ശ്രദ്ധ മാറാതിരിക്കാന്‍  പോമഡോറോ ടെക്‌നിക്

മെഹദ് മഖ്ബൂല്‍
june

മഴക്കാലമല്ലേ..
എന്തു ഭംഗിയുള്ള കാലമാണല്ലേ ഇത്?
നനഞ്ഞും തണുത്തും പച്ചപ്പടര്‍പ്പുകളില്‍ മഴത്തുള്ളികള്‍ തങ്ങി നിന്നും..
എത്ര കïിട്ടും കണ്ണിന് കൊതി തീരാത്ത പോലെ അല്ലേ.. ?

''അമ്മേ വരൂ വരൂ വെക്കം വെളിയിലേ
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമേ
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ തത്തിച്ചാടാന്‍...''

എന്ന് തുടങ്ങുന്ന ബാലാമണിയമ്മയുടെ കവിത കൂട്ടുകാര്‍ കേട്ടുകാണും. മഴ കാണാന്‍ തിടുക്കം കാണിക്കുന്ന കുട്ടിയാണ് കവിതയില്‍.
 കുട്ടികള്‍ക്കാണ് മഴ കാണാന്‍ കൂടുതല്‍ കൊതിയും കൗതുകവും. മഴ മാത്രമല്ല, കുട്ടികള്‍ക്കെന്തിനോടും കൗതുകമാണ്.
കുട്ടികള്‍ക്കാണ് അറിയാനും അനുഭവിക്കാനുമുള്ള ആകാംക്ഷ. കാണുന്നതെല്ലാം എന്തെന്നറിയാന്‍ നിരന്തരം ചോദിക്കുന്നവരാണവര്‍. അങ്ങനെയാണവര്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതും പഠിക്കുന്നതും.
ഇപ്പോള്‍ എന്തു പഠിക്കാനും എന്തെല്ലാം എളുപ്പങ്ങളാണല്ലേ.. പïൊക്കെ അറിയാത്ത വാക്കിന്റെ അര്‍ഥം മനസ്സിലാവാന്‍ നല്ല വലുപ്പമുള്ള ഡിക്ഷണറികള്‍ പരതണം. എത്ര സമയമെടുക്കുമെന്നോ.. ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കാന്‍, സിനിമ കാണാന്‍ ഒന്നും ഇന്ന് പ്രയാസമില്ല. അത്രമേല്‍ മാറിയിരിക്കുന്നു ലോകം.
മാറിയ ഈ ലോകത്തിന്റെ ഗുണങ്ങളെല്ലാം നാം അനുഭവിക്കുന്നുï്, അല്ലേ... എന്തും പഠിക്കാനും എത്രയും ഉയരങ്ങളിലെത്താനും പറ്റുന്ന കാലം. എന്ത് വിഷയത്തിലുള്ള സംശയങ്ങള്‍ക്കും സെര്‍ച്ച് ചെയ്യാം, കïെത്താം. ഉപദേശങ്ങള്‍ ആരായാം. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരെല്ലാം നമ്മുടെ അധ്യാപകരാകുന്ന കാഴ്ച.
എന്നാല്‍ ഈ കാലത്തിന്റെ പ്രശ്നമെന്താണ്..?
എപ്പോഴും നമ്മുടെ ശ്രദ്ധ മാറിക്കൊïേയിരിക്കുന്നു. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല അല്ലേ.. പഠിക്കുമ്പോള്‍ ചിലപ്പോള്‍ മടുപ്പ് തോന്നുകയും എന്നാല്‍ കുറച്ച് റീല്‍സും ഷോര്‍ട്ട്സും കïു കളയാം എന്ന് കരുതുകയും പിന്നീടങ്ങനെ മണിക്കൂറുകള്‍ ആ വഴിക്ക് പോവുകയും ചെയ്യുന്നു. ഒരു ദിവസം എത്ര മണിക്കൂറുകളാണല്ലേ സ്‌ക്രീന്‍ ടൈം ആയി പോകുന്നത്. ഉപകാരപ്രദമായ ആപ്പുകളിലും വീഡിയോകളിലും മാത്രം ഫോക്കസ് ചെയ്യുന്ന ഒരു രീതി നമ്മള്‍ സ്വയമേ തന്നെ വികസിപ്പിക്കേïി വരും. അല്ലെങ്കില്‍ അത്രയും അവസരങ്ങളും സാധ്യതകളുമുള്ള ഈ കാലത്തെ ഉപയോഗപ്പെടുത്താത്തവരായി നാം മാറില്ലേ..
