കാരറ്റ്

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ് No image

      കാരറ്റിനെപറ്റി കേള്‍ക്കാത്തവരും രുചിച്ചറിയാത്തവരും ഉണ്ടാവില്ല. എന്നാല്‍ അതിന്റെ ഉത്ഭവത്തേയും ഗുണത്തേയും ഉപയോഗത്തേയും കുറിച്ചു മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. കിഴങ്ങുവര്‍ഗങ്ങളില്‍ ഇഷ്ടംപോലെ ലഭിക്കുന്നതും ഏറ്റവും ഗുണവീര്യവും, ഔഷധ ഗുണവുമുള്ളവയില്‍ വെച്ചേറ്റവും ശ്രേഷ്ഠവും കാരറ്റു തന്നെയാണ്.
      മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഉടനെ കഴുകാതെ ഉപയോഗിക്കുന്നത് ആരോഗ്യപരമായി നന്നല്ല. കഴുകി വൃത്തിയാക്കി മൊരികളഞ്ഞാണ് ഉപയോഗിക്കേണ്ടത്. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ കാണ്ഡവും ഇലയും ഉപയോഗിച്ചുവരുന്നുണ്ട്. ഇലയില്‍ കീടനാശിനിയുടെ അളവിന്റെ തോതനുസരിച്ച് ഉപദ്രവകരമാണ്. ലോകത്തുല്‍പാദിപ്പിക്കുന്ന ആകെയുള്ള കാരറ്റിന്റെ പകുതിയും ചൈനയിലാണ്.
      കാരറ്റ് ചില സ്ഥലങ്ങളില്‍ മഞ്ഞ മുള്ളങ്കി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എന്നാല്‍ കാരറ്റും മുള്ളങ്കിയും ഏകദേശ രൂപസാദൃശ്യമുണ്ടെങ്കിലും ഗുണത്തില്‍ തുലോം വ്യത്യാസമുണ്ട്. ഗുണത്തിലും രുചിയിലും കാരറ്റ് തന്നെയാണ് ഒന്നാമന്‍.
      വളരെ സൂക്ഷ്മതയോടുകൂടിയാണ് ഇത് കൃഷിചെയ്തുവരുന്നത്. നിശ്ചിതമാത്രയില്‍ ചൂട് ആവശ്യമാണ്. പാറക്കഷ്ണങ്ങളുള്ളതോ രൂക്ഷ മണ്ണുള്ളതോ ഈര്‍പ്പമില്ലാത്തതോ ആയ സ്ഥലത്ത് കാരറ്റ് കൃഷി ചെയ്യാന്‍ യോഗ്യമല്ല. ആവശ്യത്തിന് തണലും തണുപ്പും ആവശ്യമാണുതാനും. തൊലി നേര്‍മയായതുകൊണ്ടും തൊലി മുറിഞ്ഞുപോയാല്‍ എളുപ്പത്തില്‍ കേടുവരാന്‍ സാധ്യതയുള്ളതുകൊണ്ടും പറിച്ചെടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കല്‍ അത്യാവശ്യമാണ്.
      കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍, ഫൈബര്‍ ഫേറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു കിഴങ്ങാണ് കാരറ്റ്. അതുകൊണ്ടുതന്നെ കാരറ്റുപോലെ മറ്റൊന്നില്ല എന്നു പറയാം. കാരറ്റ് ദഹനപ്രക്രിയക്ക് ആക്കം കൂട്ടാനുള്ള കഴിവള്ളതോടൊപ്പം രക്തശുദ്ധിക്കും രക്തം ഉണ്ടാകുവാനും, മലശോധനയെ ക്രമപ്പെടുത്താനുമുള്ള കഴിവ് കൂടിയുണ്ട്.   മൂത്രസംബന്ധമായ അസുഖങ്ങള്‍, ഗ്രഹണി, മൂലക്കുരു, മൂലത്തിലെ വേദന, രക്തം ചര്‍ദ്ദിക്കല്‍, അന്നനാളത്തിലുണ്ടാകുന്ന വ്രണങ്ങള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് വിവിധ രൂപത്തില്‍ കാരറ്റ് ഉപയോഗിക്കാവുന്നതാണ്.
      കാരറ്റ് നീരില്‍ തിപ്പല്ലിപ്പൊടി ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് കൈകണ്ട ഔഷധമാണ്. കാരറ്റും ചുവന്നുള്ളിയും കൂടി വേവിച്ചു കഴിക്കുന്നതും, കാരറ്റും ചേനയും ചേര്‍ത്ത് വേവിച്ചു കഴിക്കുന്നതും മൂലക്കുരുവിനു കഴിക്കാവുന്ന സസ്യാഹാരമാണ്. കാരറ്റ് അരച്ചുപുരട്ടുന്നത് മുഖകാന്തിക്കും, മുഖക്കുരുവിനും മുഖത്തെ കറുത്ത നിറത്തിനും പാടുകള്‍ക്കും ഗുണം ചെയ്യും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top