ഞാനായിരുന്നു മുഹമ്മദിന്റെ സ്ഥാനത്തെങ്കില്‍ എപ്പോഴേ കീഴടങ്ങിയേനെ.
അബ്ദുല്ലാഹിബ്നു ഉബയ്യ് ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല. അയാള്‍ ചടഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. ആകെ നിരാശനും ദുഃഖിതനുമാണ്. ഭക്ഷണത്തിനോ പാനീയത്തിനോ ഒരു രുചിയും തോന്നുന്നില്ല. മനസ്സില്‍ കï പരിപാടികളും പദ്ധതികളും തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ ഇനി ജീവിച്ചിട്ടെന്ത് കാര്യം എന്ന് പോലും ആലോചിച്ച് പോകുന്നു. പ്രതീക്ഷകള്‍ വീണുടയുമ്പോള്‍, വിധി തനിക്ക് നേരെ കൊഞ്ഞനം കുത്തുമ്പോള്‍ ജീവിതത്തിന് എങ്ങനെ മധുരമുïാകാനാണ്! ഈ വിധിയുടെയും പരാജയത്തിന്റെയും മുമ്പില്‍ ഇബ്നു ഉബയ്യിന് രïേ രï് കാര്യങ്ങളേ ചെയ്യാനുള്ളൂ. സാഹസങ്ങള്‍ കാണിക്കുക, അങ്ങനെ വിധിയെ വെല്ലുവിളിക്കുക. കഴിഞ്ഞൊരു ദിവസമാണ് ഖുറൈശി ഗോത്രങ്ങളും ഗത്വ്ഫാന്‍, അസദ്, അശ്അജ്, ഫസാറ ഗോത്രക്കാരും ജൂതന്മാരും ഒത്തുചേര്‍ന്നത്. അവര്‍ മദീനക്ക് ചുറ്റും കനത്ത കല്‍ഭിത്തി പോലെ ഒരു വലയം തീര്‍ത്തു. മുഹമ്മദും അനുയായികളും ചതച്ചരക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. മുഹമ്മദിനെയും സംഘത്തെയും പിച്ചിച്ചീന്തിയിട്ടല്ലാതെ പിന്തിരിയില്ലെന്ന് അവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തതാണ്.
സന്തോഷാതിരേകത്താല്‍ ഹൃദയം തുടികൊട്ടുകയായിരുന്നു. ദൈവമേ, നീ അബൂസുഫ്യാനെ സഹായിക്കണം, ജൂതനേതാവ് ഹുയയ്യ് ബ്നു അഖ്തബിനെ സഹായിക്കണം. നാവ് അറിയാതെ പ്രാര്‍ഥിച്ചു പോയി. മുഹമ്മദ് അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത് കാണാനുï്. വസ്ത്രം വിയര്‍പ്പിലും പൊടിയിലും കുതിര്‍ന്നിരിക്കുന്നു. അനുയായികളുമായി ചേര്‍ന്ന് ഒരു കിടങ്ങ് കുഴിക്കുകയാണത്രെ. എന്തൊക്കെ ചെയ്താലും ഇത്തവണ ഈ മുസ്ലിം കൂട്ടം വീണത് തന്നെ. ഒരു ശക്തിക്കും അവരെ രക്ഷിക്കാനാവില്ല. അഹ്ലാദമടക്കാനാവാതെ നൃത്തം വെച്ചുപോയി. ഖുറൈശികളും സഖ്യകക്ഷികളും (അഹ്സാബ്) ചുറ്റുഭാഗത്തും തീ കൂട്ടിയിരിക്കുന്നത് രാത്രി ഇവിടെനിന്ന് നോക്കിയാല്‍ കാണാം. മുസ്ലിംകളുടെ നോട്ടം കïാല് അറിയാം, അവര്‍ ആകെ പരിഭ്രാന്തരാണ്. ഉണ്ണാനും ഉടുക്കാനും പോലുമില്ലാത്ത ദരിദ്രപ്പരിഷകള്‍. സമ്പൂര്‍ണ നാശത്തിന്റെ വക്കിലാണ് അവര്‍ നില്‍ക്കുന്നത്. അങ്ങോട്ട് വീണ് നശിക്കുകയല്ലാതെ ഇനിയവര്‍ക്ക് ഒന്നും ചെയ്യാനില്ല. താഴെനിന്നും മോളില്‍നിന്നും നാശം പെയ്തിറങ്ങാന്‍ പോവുകയാണ്. ബനൂ ഖുറൈളയതാ വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊïിരിക്കുന്നു. എന്തെന്ത് സുന്ദര ഓര്‍മകള്‍!
