ഈ അടുത്ത കാലത്ത് അന്താരാഷ്ട്രീയ ശ്രദ്ധ നേടിയെടുത്ത ഒരു രോഗമാണ് എബോളപ്പനി അഥവാ എബോള ഹെമറേജിക് ഫീവര്‍. ഇത് വളരെ ഗൗരവമുള്ളതും മാരകവുമായ ഒരു രോഗമാണ്
ഈ അടുത്ത കാലത്ത് അന്താരാഷ്ട്രീയ ശ്രദ്ധ നേടിയെടുത്ത ഒരു രോഗമാണ് എബോളപ്പനി അഥവാ എബോള ഹെമറേജിക് ഫീവര്‍. ഇത് വളരെ ഗൗരവമുള്ളതും മാരകവുമായ ഒരു രോഗമാണ്. എബോള എന്ന വൈറസ്സുകൊണ്ടാണ് ഇതുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
സാധാരണ ലക്ഷണങ്ങള്‍ പനി, തലവേദന, മാംസപേശികളില്‍ വേദന, സന്ധിവേദന, ക്ഷീണം, വയറിളക്കം, വയറുവേദന, വിഷപ്പില്ലായ്മ, ഛര്‍ദ്ദി എന്നിവയാണ്. ചുമ, തൊണ്ടവേദന, എക്കിട്ടം, കണ്ണ് ചുവന്നിരിക്കുക, ശരീരം മുഴുവന്‍ ചുവന്നു തിണര്‍ത്ത പാടുകള്‍, നെഞ്ചുവേദന, ശ്വാസതടസ്സം, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം എന്നീ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കാണാറുണ്ട്. രോഗി മാരകാവസ്ഥയില്‍ എത്തുകയാണെങ്കില്‍ ശരീരത്തിനുള്ളിലും പുറത്തും രക്തസ്രാവമുണ്ടാവാം. ചില രോഗികള്‍ സുഖംപ്രാ
പിക്കുകയും ചിലര്‍ മരിച്ചുപോവാറുമുണ്ട്.
രോഗം കണ്ടുപിടിക്കുന്നതെങ്ങനെ
ഈ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ രോഗം കണ്ടുപിടിക്കാന്‍ വിഷമമാണ്. തലവേദന, പനി, കണ്ണു ചുവക്കുക തുടങ്ങിയവ മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം. അതുകൊണ്ട് പലപ്പോഴും രോഗം മനസ്സിലാക്കാന്‍ വൈകാറുണ്ട്.
രോഗിക്ക് എബോളപ്പനിയാണോ എന്ന് സംശയം തോന്നുകയാണെങ്കില്‍ ഉടനെ രോഗിയെ മറ്റുള്ളവരില്‍ നിന്നകറ്റി വേറെ മുറിയില്‍ താമസിപ്പിക്കുകയും രോഗിയുടെ രക്തം പരിശോധനക്ക് അയക്കുകയും വേണം.
ചികിത്സ
എബോള രോഗത്തിന് അതിന്റെതായ ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചും രോഗിയുടെ സ്ഥിതിക്കനുസരിച്ചുമുള്ള ചികിത്സയാണ് നല്‍കുന്നത്. രോഗിക്ക് ശ്വാസമെടുക്കാന്‍ വിഷമമുണ്ടെങ്കില്‍ ഓക്‌സിജനും രോഗിയുടെ ബി.
പി കുറയുകയാണെങ്കില്‍ അതിനുള്ള മരുന്നും കൊടുക്കുന്നു. ചര്‍ദിയും വയറിളക്കവും കൂടുതലാണെങ്കില്‍ ഞരമ്പുവഴി ഗ്ലൂക്കോസും ഇലക്‌ട്രോളൈറ്റുകളടങ്ങിയ ദ്രാവകങ്ങളും നല്‍കുന്നു. എബോളവൈറസ്സിന് പുറമെ വേറെയെന്തെങ്കിലും അണുബാധയുണ്ടെങ്കില്‍ അതിനുള്ള ചികിത്സയും കൊടുക്കുന്നു.
രോഗം വരാതെ തടയുന്നതെങ്ങനെ
രോഗിയുമായി ഇടപഴകുന്നവര്‍ക്കാണ് (കുടുംബാംഗങ്ങള്‍ സുഹൃത്തുക്കള്‍, ആശുപത്രിയിലെ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍) രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യത എന്നതുകൊണ്ട് അവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗിയുടെ രക്തവും മറ്റു ദ്രാവകങ്ങളുമായി ഇടപഴകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് രോഗിയുമായി ഇടപഴകേണ്ടി വന്നാല്‍ മാസ്‌ക്, ഗ്ലൗസ്, ഗൗണ്‍, കണ്ണട എന്നിവ സ്വയരക്ഷക്കായി ധരിക്കേണ്ടതാണ്. രോഗാണുനാശിനി ദ്രാവകങ്ങള്‍ ഉപയോഗിക്കണം. രോഗിയെ മറ്റുള്ളവരില്‍
നിന്നും വേറിട്ട് പ്രത്യേകം മുറിയില്‍ താമസിപ്പിക്കണം.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗം നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സ വേഗം തുടങ്ങാന്‍ കഴിയും.