മൈദ - ഒന്നര കപ്പ്
പൊടിച്ച പഞ്ചസാര - 1 കപ്പ്
മുട്ട - 2
വെജിറ്റബ്ള്‍ ഓയില്‍ - കാല്‍ കപ്പ്
പാല്‍ - അരക്കപ്പ്
ബട്ടര്‍ - അരക്കപ്പ്
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
ചോക്കോ ചിപ്‌സ് - അര കപ്പ്
ഓവന്‍ 200 ഡിഗ്രിയില്‍ 10 മിനിറ്റ് ഫ്രീഹീറ്റ് ചെയ്യുക. ബട്ടറും പഞ്ചസാരയും കൂടി ക്രീമായി വരുന്നതുവരെ അടിച്ചെടുക്കുക. അതില്‍ മുട്ട ഓരോന്ന് വീതം ചേര്‍ത്ത് വീണ്ടും അടിക്കുക. വാനില എസ്സന്‍സ്, പാല്‍ എന്നിവ ചേര്‍ത്ത ശേഷം മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ ഇവ അരിച്ച് വെറ്റ് ചേരുവകളിലേക്ക് (ബട്ടര്‍, മുട്ട, ഓയില്‍ മിശ്രിതം) ചേര്‍ത്ത് ചെറുതായി അടിച്ചെടുക്കുക. അവസാനമായി ബാറ്ററില്‍ ചോക്കോ ചിപ്‌സു കൂടി ചേര്‍ത്ത് കപ്പ് കേക്ക് മോള്‍ഡില്‍ ഒഴിച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
കൂര്‍ക്ക-സോയ കട്‌ലറ്റ്
പുഴുങ്ങി പൊടിച്ച കൂര്‍ക്ക - മുക്കാല്‍ കപ്പ്
സോയ ചങ്ക്‌സ് - 1 കപ്പ്
വെളുത്തുള്ളി - ഇഞ്ചി പൊടിയായി അരിഞ്ഞത് - അര ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - രണ്ട്
സവാള പൊടിയായി അരിഞ്ഞത് - ഒന്ന്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
മല്ലിയില, കറിവേപ്പില - അല്‍പം
എണ്ണ, ഉപ്പ് - പാകത്തിന്
മുട്ട വെള്ള - ഒന്ന്
ബ്രെഡ് പൊടിച്ചത് - കാല്‍ കപ്പ്
സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിലിട്ട് കുതിര്‍ത്ത് പിഴിഞ്ഞെടുത്ത് മിക്‌സിയില്‍ ക്രഷ് ചെയ്ത് എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പൊടിയായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റിയതിനു ശേഷം പൊടിയായി അരിഞ്ഞ സവാള ചേര്‍ക്കുക. ക്രഷ് ചെയ്തുവെച്ച സോയ ചങ്ക്‌സ് ചേര്‍ക്കുക. ഇവ വഴന്നു വരുമ്പോള്‍ മസാല പൊടികളും പാകത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും പുഴുങ്ങി പൊടിച്ച കൂര്‍ക്കയും ചേര്‍ത്ത് നന്നായി ഇളക്കുക. തണുത്തതിനുശേഷം കുഴച്ച് കട്‌ലറ്റ് ഷേപ്പില്‍ ഉരുട്ടി മുട്ടയുടെ വെള്ളയില്‍ മുക്കിയതിനുശേഷം ബ്രെഡ് പൊടിയില്‍ വീണ്ടും ചേര്‍ത്തുരുട്ടി ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക.
ചിക്കു പുഡിംഗ്
ചിക്കു പള്‍പ്പ് - 1 കപ്പ്
തേന്‍ - 1 കപ്പ്
പാല്‍ - 1 കപ്പ്
ക്രീം - രണ്ടു കപ്പ്
പഞ്ചസാര - അര കപ്പ്
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍
ജലാറ്റിന്‍ - അര കപ്പ്
ചെറി - അലങ്കരിക്കാന്‍
ജലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ പത്ത് മിനിറ്റ് കുതിര്‍ത്ത ശേഷം തിളക്കുന്ന വെള്ളത്തിനു മുകളില്‍ വെച്ചുരുക്കുക. ചിക്കു പള്‍പ്പ് നന്നായി ഉടച്ച ശേഷം അതിലേക്ക് പകുതി ജലാറ്റിന്‍ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ഒരു പാനില്‍ ക്രീം, തേന്‍, പഞ്ചസാര എന്നിവയിട്ട് ഇളക്കി തിളപ്പിക്കുക. ഇറക്കിവെച്ച് ബാക്കി ജലാറ്റിന്‍, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു ഗ്ലാസ് ട്രേയില്‍ കാല്‍ ഭാഗം ചിക്കു ഒഴിച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം. ശേഷം പുറത്തെടുത്ത് മുകളില്‍ അല്‍പം ക്രീം മിക്‌സ് ഒഴിച്ച് വീണ്ടും ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ലെയര്‍ ആയി സെറ്റ് ചെയ്യുക. ഏറ്റവും മുകളില്‍ ക്രീം വരുന്ന വിധത്തില്‍ വേണം. ഇനി ചെറി വെച്ച് അലങ്കരിച്ച് വിളമ്പാം.