ഓര്‍മകളുടെ കൂട്ടത്തില്‍ ആ കിരീടവുമുï്. മദീനക്കാര്‍ അഥവാ യസ്രിബ് നിവാസികള്‍ തന്റെ തലയില്‍ അണിയിക്കാന്‍ കാത്തുവെച്ചിരുന്ന ആ കിരീടം. അത് തലയില്‍ അണിയുന്ന നിമിഷം താന്‍ മദീനയുടെ രാജാവായി. കിരീടത്തില്‍നിന്ന് രïോ അതില്‍ കുറഞ്ഞോ വില്ല് ദൂരം മാത്രം. ആ സ്വപ്ന സാക്ഷാത്കാരത്തിന് ആദ്യം മുഹമ്മദും സംഘവും തകര്‍ക്കപ്പെടണം. എന്നിട്ട് സഖ്യകക്ഷികളും ജൂത ഗോത്രങ്ങളുമെല്ലാം ചേര്‍ന്ന് ആ കിരീടം എന്റെ നരച്ച ഈ തലയിലേക്ക് വെച്ചുതരണം. യാത്രികര്‍ എന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നത് ഞാന്‍ സ്വപ്നം കïു; മുഹമ്മദിന്റെ തലയില്‍ ചവിട്ടി ഇങ്ങനെ ചോദിക്കുന്നതും: 'നബിയാണ് പോലും! പിന്നെ എന്തേ ഇങ്ങനെ തോറ്റമ്പി? നിന്നെ രക്ഷിക്കാമെന്ന് ഏറ്റ പടച്ചവന് എവിടെ?'
പക്ഷെ ഒരു കാര്യം മനസ്സില്‍നിന്ന് പോവുന്നില്ല. മുഹമ്മദിന്റെയും അനുയായികളുടെയും എന്തും നേരിടാന്‍ തയാറെടുത്തുള്ള ആ നില്‍പ്പ്. അവര്‍ക്കാകട്ടെ ഭക്ഷണമില്ല. തണുപ്പാണെങ്കില്‍ അതികഠിനവും. അവര്‍ മുനാഫിഖുകള്‍/കപടന്മാര് എന്ന് വിളിക്കുന്ന ഒരു വിഭാഗം ആളുകള്‍ അവരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരിക്കുന്നു. ജൂത ഗോത്രമായ ബനൂഖുറൈളയാകട്ടെ സന്ധി ലംഘിച്ച് മറുപക്ഷം ചേരുകയും ചെയ്തിട്ടുïണ്ട്. രക്ഷപ്പെടാനോ ജയിക്കാനോ ഒരു പഴുതുമില്ല. ഞാനായിരുന്നു മുഹമ്മദിന്റെ സ്ഥാനത്തെങ്കില്‍ എപ്പോഴേ കീഴടങ്ങിയേനെ. എന്നിട്ടുമവര്‍ പതറുന്നതോ പിന്നോട്ടടിക്കുന്നതോ കïില്ല.... ഇതെന്തൊരു ഈമാനാണ്... ഇതാണോ അവര്‍ക്ക് പിടിച്ച് നില്ക്കാന് കെല്‍പ്പ് നല്‍കുന്നത്.
