1 സവാള - 2 എണ്ണം (വലുത്)
2 വെളുത്തുള്ളി - 5 അല്ലി
3 ഇഞ്ചി - ചെറിയ കഷ്ണം
4 കറിവേപ്പില - 2 തണ്ട്
5 ഉപ്പ് ആവശ്യത്തിന്
6 മുളക് പൊടി-(കശ്മീരി) 3/4 ടീസ്പൂണ്‍
7 മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
8 കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
9 ഗരം മസാല - 1 നുള്ള്
10 ചപ്പ് പൊതീന
11 ചിക്കന്‍ 2 വലിയ കഷ്ണം
1 മുതല്‍ 5 വരെ ചേരുവകള്‍ നന്നായി വയറ്റുക. അതിലേക്ക് 6 മുതല്‍ 10 വരെ ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ഫ്രൈ ചെയ്‌തെടുത്തത് പിച്ചിയിട്ട് ഇളക്കി മാറ്റി വെക്കുക.
മാവിന്
1 മൈദ - 1 കപ്പ്
2 പാല്‍ - 1 കപ്പ്
3 സണ്‍ഫ്‌ളവര്‍ ഓയില്‍ 3/4 കപ്പ്
4 മുട്ട - 3 എണ്ണം
5 ഉപ്പ് ആവശ്യത്തിന്
6 കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
7 ചപ്പ് പൊതീന - ചെറിയ പിടി
1 മുതല്‍ 7 വരെ ചേരുവകള്‍ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ജാറിനടിയില്‍ മുട്ട ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇഡലി ചെമ്പ് അടുപ്പില്‍ വെച്ച് വെള്ളം തിളച്ച് വരുമ്പോള്‍ ഇഡലി തട്ടില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ചേര്‍ത്ത് മാവ് ഒഴിച്ച് അതിനുള്ളില്‍ ഓരോ സ്പൂണ്‍ വീതം ചിക്കന്‍ മസാല ഇട്ട് മൂടിവെക്കുക. 5 മിനിറ്റിനു ശേഷം തട്ടില്‍നിന്ന് മാറ്റുക. സ്‌പൈസി ഇഡലി റെഡി.
ബ്രഡ് ഷവര്‍മ
1 ബ്രഡ് - 1 പാക്ക്
2 മൈദ - 4 ടീസ്പൂണ്‍ (പശയാക്കാന്‍)
3 ചിക്കന്‍ - 4 കഷ്ണം
4 സവാള - 1
5 കാബേജ് 1/6 ഭാഗം
6 കാരറ്റ് - 1
7 കക്കിരി - 1/2 കഷ്ണം
8 കുരുമുളക് പൊടി - ആവശ്യത്തിന്
9 ഗരം മസാല - ആവശ്യത്തിന്
മയോനിസിനുള്ളത്
കോഴിമുട്ടയും വെളുത്തുള്ളിയും ഉപ്പും സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. മയോനിസ് തയാര്‍.
മുട്ട - 2 എണ്ണം
സണ്‍ഫ്‌ളവര്‍ ഓയില്‍ - 6 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
ഉപ്പ് - ആവശ്യത്തിന്
ചപ്പ് പൊതീന - ആവശ്യത്തിന്
ചിക്കനില്‍ ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് പൊരിച്ചെടുക്കുക
അതിലേക്ക് നീളത്തില്‍ അരിഞ്ഞ വലിയ ഉള്ളി, കക്കിരി, കാരറ്റ്, കാബേജ് എന്നിവയും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് മയോനിസ് ചേര്‍ത്ത് രണ്ട് ബ്രഡിനിടയില്‍ പരത്തി മൈദ കൊണ്ട് നാല് ഭാഗവും ഒട്ടിച്ചെടുക്കുക. ബ്രഡ് ഷവര്‍മ റെഡി.
സ്വീറ്റ് ബനാന റോള്‍
1 നേന്ത്രപ്പഴം - 2 എണ്ണം
2 തേങ്ങ ചിരവിയത് - 1/2 മുറി
3 ഏലക്കാ പൊടി - ആവശ്യത്തിന്
4 പഞ്ചസാര - 3 സ്പൂണ്‍
5 ഉപ്പ് - ഒരു നുള്ള്
6 മുട്ട - 1
7 റസ്‌ക് പൊടി - 1/2 കപ്പ്
8 ഓയില്‍ - പൊരിച്ചെടുക്കാനുള്ളത്
പഴം നന്നായി വാട്ടി ഉടച്ചെടുക്കുക
1 മുതല്‍ 5 വരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകളാക്കുക.
ഈ ഉരുളകള്‍ മുട്ടയില്‍ മുക്കിയ ശേഷം റസ്‌ക് പൊടിയിലും മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.