്കണം ആഹാരം.
സമീകൃതാഹാരം
ആരോഗ്യമുള്ള ഒരാള്‍ക്ക് ദിവസവും ആവശ്യമുള്ള ഊര്‍ജം കൃത്യമായി നല്കുന്ന ആഹാരത്തെ സമീകൃതാഹാരം (ആമഹമിരലറ ഉശല)േ എന്നു പറയുന്നു. ഒരു ദിവസത്തേക്ക് ഊര്‍ജം കുറഞ്ഞത് 2000 കലോറിയും കൂടിയത് 4000 കലോറിയും ആണ്. അതില്‍ 6 ഭാഗം കാര്‍ബോ ഹൈഡ്രേറ്റ്സ് (600 ഴാ), 2 ഭാഗം പ്രോട്ടീന്‍സ് (130 ഴാ), 1 ഭാഗം ഫാറ്റ് (65 ഴാ) എന്നിവ
നിത്യേന ഭക്ഷണത്തില്‍ വേണം. ഇത്രയും കഴിച്ചാല്‍ നമുക്ക് 2970 (3000) കലോറി കിട്ടും.
എത്ര കഴിക്കണം?
ആഹാരത്തിന്റെ അളവ് കൂട്ടാതെ സമീകൃതമാക്കുകയാണ് വേണ്ടത്. കാരണം സമീകൃതാഹാരത്തില്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, പരിപ്പു വര്‍ഗങ്ങള്‍, മത്സ്യം, മാംസം, പാല് ഉല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
എന്താണീ ഊര്‍ജം
ശരീരപ്രര്ത്തനങ്ങള്ക്ക് ഊര്‍ജം വേണം. സദാ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനും ശ്വാസകോശത്തിനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം കൂടിയേ തീരൂ!
ഒരു ഗ്രാം വെള്ളത്തിന്റെ താപനില 1 ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ത്താന്‍ വേണ്ട ഊര്‍ജത്തിന്റെ അളവാണ് 1 കലോറി.
ജോഗിംഗ്, വള്ളം തുഴയല്‍ എന്നിവക്ക് ധാരാളം ഊര്‍ജം വേണം. 2 ഉഴുന്നുവട കഴിച്ചാല്‍ നമുക്ക് കിട്ടുന്ന 150 കലോറി ഊര്‍ജം സംഭരിക്കാതെ കളയാന്‍ നാം 30 മിനിറ്റ് നടക്കണം.
അല്പം ചരിത്രം
ആഹാരം വിശപ്പുമാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് എന്ന നിഗമനത്തില്‍നിന്നാണ് ഇന്നത്തെ പലതരം രുചിക്കൂട്ടുകള്‍ ഉണ്ടായത്.
നമ്മുടെ നാട്ടിലെ സസ്യാഹാരങ്ങളെല്ലാം തന്നെ ആയുര്‍വേദ വിധിപ്രകാരം ഔഷധങ്ങളാണ്. മാംസഭുക്കുകളിലാണ് ആഹാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.
കാരണം
തെറ്റായ ഭക്ഷണശൈലി നമുക്ക് അസ്വാസ്ഥ്യം വരുത്തുന്നു. അതിനാല്‍ നാം ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുക. അല്ലാതെ ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കരുത്. ഇന്ന് ലോകജനതയുടെ 60 ശതമാനത്തിലേറെപ്പേരും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ലോകത്ത് ഇന്ന് വലിയൊരു വിഭാഗം മുഴുപ്പട്ടിണിയിലുമാണ്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ 70 ശതമാനം ആള്‍ക്കാരും പട്ടിണിയിലാണ്. ഇതില്‍ ഏറെപ്പേരും പട്ടിണിമൂലം മരണപ്പെടുന്നു.
എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ പട്ടിണികിടന്നു മരിക്കുന്നവരേക്കാള്‍ അധികമാണ് സമ്പന്നരാജ്യങ്ങളില്‍ അമിതഭക്ഷണം കഴിച്ച് രോഗികളായി മരിക്കുന്നവര്‍.
അതേസമയം ആഹാരം കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ ഊര്‍ജമില്ലാതെ തളര്‍ന്നുപോകും.
ശരീരാവശ്യങ്ങള്‍ക്കുള്ള എന്‍സൈം, ഹോര്‍മോണ്‍സ് എന്നിവ ഉണ്ടാക്കാനാവശ്യമുള്ള പ്രോട്ടീനുകള്‍, കലകള്‍ക്ക് ഉണ്ടാവുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും ശരിയാക്കാനുള്ള അവശ്യവസ്തുക്കള്‍ എന്നിവയെ സൃഷ്ടിക്കാനും ആഹാരം കഴിക്കേണ്ടതുണ്ട്.
അന്നജം, മാംസ്യങ്ങള്‍, കൊഴുപ്പുകള്‍, ലവണങ്ങള്‍, വിറ്റാമിന്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിന് അത്യാവശ്യമാണ്.
പശയുള്ള മണ്ണുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ അവന്റെ ശരീരത്തിന് മണ്ണിലുള്ള എല്ലാ ലവണങ്ങളും അത്യാവശ്യമാണ്. ഇവയുടെ അഭാവം മനുഷ്യന് പല അസുഖങ്ങളും ഉണ്ടാക്കുന്നു (osteoporosis, anemia, മുടികൊഴിച്ചില്‍ etc..)
