അരിപ്പൊടി - ഒരു കപ്പ്
പാല് - ഒരു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - കാല് ടീ സ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ഉണങ്ങിയ തേങ്ങപ്പീര - കാല് കപ്പ്
ഒരു പാനിലേക്ക് പാകത്തിന് പാല്, പഞ്ചസാര എന്നിവ ചേര്‍ത്ത് ചൂടാകുമ്പോള്‍ നേരിയ തോതില്‍ ഉപ്പും നെയ്യും ഏലയ്ക്കാപ്പൊടിയും കൂടി ചേര്‍ക്കുക. കൂട്ട് തിളക്കുമ്പോള്‍ അരിപ്പൊടിയിട്ടു നന്നായി യോജിപ്പിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി കുഴച്ചെടുത്തു ഇഷ്ടമുള്ള ആകൃതിയില്‍ ആക്കിയെടുത്ത് പത്ത് മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം തേങ്ങയില്‍ പൊതിഞ്ഞ് എടുക്കുക.
പുതിന ചമ്മന്തി
പുതിനയില - മൂന്ന് പിടി
മല്ലിയില - മൂന്ന് പിടി
ഉഴുന്ന് - രണ്ട് ടേബ്ള്‍ സ്പൂണ്‍
ഉണക്കമുളക് - നാലെണ്ണം
ജീരകം - അര ടീസ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
ഉപ്പ് - പാകത്തിന്
പുളി കുതിര്‍ത്തത് - അല്പം
മൂന്ന് മുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ നന്നായി വറുത്തെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതേ പാത്രത്തില്‍ തന്നെ പുതിനയിലയും മല്ലിയിലയും ചെറുതായി വഴറ്റിയെടുക്കുക നേരത്തേ മിക്സിയിലേക്ക് മാറ്റിയ ചേരുവകള്‍ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് പുതിനയിലയും മല്ലിയിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ശേഷം കടുക് താളിച്ചു ചേര്‍ക്കുക.
പാല് പുഡിംഗ്
പാല് - 500 മില്ലി
ക്രീം - 250 മില്ലി
കണ്ടന്‍സ്ഡ് മില്‍ക്ക് - മുക്കാല്‍ കപ്പ്
ജലാറ്റിന്‍ - 20 ഗ്രാം
വെള്ളം - കാല് കപ്പ്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
ഉപ്പ് - അല്പം
നട്സ് - അലങ്കരിക്കാന്‍
ജലാറ്റിന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. പാല്, ക്രീം, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ മിക്സ് ചെയ്ത് ചൂടാക്കുക. തിളപ്പിക്കേണ്ട. ചൂടായാല്‍ തീ അണച്ച് കുതിര്‍ത്ത ജലാറ്റിന്‍ ചേര്‍ക്കുക. വാനില എസ്സന്‍സും ഉപ്പും ചേര്‍ത്ത് തണുത്ത ശേഷം പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ 4-5 മണിക്കൂര്‍ വെച്ച് സെറ്റ് ചെയ്യുക. ശേഷം മറിച്ചിട്ട് നട്സ് കൊണ്ട് അലങ്കരിക്കുക.
മൈസൂര്‍ ബോണ്ട
തൈര് - കാല് കപ്പ്
ജീരകം - അര ടീസ്പൂണ്‍
അരിപ്പൊടി - കാല് കപ്പ്
മൈദപ്പൊടി - മുക്കാല്‍ കപ്പ്
ഉപ്പ് - അര ടീസ്പൂണ്‍
ഇഞ്ചി - ഒരു ഇഞ്ച് നീളം വരുന്നത്
പച്ചമുളക് - രണ്ട്
മല്ലിയില - രണ്ട് ടീസ്പൂണ്‍
കറിവേപ്പില - രണ്ട് ടീസ്പൂണ്‍
ഉള്ളി - കാല് കപ്പ്
വെള്ളം - കാല് കപ്പ്
ബേക്കിംഗ് സോഡ - കാല് ടീസ്പൂണ്‍
ഓയില്‍ - രണ്ട് ടീസ്പൂണ്‍ + വറുക്കാന്‍ വേണ്ടത്
ഒരു പാത്രത്തില്‍ തൈര്, ജീരകം, അരിപ്പൊടി, മൈദ, ഇഞ്ചി, ഉള്ളി, മല്ലിയില, കറിവേപ്പില, ഉപ്പ്, പച്ചമുളക്, വെള്ളം, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഇതിലേക്ക് 2 ടീസ്പൂണ്‍ ചൂടായ ഓയില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ചെറിയ ഉണ്ടകളാക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരുക.