കഴിഞ്ഞ ലക്കം (നവംബര്‍) ആരാമത്തില്‍ റസാഖ് പള്ളിക്കര 'വിവാഹപന്തലില്‍ തീ മഴ പെയ്യുമ്പോള്‍' എന്ന തലക്കെട്ടില്‍ വളരെ
കഴിഞ്ഞ ലക്കം (നവംബര്‍) ആരാമത്തില്‍ റസാഖ് പള്ളിക്കര 'വിവാഹപന്തലില്‍ തീ മഴ പെയ്യുമ്പോള്‍' എന്ന തലക്കെട്ടില്‍ വളരെ ഉദാത്തമായി ലളിതഭാഷയില്‍ കൈകാര്യം ചെയ്ത വിഷയം മനുഷ്യമനസ്സില്‍ സജീവമായി ഇടംപിടിച്ചു. മിക്ക കുടുംബങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്‌നത്തെയാണ് ചുരുങ്ങിയ വാക്കില്‍ വ്യാഖ്യാനിച്ചത്. തലമുറവഴി കടന്നുവന്ന പല കാര്യങ്ങളും എവിടെയും ഒടുങ്ങാതെ കെട്ടിപ്പിടിച്ച് ഇപ്പോഴും ജീവസ്സുറ്റതായി നിലകൊള്ളുന്നു. അതില്‍പ്പെട്ടതാണ് 'കുറച്ചില്‍'. ഇന്നത് കൊടുത്തില്ലെങ്കില്‍ ഇത്ര കൊടുത്തില്ലെങ്കില്‍ അവരുടെ മുമ്പില്‍ കുറച്ചിലാണ് എന്നുള്ളത്. ഒരിക്കലും അങ്ങനെ ഒരു സമ്പ്രദായം ഈ മാറുന്ന തലമുറയില്‍ ആവശ്യമില്ല. ഇതിനൊക്കെ പുറമെ സ്ത്രീധനം ചോദിക്കാതെ ഒരാണും ഒരു പെണ്ണിനെ കെട്ടാന്‍ തയ്യാറല്ല. അതുപോലെ ഇപ്പോഴത്തെ ആര്‍ഭാട കല്ല്യാണങ്ങള്‍ ചെറുകുടുംബങ്ങളെ നിസ്സഹായാവസ്ഥയിലാക്കുന്നു എന്നും ഇതില്‍നിന്ന്്് മനസ്സിലാക്കാം.
അനുഭവങ്ങളൊന്നും ഒരു മനുഷ്യനെയും പാഠം പഠിപ്പിക്കുന്നില്ല. ചൂഷണങ്ങള്‍ക്കുമുന്നില്‍ മനുഷ്യന്‍ ക്രൂശിക്കപ്പെടാതിരിക്കട്ടെ.
തീന്‍മേശ ഒരുക്കുന്നതും ആര്‍ഭാടങ്ങളും തികച്ചും ഇസ്്്‌ലാമിക ശരീഅത്ത് പ്രകാരമല്ല എന്നത് അറിയാമെങ്കിലും തലമുറകള്‍ക്ക് വിട്ടുകൊടുത്തു. പ്രവാചക ജീവിത മാതൃകയുടെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ റസാഖ് പള്ളിക്കര പറഞ്ഞതുപോലെ വിവാഹ പന്തലില്‍ തീമഴ പെയ്യില്ലായിരുന്നു.
നല്ല ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍
ഈടുറ്റ ലേഖനങ്ങളെക്കൊണ്ടും പഠനാര്‍ഹമായ പംക്്തികളെക്കൊണ്ടും നിറഞ്ഞ ആരാമത്തിന്റെ അണിയറ ശില്‍പികള്‍ക്ക് അഭിനന്ദനം. നവംബര്‍ ലക്കത്തില്‍ 'നീ വായിക്കുക' എന്ന ലേഖനത്തില്‍ 'സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക' (സൂറ: അലഖ് : 11) എന്നു കണ്ടു. 11 ന്റെ ഉദ്ദേശ്യം മനസ്സിലായില്ല. സൂറ അലക്ക് 96-30 സൂറയാണ്. പ്രസ്തുത ലക്കം 'നല്ല ടീച്ചര്‍ക്ക് കിട്ടിയ സമ്മാനം'' ശമ്പളം മാത്രം ലാക്കാക്കി വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെയുള്ള അധ്യാപകര്‍ പലപ്രാവശ്യം വായിക്കേണ്ട ഒരു ലേഖനമാണ്. വൈകിയാണെങ്കിലും നല്ല ടീച്ചര്‍ക്കും ലേഖികക്കും അഭിനന്ദനങ്ങള്‍.
കെ. ഹൈദരാലി
പാലക്കാട്
ആരാമത്തിലെ 'വിവാഹപ്പന്തലുകളില്‍ തീമഴ പെയ്യുമ്പോള്‍' എന്ന ലേഖനം വായിച്ചു. വിവാഹ ധൂര്‍ത്തുകളെ കര്‍ശനമായി എതിര്‍ക്കുന്ന ലേഖനം എഴുതിയ റസാഖ് പള്ളിക്കരക്കും ജനങ്ങളിലേക്ക് എത്തിച്ച ആരാമത്തിനും അഭിനന്ദനങ്ങള്‍.
