പാലപ്പം
റുഖിയ അബ്ദുല്ല
2016 ഫെബ്രുവരി
പച്ചരി അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത് തേങ്ങാ വെള്ളവും യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ചോറും തേങ്ങാപ്പാലും ചേര്‍ത്ത് വീണ്ടും അരക്കുക. അല്പം അയഞ്ഞ പരുവത്തില്‍ എട്ടു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. (അടപ്പ് ഇളകാത്ത രീതിയില്‍ അടച്ച് വെക്കണം). അപ്പം ചുടുന്നതിന്റെ തൊട്ടുമുമ്പ് സോഡാ
1. പച്ചരി - 1/2 ഗ്ലാസ്
തേങ്ങാ വെള്ളം - 1 ഗ്ലാസ്
യീസ്റ്റ് - ഒരു ചെറിയ ടീ.സ്പൂണ്‍
പഞ്ചസാര - ഒരു ചെറിയ ടീ.സ്പൂണ്‍
2. തേങ്ങാപ്പാല്‍ - 1 1/2 ഗ്ലാസ് (ഒരു മുറി തേങ്ങയുടേത്)
ചോറ് - 1 1/2 ഗ്ലാസ്
3. സോഡാ പൊടി - 1 നുള്ള്
ഉപ്പ് - പാകത്തിന്
പച്ചരി അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത് തേങ്ങാ വെള്ളവും യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ചോറും തേങ്ങാപ്പാലും ചേര്‍ത്ത് വീണ്ടും അരക്കുക. അല്പം അയഞ്ഞ പരുവത്തില്‍ എട്ടു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. (അടപ്പ് ഇളകാത്ത രീതിയില്‍ അടച്ച് വെക്കണം). അപ്പം ചുടുന്നതിന്റെ തൊട്ടുമുമ്പ് സോഡാ പൊടിയും ഉപ്പും പാകത്തിനു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വെള്ളപ്പച്ചട്ടി അടുപ്പില്‍ വെച്ച് ചെറിയ ചൂടില്‍ ഓരോ തവി ഒഴിച്ചു ചുറ്റിച്ച് പാലപ്പം ചുട്ടെടുക്കുക. രുചിയും മയവുമുള്ള പാലപ്പം റെഡി.
തേങ്ങ വറുത്തരച്ച താറാവുകറി
1. താറാവിറച്ചി - 1/2 കി.ഗ്രാം (രണ്ടിഞ്ച് വലിപ്പത്തില്‍ മുറിച്ചത്)
മുളകുപൊടി - 1/2 ടീ.സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീ.സ്പൂണ്‍
ഉപ്പ് - പാകത്തിന്
2. തേങ്ങ - 1 കപ്പ്
മുളകുപൊടി - 1 ടീ.സ്പൂണ്‍
മല്ലിപ്പൊടി - 2 ടീ.സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീ.സ്പൂണ്‍
കുരുമുളകുപൊടി - 1 ടീ.സ്പൂണ്‍
പെരുംജീരകം - 1 ടീ.സ്പൂണ്‍
വെളുത്തുള്ളി അല്ലി - 4 എണ്ണം
കറിവേപ്പില - 5 ഇതള്‍
3. സവാള - 2 എണ്ണം
ചെറിയ ഉള്ളി - 1 കപ്പ്
പച്ചമുളക് - 5
ഇഞ്ചി - 1 1/2 ടീ.സ്പൂണ്‍
വെളുത്തുള്ളി - 2 ടീ.സ്പൂണ്‍
തക്കാളി - 2
ഗരംമസാലപ്പൊടി - 1 ടീ.സ്പൂണ്‍
ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് 1/2 കപ്പ് വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതു വരെ വേവിച്ച് മാറ്റി വെക്കുക.
