മുഖമില്ലാത്തവര്‍

മുഹമ്മദ് റാഫി എലാങ്കോട്
ജൂലൈ 2020

ചരിത്ര താളുകളില്‍ കോറിയിട്ട,
തീതുപ്പുന്ന പോരാട്ടങ്ങളുടെ
വീരേതിഹാസ വിപ്ലവ സൂക്തികള്‍
എല്ലാമിതായീ,
കെട്ട കാലത്ത്
ചില്ലലമാരയില്‍
അന്ത്യവിശ്രമത്തിലാണ്.
പുറംചട്ട നഷ്ടമായതും,
ചിതലാഹാരമാക്കിയതും,
ഹിമാലയത്തോളമുയര്‍ന്ന
മുഷ്ടികള്‍ സ്വപ്‌നം കണ്ട്,
ആ ചില്ലലമാരയിലതാ
ചോര വാര്‍ന്നൊഴുകുന്നൂ....
കാലവും കാലവും മുഖാമുഖം
പരിണാമ ചരിത്ര വായനയിലാണ്.
വിപ്ലവ ബോധത്തിന്റെ
മധുര സ്മരണകള്‍
വഴിമധ്യേ മറന്നുവെച്ച ജനത,
ചിതലരിച്ച ബാക്കിപത്രങ്ങള്‍
തീയിട്ട് തണുപ്പകറ്റുന്ന
തിരക്കിലാണ്.!

കര്‍മകാണ്ഡമെന്നോ മറന്നവര്‍
വര്‍ഗ ശത്രുവിന്റെ
കോട്ടകൊത്തളങ്ങള്‍ക്ക്
കാവലിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി.
വിപ്ലവ സൂര്യനസ്തമിച്ചത്
അവരറിഞ്ഞിട്ടേയില്ല!

സമരങ്ങളെല്ലാം
സമരസത്തിന്റെ പാതയിലാണ്
തോക്കിന്‍ കുഴലിലൂടെ
ഇപ്പോളുറ്റി വീഴുന്നത്,
രാജാവ് നഗ്‌നനാണെന്ന്
നാല്‍ക്കവലയിലട്ടഹസിക്കുന്ന
ചെറു പോരാട്ടക്കാരുടെ 
ചോര തുള്ളികളാണ്!

ഉണ്ടചോറും വന്ന വഴിയും
മറന്നു പോയവര്‍
ഉണ്ണാനൊന്നുമില്ലാത്തവനെയും
എന്നേ മറന്നിരിക്കുന്നു!

കാലത്തിന്റെ ചുമരെഴുത്തിനോട്,
കലഹിച്ചവരെല്ലാം
ചരിത്ര താളുകളില്‍
നിന്നടര്‍ന്നു വീണവരാണ്

കറന്‍സിയില്‍
കണ്ണ് മഞ്ഞളിച്ചു പോയവര്‍
പോരാട്ട യൗവനങ്ങളോട്
കണ്ണുരുട്ടിയിട്ടേയുള്ളൂ:
ആരുടേതാണ് ചരിത്രമെന്ന്
കാത്തിരുന്നു കാണുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media