അടുത്തളത്തോട്ടത്തിലും ടെറസിലും പച്ചക്കറി കൃഷി ചെയ്യുമ്പോള്‍
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
തൈകള്‍ പറിച്ച് നടുന്നതു വെയില് കുറഞ്ഞ സമയത്താണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഉത്തമം.
വിത്തോളം ആഴത്തിലാണ് വിത്ത് നടേണ്ടത്.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി, കൃഷി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് ചെടികളുടെ അകലം നിജപ്പെടുത്താം.
വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും സൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത് വെക്കണം. ഇത് വിത്തുകള്‍ പെട്ടെന്ന് കരുത്തോടെ മുളച്ച് വരാന്‍ സഹായിക്കും.
ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ച് യിലൊരിക്കല്‍ പച്ചക്കറികളുടെ (വേര് മുറിയരുത്) മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടെന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്കുന്നതു ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും നല്ലതാണ്.
പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നിവ നിലനില്ക്കാന് ഇത് സഹായിക്കും.
വളങ്ങള്‍ പരമാവധി പൊടിച്ചോ വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ വളങ്ങള്‍ പെട്ടെന്നു തന്നെ മണ്ണില്‍ അലിഞ്ഞു വേരുകള്‍ വലിച്ചെടുക്കും. വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളില്‍ ചെയ്യുന്നതാണ് നല്ലത്.
പാവല്‍, പയര്‍, പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവക്ക് വള്ളി വരുമ്പോള്‍ തന്നെ കയറി പന്തലിക്കാനുള്ള സാഹചര്യമൊരുക്കണം.
മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവ അനുസരിച്ച് ജലസേചനം നടത്തണം. ചരല് കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ നനക്കേണ്ടിവരും. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാല്‍ ഒരോ ദിവസവും നനയ്ക്ക്ണം.
നടാനുള്ള വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം.
*********************************************************************************************
മസാലകള്‍ കേടുകൂടാതെ സൂക്ഷിക്കാം
വ്യത്യസ്ത മസാലപ്പൊടികളുടെ ആയുസ്സ് വ്യത്യസ്തമാണ്. അതിനാല്‍ വായു കടക്കാത്ത ജാറുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യ പടി. ജാറുകള്‍ക്കുള്ളില്‍ വായു ഇല്ലെങ്കില്‍ മസാലകള്‍ മാസങ്ങളോളം കേടാകാതിരിക്കും.
മസാലകള്‍ എടുക്കാന്‍ നനഞ്ഞ സ്പൂണ്‍ ഉപയോഗിക്കരുത്. നനഞ്ഞ സ്പൂണുകള്‍ പാത്രങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ പൂപ്പല്‍ ബാധ വരാം.
കൂടുതല്‍ കാലം സൂക്ഷിക്കേണ്ടതുണ്ടെങ്കില്‍ റഫ്രിജറേറ്ററാണ് ഇവ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല സ്ഥലം.
മസാലകളുടെ ആരോഗ്യ ഗുണങ്ങള്‍
മസാലകള്‍ ഭക്ഷണങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും സഹായിക്കുന്നു.
സുഗന്ധദ്രവ്യങ്ങളായ കുരുമുളക്, ബേ ഇല, ജാതിക്ക, ഉലുവ, ഏലക്കായ എന്നിവ ആന്റിഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ്.
ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, കരോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ് മിക്ക മസാലകളും. ഇവയുടെ ഉപയോഗം ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി, ഉലുവ, ചുവന്ന മുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഏജന്റുമാരാണ്. പല സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പ്രമേഹം, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.