മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന സസ്യമാണ് മള്‍ബെറി. മള്‍ബെറിക്കായ് ഔഷധമൂല്യം കൊണ്ടും പോഷക ഗുണം കൊണ്ടും സമൃദ്ധമാണ്. ഇതിന്റെ ഇലകള്‍ നല്ല പച്ചില വളമായും
മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന സസ്യമാണ് മള്‍ബെറി. മള്‍ബെറിക്കായ് ഔഷധമൂല്യം കൊണ്ടും പോഷക ഗുണം കൊണ്ടും സമൃദ്ധമാണ്. ഇതിന്റെ ഇലകള്‍ നല്ല പച്ചില വളമായും ഉപയോഗിക്കപ്പെടുന്നു. മോറേസി എന്ന സസ്യകുടുംബത്തിലാണ് മള്‍ബെറി ചെടിയുടെ സ്ഥാനം. മോറസ് ആല്‍ബ (Morus alba) എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. പാകമെത്തിയ ഫലം, ഇല, തൊലി എന്നിവയാണ് മള്‍ബെറിയിലെ ഔഷധ യോഗ്യഭാഗങ്ങള്‍. വിറ്റാമിന്‍ സി (അസ്‌കോര്‍ബിക് ആസിഡ്), കരോട്ടിന്‍, വിറ്റാമിന്‍ ബി, ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, കാല്‍സ്യം, കോപ്പര്‍, സിങ്ക്, ഗ്ലൂട്ടാതിയോണ്‍ എന്നിവ മള്‍ബെറിയുടെ ഇലയില്‍ അടങ്ങിയിരിക്കുന്നു. ഫലത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, അയണ്‍, കരോട്ടിന്‍, തയാമിന്‍, നിക്കോട്ടിനിക് ആസിഡ്, റിബോഫ്‌ലാവിന്‍, അസ്‌കോര്‍ബിക് ആസിഡ് എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു.
മള്‍ബെറിയുടെ പാകമായ ഫലം വായില്‍ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. മള്‍ബെറിയുടെ കായ് അല്‍പാല്‍പ്പമായി ചവച്ചു തിന്നുന്നത് വായ്ക്കകത്തും തൊണ്ടയ്ക്കുള്ളിലുമുള്ള രോഗങ്ങള്‍ക്ക് നല്ലതാണ്.
ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ഔഷധമായും പഥ്യാഹാരമായും ഉപയോഗിക്കുന്നു.
വാഴപ്പിണ്ടി നാരുകളാല്‍ സമ്പുഷ്ടം
അടിമുടി പോഷകസമ്പുഷ്ടമാണ് വാഴ. വാഴപ്പഴം, ഇല, കൂമ്പ്, തണ്ട് എന്നിങ്ങനെ വാഴയിലെ എല്ലാ ഘടകങ്ങളും ഉപയോഗപ്രദം തന്നെ. ഇവയില്‍ വാഴപ്പിണ്ടി എന്നു പറയുന്ന വാഴയുടെ തണ്ട് പ്രതിരോധശേഷി കൂട്ടാന്‍ വളരെ ഫലപ്രദമാണ്. വാഴയുടെ നീര് ശീതഗുണമുള്ളതിനാല്‍ രക്തസ്രാവം, രക്തപിത്തം, കണ്ഠരോഗങ്ങള്‍ എന്നിവക്ക് ഫലപ്രദമാണ്. പൂവിന്‍കുലത്തണ്ട് മൂത്രക്കല്ലിനു സിദ്ധൗഷധം. വാഴപ്പിണ്ടി ഉപ്പേരിയാക്കി കഴിച്ചാല്‍ വയറ്റില്‍പെട്ട തലമുടിപോലും ദഹിച്ചുപോകുമെന്ന് പറയാറുണ്ട്. എന്തായാലും വയറു ശുദ്ധമാക്കാന്‍ വാഴപ്പിണ്ടി ഉപ്പേരി ഉഗ്രന്‍ തന്നെ.
നാരുകളും വിറ്റാമിന്‍ സി-യും
നാരുകളുടെ കലവറയാണ് വാഴപ്പിണ്ടി. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്നതില്‍ വാഴപ്പിണ്ടി നല്ല പങ്കുവഹിക്കുന്നു. പൊട്ടാസ്യത്തിന്റെയും വിറ്റാമിന്‍ ബി 6-ന്റെയും നല്ല സ്രോതസ്സാണ് വാഴപ്പിണ്ടി. വിറ്റാമിന്‍ ബി 6 രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 100 ഗ്രാം വാഴപ്പിണ്ടിയില്‍ ഏകദേശം 42 കാലറി ഊര്‍ജം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ കാര്‍ബോ ഹൈഡ്രേറ്റ്, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും വാഴപ്പിണ്ടിയില്‍ ഉണ്ട്.