പൂച്ച മാന്തിയാല്‍ പേ പിടിക്കുമോ?
ഡോ: പി.കെ മുഹ്സിൻ /വീട്ടുകാരിക്ക്
2015 ജനുവരി
ഇന്ത്യയില്‍ പ്രതിവര്‍ഷം 20,000-ല്‍ പരം മനുഷ്യര്‍ മരിക്കുകയും അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രതിരോധ
ഇന്ത്യയില്‍ പ്രതിവര്‍ഷം 20,000-ല്‍ പരം മനുഷ്യര്‍ മരിക്കുകയും അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രതിരോധ കുത്തിവെപ്പിനിടയാകുകയും ചെയ്യുന്ന ഒരു മാരക വൈറസ് രോഗബാധയാണ് പേ വിഷബാധ. ഇതില്‍ നമ്മുടെ വീട്ടില്‍ കണ്ടുവരുന്ന പൂച്ചകളും അവയുടേതായ പങ്കുവഹിക്കുന്നു. പൂച്ചകള്‍ കടിക്കുന്നതുപോലെ മാന്തുന്നതും അപകടകരമാണ്. പൂച്ചകള്‍ കൂടെക്കൂടെ മുന്‍കാലുകള്‍ നക്കുന്നതുകൊണ്ട് രോഗം ബാധിച്ചവയുടെ നഖങ്ങളില്‍ വൈറസുകള്‍ ഉണ്ടാവും.
രോഗലക്ഷണങ്ങള്‍ നായകളിലെ പോലെ ശൗര്യഭാവത്തിലും മൂകഭാവത്തിലും കാണുന്നു. മിക്കപ്പോഴും ശൗര്യഭാവമായിരിക്കുമെന്നു മാത്രം. രോഗാരംഭത്തില്‍ പൂച്ച ഒളിഞ്ഞിരിക്കും. ചിലപ്പോള്‍ ഉടമസ്ഥന്റെ ദൃഷ്ടിയില്‍ പെടാതെ എവിടെയെങ്കിലും കിടന്ന് ചാവുന്നു. മറ്റു ചില അവസരങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പൂച്ച അക്രമസ്വഭാവത്തോടെ പുറത്തിറങ്ങുന്നു. കണ്‍മുമ്പില്‍ കാണുന്നതൊക്കെ കടിച്ച് ചീന്തുകയും നില്‍ക്കുന്ന ഇടമൊക്കെ മാന്തിപ്പൊളിക്കുകയും ചെയ്യുന്നു. ഇത് നാല് ദിവസം വരെ ഉണ്ടാകും. കണ്ഠനാള പേശികളുടെ തളര്‍ച്ച കാരണം കരച്ചിലിന് വ്യത്യാസം കാണാം. ശേഷം തളര്‍ച്ച തുടങ്ങുന്നു. ഏറെ താമസിയാതെ ചാവുകയും ചെയ്യുന്നു. നായകളിലെ പോലെ നിലനില്‍ക്കാത്ത ഉമിനീരൊലിക്കലും കീഴ്താടിയുടെ തളര്‍ച്ചയും പൂച്ചകളില്‍ സാധാരണമല്ല.
രോഗപ്രതിരോധത്തിനായി ആദ്യത്തെ കുത്തിവെപ്പ് മൂന്ന് മാസം പ്രായമാകുമ്പോഴും ബൂസ്റ്റര്‍ കുത്തിവെപ്പ് നാല് മാസം പ്രായത്തിലും നടത്താം. പിന്നീട് വര്‍ഷംതോറും ഓരോ കുത്തിവെപ്പ് നടത്തണം.
വീട്ടില്‍ വളര്‍ത്തുന്ന പൂച്ച മനുഷ്യശരീരത്തില്‍ നക്കുന്നതും തടയേണ്ടതാണ്.