ആഹാരവും വിശപ്പും
വിശപ്പ് തോന്നിയാല്‍ മാത്രമേ ആഹാരം കഴിക്കാവൂ. സുഖം, ദുഃഖം, പേടി, ഉത്കണ്ഠ എന്നിവയുള്ളപ്പോള് മനസ്സ് അസ്വസ്ഥമായിരിക്കും. അപ്പോള്‍ വിശപ്പ് തോന്നുകയുമില്ല, ദാഹിക്കുകയുമില്ല.
ആഹാരം ആവശ്യമാണ് എന്ന ശരീരത്തിന്റെ അഭ്യര്ഥനയാണ് വിശപ്പ്. വിശപ്പിനെ നമ്മുടെ ശരീരത്തിനകത്തുള്ള ജൈവ ഘടികാരമാണെന്നും ഇവ നമ്മുടെ തലച്ചോറിലെ ചില കേന്ദ്രങ്ങളിലാണെന്നും ഈ ഘടികാരത്തെ നിയന്ത്രിക്കുന്ന ചില തന്മാത്രകളാണ് പതിവ് സമയങ്ങളില്‍ നമുക്ക് വിശപ്പ് തോന്നിപ്പിക്കുന്നതെന്നും ഈയിടെ കണ്ടുപിടിച്ചു. 2017-ലെ നോബെല്‍ പ്രൈസ് ഈ കണ്ടുപിടിത്തത്തിന് 3 അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്കുണ്ട്. ആമാശയത്തില്‍ ഭക്ഷണമൊന്നുമില്ലാതെ, മുഴുവനായി ഒഴിഞ്ഞ സമയത്താണ് വിശപ്പിന്റെ വേദന ഉണ്ടാവുന്നത്. ഇതിനോടനുബന്ധിച്ച് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും വരുന്നു.
എത്ര ആഹാരം കഴിക്കണം?
കലോറി കുറഞ്ഞതും കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണമാണെങ്കില്‍ വയര്‍ നല്ലവണ്ണം നിറഞ്ഞാലേ കഴിക്കാനുള്ള ആഗ്രഹം കുറയൂ. എന്നാല്‍ ധാരാളം കൊഴുപ്പുള്ളതും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങള്‍ കുറച്ചു കഴിച്ചാല്‍ വിശപ്പു മാറും.
പാനീയം കുടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
പാത്രത്തില്‍ തലയിട്ട് കുടിക്കുകയോ ഉഛ്വസിക്കുകയോ അരുത്. കുടിക്കുന്നതിനിടയില്‍ 3 പ്രാവശ്യം ശ്വാസം വിടണം. നിന്നോ ധൃതിയിലോ വലിയ ചൂടിലോ പാനീയം കുടിക്കരുത്.
ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ശുദ്ധജലം കുടിക്കുക
ബഹളം വെക്കാതെ, ധൃതികൂടാതെ, മൗനമായി, സംസാരിക്കാതെ, സന്തോഷത്തോടെ ആഹരിക്കുക.
നല്ല ഭക്ഷണം മിതമായി കഴിക്കുക (1/3 വയര്‍)
പഴയ ആഹാരം വര്‍ജിക്കുക.
വൃത്തിയുള്ളതും ഫ്രഷ് ആയതുമായ ആഹാരം കഴിക്കുക
ഉപ്പിലിട്ടത് അധികം പാടില്ല; ചമ്മന്തി നന്ന്.
ആരോഗ്യം നിലനിര്‍ത്താനുള്ള പരിഹാര മാര്‍ഗങ്ങള്‍
ദിവസവും ഒരു മണിക്കൂര്‍ നടക്കുക (ആഴ്ചയില്‍ 5 ദിവസം)
ഭക്ഷണത്തിനിടിയല് അധികം വെള്ളം കുടിക്കരുത്. അതുപോലെ ഭക്ഷണശേഷം ഉടനെ വെള്ളം കുടിക്കരുത്.
നാരുകളും ജലാംശം കൂടുതലുള്ളതുമായ സമീകൃത ഭക്ഷണം ശീലിക്കണം. അമിതമായി ഉപ്പ്, പുളി, എരി, മസാല, ചൂട് എന്നിവ ആഹാരത്തില്‍ ഒഴിവാക്കണം.
ഭക്ഷണത്തില്‍ ഒന്നാംസ്ഥാനം പച്ചക്കറികള്‍ക്കും രണ്ടാം സ്ഥാനം പഴങ്ങള്‍ക്കും മൂന്നാം സ്ഥാനം തവിടുകളയാത്ത ധാന്യാഹാരത്തിനും നാലാം സ്ഥാനം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്കും കൊടുക്കണം.
അതുപോലെ 80 ശതമാനം ക്ഷാരഗുണവും 20 ശതമാനം അമ്ലഗുണവും ഉള്ള ഭക്ഷ്യവസ്തുക്കള്‍ ആഹാരമായി തെരഞ്ഞെടുക്കണം.