ഇന്ത്യ, തായ്‌ലന്റ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് എരുമകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയുടെ വടക്കുാഗത്ത് മുറ, നീലി, രാവി എന്നീ
ഇന്ത്യ, തായ്‌ലന്റ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് എരുമകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയുടെ വടക്കുാഗത്ത് മുറ, നീലി, രാവി എന്നീ ജനുസ്സുകളും പടിഞ്ഞാറ് ഭാഗത്ത് ജാഫര്‍ ബാഡി, സൂര്‍ത്തി എന്നിവയും മറ്റുഭാഗങ്ങളില്‍ നാഗ്പ്പൂരി, തോഡാ എന്നീ ജനുസ്സുകളും കണ്ടുവരുന്നു.
എരുമകള്‍ക്ക് പൂഞ്ഞയും താടിയുമില്ല. സ്വേദഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തില്‍ ഇറങ്ങിക്കിടന്നാണ് താപനില നിയന്ത്രിക്കുന്നത്.
എരുമപ്പാല്‍
ഇന്ത്യയില്‍ പാലുല്‍പ്പാദനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത് എരുമകളില്‍ നിന്നാണ്. എരുമപ്പാല്‍ ശുദ്ധ വെള്ളനിറമാണ്. പശുവിന്‍ പാലിനെപ്പോലെ കരോട്ടിന്‍ ഇതില്‍ അടങ്ങിയിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ കാണുന്നത്. കൂടുതല്‍ കൊഴുപ്പും ഖര വസ്തുക്കളുമുള്ളതിനാല്‍ കട്ടി കൂടുതലാണ്. ജലം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
ഇന്ത്യയിലും മധ്യപൂര്‍വ ദേശങ്ങളിലും എരുമപ്പാല്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നു. ഇതിലെ വര്‍ധിച്ച കൊഴുപ്പ് വെണ്ണയുല്‍പ്പാദനത്തിനും നെയ്യുല്‍പ്പാദനത്തിനും മികച്ച അസംസ്‌കൃത പദാര്‍ഥമായി എരുമപ്പാലിനെ മാറ്റുന്നു.
എരുമപ്പാലിലെയും മറ്റു പാലുകളുടേയും ഘടനയിലുള്ള വ്യത്യാസം |
ഇനം |
ജലാംശം |
കൊഴുപ്പ് |
ലാക്‌റ്റോസ് |
പ്രോട്ടീന്‍ |
ധാതുലവണങ്ങള്‍ |
മുലപ്പാല്‍ |
88.40 |
3.30 |
6.80 |
1.30 |
0.20 |
പശു |
86.56 |
4.92 |
4.58 |
3.21 |
0.73 |
എരുമ |
83.50 |
7.16 |
4.81 |
3.77 |
0.76 |
ആട് |
86.68 |
4.07 |
4.64 |
3.76 |
0.85 |
എരുമപ്പാലിന്റെയും പശുവിന്‍പാലിന്റെയും രാസഘടകങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മുഖ്യമായും മുന്നിട്ട് നില്‍ക്കുന്ന വ്യത്യാസം കൊഴുപ്പിന്റെ തോതിലുള്ള വര്‍ധനവാണ്. 'മുറ' ഇനത്തിന്റെ പാലില്‍ 7.16 ശതമാനവും സൂര്‍ത്തി വര്‍ഗത്തിന്റേതില്‍ 8.40 ശതമാനവും കൊഴുപ്പുണ്ടാകും. മാംസ്യം, ലാക്‌റ്റോസ്, ധാതുലവണങ്ങള്‍ എന്നിവയും എരുമപ്പാലില്‍ കൂടുതലാണ്. എരുമപ്പാലില്‍ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, അലൂമിനിയം, ബേരിയം, മാംഗനീസ്, സിങ്ക് എന്നീ ധാതുലവണങ്ങളും കാണപ്പെടുന്നു.
ജീവകം എ, റൈബോഫ്‌ളേവിന്‍, നിക്കോട്ടിനിക്ക് ആസിഡ്, മറ്റു ബി.ജീവകങ്ങള്‍, വൈറ്റമിന്‍ ഡി എന്നിവയും എരുമപ്പാലില്‍ അടങ്ങിയിരിക്കുന്നു.
എരുമപ്പാലിലെ പ്രോട്ടീനില്‍ കേസിന്‍, ആല്‍ബുമിന്‍, ഗ്ലോബുലിന്‍ എന്നിവ കാണപ്പെടുന്നു. കേസിനും ആല്‍ബുമിനും പശുവിന്‍പാലിനെക്കാള്‍ കൂടുതലാണ്.
പശുവിന്‍പാലിനേക്കാള്‍ പോഷക മേന്മയുള്ളതും എരുമപ്പാലിനാണ്.