പഠനത്തിലും മറ്റും ശ്രദ്ധിക്കാന്‍ കൂട്ടുകാര്‍ക്ക് ഒരു ടെക്നിക് പറഞ്ഞു തരാം.
1980 തൊട്ട് പ്രചാരത്തിലുള്ള ഒരു ടെക്നിക് ആണിത്. പോമഡോറോ ടെക്നിക് എന്നാണിതിന്റെ പേര്.
ഫ്രാന്‍സെസ്‌കോ സിറിലിയോ യാണ് ഈ ടെക്നിക് കïു പിടിച്ചത്. പോമഡോറോ ടെക്നിക് എന്ന പേരില്‍ അദ്ദേഹത്തിന്റെ പുസ്തകവും ഉï്. സിറിലിയോ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പലപ്പോഴും പഠിക്കാന്‍ മടി തോന്നും. വേറെ എന്തെങ്കിലുമൊക്കെ ചെയ്തുകൊïിരിക്കും. ക്ലാസിലെ മിടുക്കരായ കുട്ടികളെ കാണുമ്പോള്‍ അവരെ പോലെയാവണമെന്ന് വാശി തോന്നും. സിറിലിയോയുടെ കൈയില്‍ അക്കാലത്ത് തക്കാളിയുടെ രൂപത്തിലുള്ള ഒരു ടൈമര്‍ ഉïായിരുന്നു. അങ്ങനെയാണ് പോമഡോറോ ടെക്നിക് എന്ന ആശയം അവന്റെ മനസ്സില്‍ രൂപപ്പെടുന്നത്. പോമഡോറോ എന്ന വാക്കിന് ഇറ്റാലിയന്‍ ഭാഷയില്‍ തക്കാളി എന്നാണര്‍ത്ഥം.
ടെക്നിക് ഇതാണ്: എന്തെല്ലാമാണ് തനിക്ക് പഠിക്കാനുള്ളത്, അല്ലെങ്കില്‍ ചെയ്യാനുള്ളത് എന്ന് ആദ്യം തെരഞ്ഞെടുക്കുക. ഏറ്റവും ആദ്യം ചെയ്യേï കാര്യം സെലക്റ്റ് ചെയ്യുക. ഒരു മനുഷ്യന് ഒരു കാര്യത്തില്‍ മാത്രം ഫോക്കസ് ചെയ്യാന്‍ പറ്റുന്ന സമയം മുപ്പത് മിനുറ്റ് ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്രയും സമയം ആ കാര്യം മാത്രം ചെയ്യുക. മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇടാം. 25 മിനുറ്റ് ആ കാര്യം മാത്രം ചെയ്യുകയും അഞ്ച് മിനുറ്റ് ബ്രേക്ക് എടുക്കുകയും ചെയ്യാം. ഇങ്ങനെ ഓരോ അരമണിക്കൂറിനും ഒരു പോമഡോറോ എന്നാണ് പറയുക. നാല് പോമഡോറോകള്‍ പൂര്‍ത്തിയാക്കിയാല്‍ 20 മിനുറ്റ് ബ്രേക്ക് എടുക്കാം. ബ്രേക്ക് സമയത്ത് പുറത്തൊന്ന് നടന്ന് വരുകയോ എക്സര്‍സൈസ് ചെയ്യുകയോ ആവാം. പഠനസമയത്ത് വന്ന കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കുകയും ചെയ്യാം..
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഉപയോഗപ്പെടുന്ന ഒരു മെത്തേഡ് ആണിത്. ഒരുപാട് പോമഡോറോ ആപ്ലിക്കേഷനുകളും ഉï് കെട്ടോ. കൂട്ടുകാര്‍ ഈ ടെക്നിക് ഒന്ന് പരീക്ഷിച്ച് നോക്കിയിട്ട് അഭിപ്രായം പറയണേ...
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media