വിദേശ രാജ്യങ്ങളെക്കാളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളും ആഡംബരങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നതില്‍ സംശയമില്ല. ഒരുപാട് അനാചാരങ്ങളും കൊടുക്കല്‍ വാങ്ങല്‍, അമ്മായിമ്മ പോര്, നാത്തൂന്‍ പോര് ഇതൊക്കെ കൂടുതലായി നടക്കുന്നത് കല്ല്യാണം കഴിക്കുന്ന ചെറുപ്പക്കാരന്റെ കഴിവുകേട്ടാണ് എന്നുള്ളത്തില്‍ സംശയമില്ല. എല്ലാറ്റിനെയും നിയന്ത്രിക്കാനുള്ള ചുമതല മുതിര്‍ന്നവരെ ഏല്‍പ്പിക്കാത്തതും ഒരുപാട് ഭക്ഷണങ്ങള്‍ ഉണ്ടാക്കി എല്ലാവരെയും ഭക്ഷിപ്പിച്ച് വിളമ്പുന്നതില്‍ തെറ്റില്ല. ഇത് ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലല്ലെ എന്ന് സമാധാനിക്കാം. പക്ഷേ, ഹെലികോപ്റ്ററില്‍, ബോട്ടുകളില്‍ എന്നുവേണ്ട സാധാരണക്കാര്‍ക്ക് കയ്യെത്താത്ത തരത്തിലുള്ള ഭക്ഷണം നശിപ്പിക്കലും ഡ്രിങ്ക് പാര്‍ട്ടി. പരസ്യം, ചെണ്ടമുട്ട്, സല്‍ക്കാരം, തലേന്നുള്ള മൈലാഞ്ചികല്ല്യാണം തുടങ്ങിയ ആഡംബരങ്ങള്‍ ഒഴിവാക്കി പ്രായപൂര്‍ത്തിയെത്തിയ സഹോദരനും സഹോദരിയും ഉണ്ടെങ്കില്‍ അവരുടെ വിവാഹം ഒരേ സദ്യയില്‍ ഒതുക്കുക. ഒന്നില്‍ കൂടുതല്‍ വിവാഹപ്രായമെത്തിയ ചെറുപ്പക്കാരോ ചെറുപ്പക്കാരികളോ പ്രായമായിട്ടും കല്ല്യാണം കഴിച്ചുകൊടുക്കാന്‍ കഴിവില്ലാത്ത അയല്‍വാസികളോ ബന്ധുക്കളോ നാട്ടുകാരോ ഉണ്ടെങ്കില്‍ ഒരേ സദ്യയില്‍ തന്നെ അവരുടെ ആള്‍ക്കാരെയും സംഘടിപ്പിച്ച് അവരുടെയും വിവാഹങ്ങള്‍ ആ വേദിയില്‍ നടത്തിക്കൊടുത്ത് മറ്റുള്ളവരെ സഹായിക്കാനും സഹകരിക്കാനും ശ്രമിച്ചാല്‍ വിവാഹ ധൂര്‍ത്തുകള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
ടി. വി അബൂബക്കര്‍ ഹാജി
എടക്കാട്
ദൈവത്തിന്റെ നാമത്തില്‍
ആരാമം നവംബര്‍ ലക്കത്തിലെ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഹിറാനഗറിനോട് താല്‍ക്കാലിക വിരാമം' വളരെ ഹൃദ്യമായി. ഒരിക്കല്‍ കൂടി ഹിറാനഗറിലെ ജനസാഗരത്തിലേക്ക് എത്തപ്പെട്ടതുപോലെ തോന്നി. പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സമ്മേളനത്തിന് സാക്ഷിയാകാന്‍ ദൈവാനുഗ്രഹത്താല്‍ ഈയുള്ളവള്‍ക്ക് കഴിഞ്ഞിരുന്നു. മുഹമ്മദ് ഖുതുബ്, ജോണ്‍ എസ്‌പോസിറ്റോ, സിറാജ് വഹാജ്, പ്രൊഫ. ഷഹനാസ് ബീഗം, ഇബ്രാഹീം സുലൈമാന്‍ സേട്ട്്, എം.കെ മുനീര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞതു മാത്രമല്ല, സമ്മേളനപന്തല്‍, ലക്ഷക്കണക്കിന് ആളുകളുടെ ഒരുമിച്ചുള്ള സമസ്‌കാരം, ഭക്ഷണം തുടങ്ങിയവയെല്ലാം ഒരു നവ്യാനുഭവമായിരുന്ന ആ സമ്മേളനം മനസ്സില്‍ തെളിഞ്ഞുവന്നു. സിറാജ് വഹാജിന്റെ പ്രസംഗത്തിനിടയിലുള്ള 'show me' കുട്ടികളുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്ന ഒന്നുതന്നെയായിരുന്നു. ഈ പംക്തിക്ക് താല്‍ക്കാലിക വിരാമം എന്നറിഞ്ഞപ്പോള്‍ നിരാശ തോന്നി. ഒപ്പം ഉടനെ തന്നെ തുടരും എന്ന പ്രതീക്ഷയും ഉണ്ട്.
സനീറ അഞ്ചല്‍