ശമ്പളക്കാരിയാകുന്ന വീട്ടമ്മ
അടുത്തിടെ സുപ്രീംകോടതി ശ്രദ്ധേയമായൊരു വിധി പ്രസ്താവിച്ചിരുന്നു. 2014-ല്‍ നടന്ന ഒരു വാഹനാപകട കേസിന്റെ നഷ്ടപരിഹാര വിധിയുമായി ബന്ധപ്പെട്ടാണ് അത്.
അടുത്തിടെ സുപ്രീംകോടതി ശ്രദ്ധേയമായൊരു വിധി പ്രസ്താവിച്ചിരുന്നു. 2014-ല്‍ നടന്ന ഒരു വാഹനാപകട കേസിന്റെ നഷ്ടപരിഹാര വിധിയുമായി ബന്ധപ്പെട്ടാണ് അത്. വീട്ടില്‍ സ്ത്രീ ചെയ്യുന്ന ജോലിയുടെ മൂല്യം അവളുടെ ഓഫീസില്‍ പോകുന്ന ഭര്‍ത്താവിനേക്കാള്‍ കുറവല്ലെന്നായിരുന്നു എന്‍.വി രമണ, സൂര്യകാന്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഭാരതീയ അടക്കളയെ സസൂക്ഷ്മം പകര്‍ത്തിയ ഒരു ചിത്ര പശ്ചാത്തലം മുന്നില്‍ കണ്ട് നോക്കുമ്പോള്‍ ചരിത്രപരവും നീതിപൂര്‍വകവുമായ വിധി എന്നു പറയാം. പീഡിപ്പിക്കുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്ന പെണ്മാനങ്ങള്ക്കും സ്ത്രീക്ക് തൊഴിലിടത്തിലും
പുറത്തും കിട്ടേണ്ട അവകാശങ്ങള്‍ക്കും വേണ്ടി ഒരുപാട് ത്യാഗപരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നയങ്ങളും നിലപാടുകളും വ്യത്യസ്തമായിരിക്കുമ്പോഴും വിവിധ സ്ത്രീസംഘടനകളുടെ കഠിന പ്രയത്നം ഇതിനു പിന്നിലുണ്ട്. എന്നാലും ഓരോ വര്‍ഷവും വനിതാ ദിനം ആചരിക്കുമ്പോഴും വ്യവസ്ഥിതിയാല്‍ കരയേണ്ടി വരുന്ന പെണ്ണുങ്ങള് ഭൂമുഖത്തു ധാരാളമായി അവശേഷിക്കുകയാണ്.
വ്യവസ്ഥാപിത സാമൂഹിക സ്ഥാപനം രൂപംകൊള്ളുന്നതിന്റെ ആദ്യ ശില രൂപപ്പെടുന്നത് വീടകങ്ങളിലൂടെയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണങ്ങളുടെയും അവഗണനകളുടെയും അതിക്രമങ്ങളുടെയും ആദ്യ വേരുകള്‍ വീടകങ്ങളില്‍ തന്നെയാണ് രൂപംകൊള്ളുന്നതെന്നതും വസ്തുതയാണ്. അത് നമ്മുടെ അധികാര ഘടനയെപ്പോലും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സാക്ഷ്യമാണ് 'മാറിടത്തില്‍ സ്പര്ശിച്ചിട്ടല്ലേ ഉള്ളൂ, അതത്ര പ്രശ്നമല്ലായെന്ന' ഉത്തരവാദപ്പെട്ടവരുടെ പറച്ചിലുകള്‍.
ഒരുവശത്ത് നിയമത്താല്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പ്രാകൃത ആചാരരീതികള്‍ സാമൂഹിക നിയമങ്ങളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുരഭിമാനക്കൊലകള്‍ പതിവാക്കപ്പെടുന്നതും ആര്‍ത്തവക്കാരിയെ തൊട്ടുകൂടാത്തവളായി മാറ്റിനിര്‍ത്തുന്നതും വിധവകള്‍ സമൂഹത്തിന്റെ ശാപമായി മാറുന്നതും ആഴത്തില്‍ പതിഞ്ഞുപോയ ചിന്താ വൈകൃതങ്ങളാണ്. ജാതീയതയും വംശീയതയും തൊട്ടുകൂടായ്മയും ജീവിത രീതിയായി കൊണ്ടുനടക്കുന്ന സമൂഹത്തിന്റെ പരിണതി കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണെന്നു മാത്രം. ഓരോ സ്ത്രീയുടെയും പ്രശ്നങ്ങളും പ്രയാസങ്ങളും അവള്‍ക്കുമേലുള്ള നിയന്ത്രണങ്ങളും വ്യത്യസ്തമാണ്. ഉന്നത പദവിയും സാമ്പത്തിക പിന്‍ബലവും ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ളൊരുവളുടെ ജീവിതാവസ്ഥയല്ല അത് ഇല്ലാത്തവളുടേത്. ഇതൊക്കെ ഉണ്ടായാലും ജാതി വിവേചനമുള്ളിടത്ത് അതുകൊണ്ടൊരു കാര്യവുമില്ലെന്നത് നമ്മുടെ സാമൂഹികാവസ്ഥ തെളിയിക്കുന്നുമുണ്ട്.
കൂലികൊടുത്ത് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍. സമത്വവും സമഭാവനയും ഉണ്ടാകുന്ന തരത്തിലേക്ക് ഓരോ വ്യക്തിയും ഉയരുകയാണ് വേണ്ടത്. മാന്യതയോടും അന്തസ്സോടും കൂടിയാണ് ദൈവം ഓരോ മനുഷ്യനെയും ഭൂമിയിലേക്കയച്ചത്. അടുക്കള പെണ്ണി
നും അങ്ങാടി ആണിനുമെന്ന തീര്പ്പിലെത്താതെ കഴിവിനും താല്പര്യത്തിനും അനുസരിച്ച് മുന്നേറാനും ലിംഗഭേദമന്യേ മാന്യമായ ഇടപെടല്‍ നടത്താനും ഈ ബോധമാണ് ഉപകരിക്കുക. കൂടാതെ ആര്‍ഭാടങ്ങളിലും സല്‍ക്കാരങ്ങളിലും കെട്ടിമറിഞ്ഞ് സമയവും കഴിവും യോഗ്യതയും സ്വയം നശിപ്പിക്കുന്നതില്‍ നിന്നും സ്ത്രീ സമൂഹവും വിട്ടുനില്‍ക്കണം.