വിളി

റഫീഖ് പുതുപൊന്നാനി No image

വണ്ടി മുന്നോട്ട് പായുക തന്നെ
കുതിച്ചും, കിതച്ചും
കരഞ്ഞും, ചിരിച്ചും
ചീറിപ്പായുന്നു.
ഇടക്കിടെ നിര്‍ത്തുന്നു -
ഇറങ്ങാനാളുണ്ട്,
ഒറ്റക്കും കൂട്ടായും.

സന്തോഷ വാര്‍ത്തയായ്
കയറുന്നുണ്ടതിഥികള്‍
കളി ചിരിയാല്‍ യാത്രയില്‍
കരുവാകും നേരുകള്‍.

വേഗം കുറയുമ്പോള്‍
പടരുന്നുണ്ടസ്വസ്ഥത.
വേഗം കൂടുമ്പോള്‍
തിരയുന്നുണ്ട് സ്വസ്ഥത.
മുന്നിലും പിന്നിലും
ഇടത്തും വലത്തുമിരുന്നവര്‍
പലരുമിറങ്ങിപ്പോയ്.

വണ്ടി പൊയ്‌ക്കൊണ്ടിരിക്കിലും
എന്നുമിതിലുണ്ടായിരിക്കുമെ-
ന്നുള്ളാല്‍ കൊതിച്ചിരിക്കുന്നു
ഞാനും.

മുമ്പിറങ്ങിപ്പോയവരെല്ലാം
കരുതിയതിങ്ങനെ
തന്നെയെന്നറിഞ്ഞിട്ടും.

അതിലപ്പുറം ചിന്തിക്കാന്‍
ആവുന്നില്ലെനിക്ക്
എപ്പോഴാണ് ആ ഒറ്റ ബെല്ലെന്ന
ചിന്തയാണെനിക്ക്...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top