എന്ത് പറയാന്‍, അതൊരു ദുര്‍ലക്ഷണം പിടിച്ച ദിവസമായിരുന്നു. ഒരു ദുരന്തത്തിലേക്കാണ് ഞാന്‍ കണ്ണ് പായിച്ചത്. കൊടുങ്കാറ്റടിക്കുകയാണ്. ഞാന്‍ കിടങ്ങിന്റെ മറുവശത്തേക്ക് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല... സഖ്യകക്ഷികള്‍ ഒന്നടങ്കം സ്ഥലം വിട്ടിരിക്കുന്നു. ഇന്നലെ പൂട്ടിയ അടുപ്പുകളിലെ വെണ്ണുനീര്‍ അങ്ങിങ്ങ് പാറി നടക്കുന്നുï്. സഖ്യകക്ഷികള്ക്കേറ്റ ഓര്‍ക്കാപ്പുറത്തുള്ള ഈ കനത്ത അടിയുടെ കഥ പറയാന്‍ ഇനി ഈ വെണ്ണീരേ ശേഷിക്കുന്നുള്ളൂ എന്ന് വന്നാല്‍....
ഖുറൈശികള്‍ എവിടെ? ഗത്വ്ഫാന്‍ എവിടെ? അബൂസുഫ്യാനും ഇഖ്രിമയും ഹാരിസും എവിടെ? ബനൂ ഖുറൈള ജൂത ഗോത്രക്കാര്‍ അവരുടെ കോട്ടകളിലേക്ക് ഓടിയൊളിച്ചിരിക്കുന്നു. പ്രതീക്ഷ തകര്‍ന്ന് ജൂത നേതാവായ ഹുയയ്യ്ബ്നു അഖ്തബ്. മുസ്ലിംകളോ? അവര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്നു. അവര്‍ വിജയക്കൊടി പാറിക്കുകയാണ്. വിജയമോ? ഇതിനെ അത്ഭുതം എന്നല്ലേ വിളിക്കേïത്. ഇത്തരം അമാനുഷികതകള്‍ പുറത്തെടുക്കാന്‍ നബിമാര്ക്കല്ലേ കഴിയുക? അപ്പോള്‍ മുഹമ്മദ് ശരിക്കും നബി തന്നെയാണോ? ഓ... എന്റെ ചിന്തകള്‍ കാട് കയറുന്നു. ആ വശം വിടാം.
ഇപ്പോള്‍ രാവിലെയും വൈകുന്നേരവും എന്റെ മനസ്സിനെ പുകച്ചു കൊïിരിക്കുന്നത് ആ ഭയാനകമായ ദൃശ്യമാണ്. ബനൂഖുറൈളക്കാര്‍ ഓരോരുത്തരായി തങ്ങളുടെ കോട്ടകളില്‍ നിന്നിറങ്ങി വരുന്നു. മുസ്ലിംകളുടെ വാളുകള്‍ക്ക് ഇരയാവുന്നു. മുഹമ്മദിനെ ചെറുത്ത ഒരു വിഭാഗത്തിന്റെ കഥ അവസാനിക്കുകയാണ്. ബനൂഖുറൈളയുടെ കഥ കഴിഞ്ഞു. ഹുയയ്യ്ബ്നു അഖ്തബ് വീണു. അല്ലയോ ഇബ്നു അഖ്തബ്, താങ്കള്‍ വീണതോടെ മുഹമ്മദിനെതിരെയുള്ള വലിയൊരു പ്രതിരോധക്കോട്ട തന്നെയാണ് പൊളിഞ്ഞ് വീണത്.
