അതിസാരം, ജ്വരം എന്നിവക്കുള്ള ഒറ്റമൂലിയായി ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് മുക്കുറ്റി. മുക്കുറ്റിയുടെ സസ്യ കുടുംബം ജെറാനിയേസീ ആണ്. ശാസ്ത്രനാമം ബയോഫിറ്റം സെന്‍സിറ്റെവം എന്നുമാണ്.
മുക്കുറ്റിയുടെ ഉപയോഗം
ചുമ, കഫക്കെട്ട് എന്നിവ ശമിപ്പിക്കും. വ്രണം, മുറിവ്, വേദന എന്നിവ ശമിക്കുന്നതിന് മുക്കുറ്റി വളരെ ഫലപ്രദമാണ്. തലവേദന, ആമാശയ രോഗങ്ങള്‍ തുടങ്ങിയവക്ക് ശമനമുണ്ടാക്കുന്നതിന് മുക്കുറ്റി വളരെ നല്ലതാണ്. പ്രസവാനന്തരം ഗര്‍ഭപാത്ര ശുദ്ധിക്ക് വേണ്ടി മുക്കുറ്റി ഉപയോഗിച്ചുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.
ഔഷധ പ്രയോഗങ്ങള്‍
തലവേദനക്ക് ഒരു മുക്കുറ്റി പറിച്ചെടുത്ത് കഴുകിയരച്ച് നെറ്റിയില്‍ പുരട്ടുന്നത് ഫലപ്രദമാണ്. വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരില്‍ കലക്കി കുടിച്ചാല്‍ വയറിളക്കം ശമിക്കും. മുക്കുറ്റിയുടെ വിത്ത് അരച്ച് വ്രണത്തില്‍ പുരട്ടിയാല്‍ വ്രണം എളുപ്പം ഉണങ്ങും. പ്രസവാനന്തരം ഗര്‍ഭപാത്രശുദ്ധിക്കായി മുക്കുറ്റി ഇല ശര്‍ക്കര ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് വളരെ നല്ല ഫലം തരുന്നതാണ്. ചുമ, കഫതടസ്സം എന്നിവ ശമിക്കുന്നതിന് മുക്കുറ്റി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്.
പനിക്കൂര്‍ക്ക കുഞ്ഞുങ്ങളുടെ ഔഷധം
കുട്ടികളുള്ള വീട്ടില്‍ ഉറപ്പായും വേണ്ട ഒരു ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. നല്ല വാസനയുള്ളതും തുളസി വര്‍ഗത്തില്‍ പെടുന്നതും നിലത്തിഴഞ്ഞോ താഴേക്കു തൂങ്ങിയോ വളരുന്നതുമായ ഔഷധച്ചെടിയാണിത്. ഇതിന്റെ ഇലയും തണ്ടും തടിച്ചതും ധാരാളം ജലാംശമുള്ളതുമാണ്. കൂര്‍ക്ക ചെടിയുടെ ഇലപോലെ തോന്നിക്കുന്ന നല്ല മിനുസമുള്ള ഇലയാണ് ഇവയുടെ ഒരു പ്രത്യേകത.
കഫം, പനി, നീരിളക്കം, ചുമ, ശ്വാസതടസ്സം, കൃമിശല്യം, അപസ്മാരം ഇവക്കുള്ള നല്ലൊരു ഔഷധമാണ് പനിക്കൂര്‍ക്ക. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും വിയര്‍പ്പുണ്ടാക്കുകയും ചെയ്യും. പനിക്കൂര്‍ക്കയുടെ തണ്ട്, ഇല എന്നിവയാണ് ഔഷധങ്ങളായി ഉപയോഗിച്ചുവരുന്നത്.
പനിക്കൂര്‍ക്കയില്‍ പ്രധാനമായി അടങ്ങിയിട്ടുള്ളത് ഒരു ബാഷ്പശീല തൈലമാണ്. കുട്ടികളിലെ വയറുവേദന, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവക്കും കോളറ ശമിപ്പിക്കുന്നതിനും പനിക്കൂര്‍ക്ക വിശേഷമാണ്.
- ഗോരോചന ഗുളിക പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ അരച്ചു കൊടുത്താല്‍ കുട്ടികളിലെ ചുമ, നീരിളക്കം, കഫക്കെട്ട്, കുറുകുറുപ്പ് എന്നീ രോഗങ്ങള്‍ ശമിക്കും.
- പനിക്കൂര്‍ക്കയിലയുടെ നീരില്‍ ചേര്‍ത്ത് അമ്മയുടെ മുലക്കണ്ണില്‍ പുരട്ടിയ ശേഷം കുട്ടികളെ പാല്‍ കുടിപ്പിച്ചാല്‍ ചുമ, കഫക്കെട്ട്, കുറുകുറുപ്പ് ഇവ ഒഴിവാക്കാം.
- പനിക്കൂര്‍ക്കയിലെ ഇടിച്ചുപിഴിഞ്ഞ് നീരില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുട്ടികള്‍ക്ക് കൊടുത്താല്‍ ചുമ, നീര്‍വീഴ്ച, കുറുകുറുപ്പ് ഇവ മാറും.
- പനിക്കൂര്‍ക്കയിലയുടെ നീര് നെറുകയില്‍ തിരുമ്മുന്നത് നീര്‍വീഴ്ച അകറ്റാന്‍ ഫലപ്രദമാണ്.
- മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ശ്വാസകോശവീക്കത്തിന് ഇലനീരും തേനും കല്‍ക്കണ്ടവും ത്രികടുവും ചേര്‍ത്തു നല്‍കണം.
- കുട്ടികളുടെ വായില്‍നിന്നു തുടര്‍ച്ചയായി വെള്ളമൊലിക്കുന്നുവെങ്കില്‍ ഇലനീരും മോരും തുല്യമായി ചേര്‍ത്തു കൊടുത്താല്‍ മതി.
പനിക്കൂര്‍ക്കയില നീര് എണ്ണകാച്ചി തേച്ചാല്‍ കണ്ണിന് നല്ല കുളിര്‍മ ലഭിക്കുന്നതാണ്.
ചെറുനാരങ്ങ നീരും പനിക്കൂര്‍ക്കയില നീരും ചൂടാക്കി ചെറു ചൂടോടെ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഗ്യാസ്ട്രബ്ള്‍ മാറും.
ഗ്രഹണി രോഗമുള്ളവര്‍ക്ക് പനിക്കൂര്‍ക്കയുടെ ഇല അരച്ച് ഉഴുന്നു പൊടിയില്‍ ചേര്‍ത്ത് വട ഉണ്ടാക്കി കഴിച്ചാല്‍ രോഗത്തിന് ശമനമുണ്ടാകുന്നതാണ്.
കോളറ ശമിപ്പിക്കുന്നതിന് പനിക്കൂര്‍ക്ക വിശേഷമാണ്. പനിക്കൂര്‍ക്ക, ഗ്രാമ്പു എന്നിവയുടെ ഇല ഇട്ടു വെന്ത വെള്ളം കുടിക്കുന്നത് കോളറ ശമിപ്പിക്കും.