താറാവ് വസന്ത, എങ്ങനെ തടയാം

ഡോ: പി.കെ മുഹ്‌സിന്‍ No image

      താറാവുകളെ സാധാരണയായി ബാധിക്കുന്ന രോഗങ്ങളാണ് താറാവ് വസന്ത, ബ്‌റൂഡര്‍ ന്യൂമോണിയ, സാല്‍മോണ പ്ലോസിസ്സ്, ഡക്ക് വൈറസ് ഹെപ്പറ്റൈറ്റിസ്, വിരബാധ, അഫ്‌ളാ ടോക്‌സികോസിസ്സ്, രക്താതിസാരം എന്നിവ.
      ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായത് താറാവ് വസന്ത അഥവാ ഡക്ക് വൈറസ് എന്ററ്റൈറ്റിസ്സ്' ആണ്. സാധാരണയായി വെള്ളത്തില്‍ തുറന്നുവിട്ട് വളര്‍ത്തുന്നവയിലാണ് ഈ വൈറസ് രോഗം കൂടുതലായി കണ്ടുവരുന്നത്. കര്‍ഷകര്‍ക്ക് വമ്പിച്ച സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1963-ല്‍ ബംഗാളിലായിരുന്നു.

രോഗലക്ഷണങ്ങള്‍
      രോഗംബാധിച്ചവ ചിറകുകള്‍ താഴ്ത്തിയിട്ട് തീറ്റയെടുക്കാതെയും നീങ്ങാന്‍ വയ്യാതെയും കിടക്കുന്നു. ഈ അവസരത്തില്‍ കണ്‍പോളകള്‍ ചേര്‍ന്നടഞ്ഞിരിക്കും. വെള്ളം പോലെ കാഷ്ഠിക്കുകയും മലദ്വാരത്തിനടുത്തുള്ള തൂവലുകളില്‍ കാഷ്ഠം ഒട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പും കാണാവുന്നതാണ്. പിന്നീട് തല താഴ്ത്തിയിട്ട് ചുണ്ടു നിലത്തുമുട്ടി കുഴഞ്ഞു പോവുന്നതായി കാണപ്പെടുന്നു. ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ വിറക്കുന്നതായി കാണാം. മുട്ടയിടാറായ പ്രായത്തിലെത്തിയതോ മുട്ടിയിടുന്നതോ ആയ താറാവുകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം ഇവ ചത്തു പോവുന്നു.
      ചത്ത താറാവുകളെ മരണാനന്തര പരിശോധന നടത്തിയാല്‍ അണ്ഡാശയക്കുഴലില്‍ ചെറിയ കുരുകള്‍, കരളില്‍ രക്തസ്രാവം, കുടലിലും വയറ്റിലും രക്തം നിറഞ്ഞു നില്‍ക്കുക എന്നിവ കാണാം. വൃക്കകള്‍, കണയഗ്രന്ഥി, ശ്വാസകോശങ്ങള്‍ എന്നിവിടങ്ങളിലും രക്തം പൊടിയുന്നു. പക്ഷെ, പ്ലീഹയില്‍ മാറ്റമൊന്നും കാണപ്പെടുന്നില്ല.

പ്രതിരോധ മാര്‍ഗങ്ങള്‍
      ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ പാലോട്ടുള്ള വെറ്റനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്തുവരുന്നു. താറാവ് കുഞ്ഞുങ്ങള്‍ക്ക് എട്ട് മുതല്‍ പന്ത്രണ്ട് ആഴ്ച വരെ പ്രായമുള്ളപ്പോള്‍ കുത്തിവെപ്പ് നടത്താം. ഒരിക്കല്‍ കുത്തിവെച്ചാല്‍ ഒന്നര വര്‍ഷത്തോളം പ്രതിരോധ ശക്തി ലഭിക്കുന്നു. എങ്കിലും 26 ആഴ്ച പ്രായമുള്ളപ്പോഴും പിന്നീട് വര്‍ഷം തോറും ഓരോ കുത്തിവെപ്പ് ചെയ്യിക്കുന്നതാണ് ഉത്തമം.
      താറാവിന്‍ കൂട്ടത്തില്‍ ഏതെങ്കിലും ചിലതിന് രോഗമുള്ളപ്പോള്‍ മറ്റുള്ളവക്ക് കുത്തിവെപ്പ് നടത്തരുത്. അതുപോലെ ആരോഗ്യം കുറഞ്ഞവക്കും കുത്തിവെക്കുന്നത് നല്ലതല്ല. അത്യുഷ്ണമുള്ള സമയത്ത് കുത്തിവെപ്പ് അഭികാമ്യമല്ല. ഇത്തരം ശാസ്ത്രീയ മുറകള്‍ അവലംബിച്ചാല്‍ താറാവ് വളര്‍ത്തല്‍ വളരെ ലാഭകരമാക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top