എന്നാല്‍, മുഹമ്മദേ, ഞാന്‍ നിലനില്ക്കും. ഞാന്‍ കീഴടങ്ങില്ല. നിന്റെ ഈ സമൂഹത്തിന്റെ മജ്ജ തുരക്കും ഞാന്‍. ഇരുട്ടിലായിരിക്കും എന്റെ അടി വീഴുക. പിറകില്‍ നിന്നുള്ള കുത്തുകളും വീïും തുടങ്ങുകയാണ്. എന്റെ ഉള്ളിലെ പക നിനക്ക് മനസ്സിലായിക്കാണും. പക്ഷെ ഞാന്‍ നിന്റെ മുഖത്ത് നോക്കി ചിരിക്കും. തേന്‍ പുരട്ടിയ വാക്കുകള്‍ പറയും. മുഹമ്മദ്, ഇതിനെ കാപട്യം എന്നാണോ നീയും സംഘവും വിളിക്കുന്നത്? പക്ഷെ, യഥാര്‍ഥത്തിലത് ഒരു യുദ്ധ തന്ത്രമാണ്. എനിക്ക് നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാന്‍ ഞാനത് പ്രയോഗിച്ചുകൊïേയിരിക്കും, അന്ത്യശ്വാസം വരെ. സത്യവചനങ്ങള് നിന്റെ കൈവശം എന്നാണല്ലോ നീ പറയുന്നത്. എന്റെ പക്കല്‍ അങ്ങനെ പുതുപത്തന് സന്ദേശമൊന്നുമില്ല. ഉള്ളത് കാക്ക-കാരണവന്മാരുടെ പാരമ്പര്യവും പൈതൃകവുമാണ്. നമ്മില്‍ ഓരോരുത്തരും തന്റെ കൈവശമുള്ളതാണ് ശരി എന്ന് വിശ്വസിക്കുന്നു. ഞാന്‍ പ്രവാചകത്വമൊന്നും വാദിക്കുന്നില്ല. അക്കാര്യത്തില്‍ നമുക്കിടയില്‍ വലിയ തര്ക്കവുമുï്. അത് ആകാശവുമായി ബന്ധപ്പെട്ടതാണല്ലോ. നമുക്കതങ്ങ് വിടാം. എന്നിട്ട് നേര്‍ക്ക് നേരെ ഏറ്റുമുട്ടാം. അഹ്സാബ് യുദ്ധത്തിലെ വിജയം ദൈവദൃഷ്ടാന്തമായി നീ കാണുന്നുïെങ്കില് ഉഹ്ദിലെ പരാജയത്തെ എങ്ങനെയാണ് വിലയിരുത്തുക?
''നിങ്ങളൊന്നും കഴിക്കുന്നില്ലേ?''
ഭാര്യയുടെ ചോദ്യമാണ് ഇബ്നു ഉബയ്യിനെ ചിന്തകളില്‍നിന്നുണര്‍ത്തിയത്.
''എന്ത്?''
അയാള്‍ മിഴിച്ച് നോക്കി.
''പറയുന്നത് കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഒന്നും കഴിക്കുന്നില്ല... പുറത്തേക്കിറങ്ങുന്നില്ല... ഉറക്കവുമില്ല... ഏറ്റാന്‍ കഴിയാത്ത ഭാരമൊക്കെ സ്വന്തം തോളില്‍ ഏറ്റിവെച്ച് സ്വന്തത്തെ കൊല്ലുകയാണ് നിങ്ങള്‍.''
''പെണ്ണേ, ഭയങ്കര ശിക്ഷയാണത്.''
''നിങ്ങള്‍ സ്വയം ശിക്ഷിക്കുകയല്ലേ?''
''വലിയ മനസ്സുകള്‍ അങ്ങനെയൊക്കെയാണ്.''
''തന്നെ? ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഒക്കെയാണ് വലിയവരുടെ ലക്ഷണമെങ്കില്‍ മുഹമ്മദിനെ അത് ബാധിക്കുന്നില്ലല്ലോ. അദ്ദേഹം പൊരുതുന്നു, അതിഭീഷണമായ സാഹചര്യങ്ങളെ നേരിടുന്നു, ചെറുക്കുന്നു; എന്നിട്ട് തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നു.''