തേങ്ങയുടെ കൂടെ പെരുംജീരകം, കറിവേപ്പില, വെളുത്തുള്ളി അല്ലി എന്നിവയിട്ട് ഗോള്‍ഡന്‍ നിറമാകുന്നതു വരെ വറുക്കുക. മൊരിഞ്ഞതിനു ശേഷം പൊടികളിട്ട് അല്പം വെളിച്ചെണ്ണയുമൊഴിച്ച് ചൂടാറിയ ശേഷം നന്നായി അരച്ചു വെക്കുക.
സവാള വഴറ്റുക. ചെറുതായരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും അതിലേക്ക് ചേര്‍ക്കുക. വഴന്നു തുടങ്ങിയാല്‍ തക്കാളി അരിഞ്ഞതിട്ട് വാട്ടുക. അതിലേക്ക് വേവിച്ചു വെച്ച താറാവിറച്ചി വെള്ളത്തോടെയിടുക. രണ്ടു മിനിറ്റ് നന്നായി വഴറ്റി തേങ്ങ വറുത്തരച്ച അരപ്പും ചേര്‍ത്ത് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി പ്രഷര്‍ കുക്കര്‍ അടച്ച് ഒറ്റ വിസില്‍ വന്ന ഉടനെ ഓഫാക്കുക.
ചില്ലി ചന മസാല
വെള്ളക്കടല - 1 കപ്പ്
തക്കാളി - 2
സവാള - 1
വെളുത്തുള്ളി - 5 അല്ലി
കാശ്മീരി ചില്ലി പൗഡര്‍ - 1 ടീ.സ്പൂണ്‍
കാപ്സിക്കം - 1
മല്ലിയില - 1/2 കപ്പ്
കോണ്ഫഌവര് - 1 ടീ.സ്പൂണ്‍
സണ്‍ ഫഌര്‍ ഓയില്‍ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
പഞ്ചസാര - 1 ടീ.സ്പൂണ്‍
ടുമാറ്റോ സോസ് - 1 ടീ.സ്പൂണ്‍
ചാട്ട് മസാല - 1 നുള്ള്
വെള്ളക്കടല ആറ് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തതിനു ശേഷം മൃദുവായി വേവിച്ചെടുക്കുക (ഉടഞ്ഞു പോവരുത്).
ഒരു പാന്‍ അടുപ്പില്‍ വെച്ച് സണ്‍ ഫഌര്‍ ഓയില്‍ ഒഴിക്കുക. ചൂടാവുമ്പോള്‍ കാപ്സിക്കവും മല്ലിയിലയും ഷാലോ ഫ്രൈ ചെയ്ത് കോരി വെക്കുക. കുറച്ചുകൂടി എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി എന്നിവ വഴറ്റുക. വഴന്നുവരുമ്പോള് തക്കാളി അരിഞ്ഞതും മുളകുപൊടിയും ചേര്‍ത്ത് രണ്ട് മിനിറ്റിളക്കി ഉപ്പും ചേര്‍ത്ത് തീ ഓഫാക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ശേഷം സവാള വഴറ്റിയ ചട്ടിയില്‍ കടല വേവിച്ചത് വെള്ളത്തോടെ ഒഴിക്കുക. അരച്ച തക്കാളി-സവാള കൂട്ടും ഒഴിക്കുക. സോസ് ഒഴിച്ച്, തിളച്ച് വരുമ്പോള്‍ കോണ്ഫ്ഌവര് അല്പം വെള്ളത്തില്‍ കലക്കി കറിയിലൊഴിക്കുക. രണ്ടു മൂന്നു മിനിറ്റ് തിളച്ചു കഴിയുമ്പോള്‍ കാപ്സിക്കവും മല്ലിയിലയും ചെറുതാക്കി വഴറ്റി വെച്ചതും ചേര്‍ത്ത് നന്നായി ഇളക്കി ഉടനെ ഓഫാക്കി ഇറക്കി വെക്കുക. ചാട്ട് മസാല വിതറി മൂടിവെക്കുക.