അറിയാതെ ഭാര്യ അത്രയും പറഞ്ഞുപോയി. ഇബ്നു ഉബയ്യിന്റെ അലര്‍ച്ചയാണ് പിന്നെ കേള്‍ക്കുന്നത്.
''മുഹമ്മദ്! ആ പേര് നീ എന്റെ മുമ്പില്‍വെച്ച് പറയരുത്.''
''നിങ്ങളും മുസ്ലിമല്ലേ?''
വിയര്‍പ്പ് തുടച്ചുകൊï് ഇബ്നു ഉബയ്യ് പറഞ്ഞു.
''എന്നെ അവര്‍ മുനാഫിഖ്/കപടന് എന്ന് ആക്ഷേപിക്കുന്നു. എന്നെ ഇടിച്ച് താഴ്ത്തുന്നു, പരിഹാസ കഥാപാത്രമാക്കുന്നു.''
''മുഹമ്മദ് എല്ലാം നിങ്ങളോട് വിട്ടുപൊറുക്കുകയാണല്ലോ ചെയ്തത്.''
''വിട്ടുപൊറുക്കുകയോ? അതിന് ഞാനെന്ത് തെറ്റ് ചെയ്തു? ഞാന്‍ ഒരു നിലപാടിന്റെ ആളാണ്.''
''അദ്ദേഹം നബി ആണല്ലോ.''
''ഞാനവിടത്തെ ഭരണാധികാരം കൈയാളാന്‍ ഏറ്റവും യോഗ്യനായ ആളാണ്. മുഹമ്മദ് യഥാര്‍ഥ നബിയാണെങ്കില്‍ ആത്മീയ കാര്യങ്ങള്‍ ഏറ്റെടുത്ത് മറ്റു ഭൗതിക കാര്യങ്ങള്‍ എനിക്ക് വിട്ടുതരുമായിരുന്നു. അങ്ങനെയൊരു പങ്കുവെപ്പ് നടന്നാല്‍ നുബുവ്വത്തില്‍/ പ്രവാചകത്വത്തില്നിന്ന് വല്ലതും കുറഞ്ഞുപോകുമോ?''
''എങ്കിലിക്കാര്യം അദ്ദേഹവുമായി സംസാരിക്കരുതോ?''
ഇബ്നു ഉബയ്യ് ഒരു പരിഹാസച്ചിരി ചിരിച്ചു.
''വിധി തന്റെ കൈയില്‍ വെച്ച് തന്ന അധികാരം എനിക്കദ്ദേഹം വിട്ടുനല്‍കുമെന്ന് നീ കരുതുന്നുïോ? അതിനൊന്നും ഒരു സാധ്യതയുമില്ല. എന്റെ മോനുïല്ലോ, അവന് മുഹമ്മദിന് വേïി എന്റെ ജീവന് കളയാന്‍ പോലും ഒരുങ്ങിനില്‍പ്പാണ്. എന്റെ അയല്‍ക്കാരായ ഖസ്റജ് ഗോത്രത്തിന്റെ കാര്യമോ? അവരും എന്തും മുഹമ്മദിനായി സമര്‍പ്പിക്കാന്‍ സന്നദ്ധരായി നില്ക്കുന്നു. ഈ കുത്തൊഴുക്കില്‍ ഞാനെങ്ങനെ പിടിച്ച് നില്ക്കും? ഈ ലോകത്തും പരലോകത്തും സകല മൂല്യങ്ങളുടെയും മാനദണ്ഡം താനാണെന്ന് മുഹമ്മദ് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നു. ജനന മരണ രഹസ്യങ്ങളും മുഹമ്മദിനെ അറിയുള്ളൂ പോല്‍. അപാര ബുദ്ധിമാന് തന്നെ. ഈ വിഡ്ഢികളൊക്കെ ആ വലയില്‍ വീണുപോയി.''
ഭാര്യക്ക് അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.
''അബ്ദുല്ലാ, താങ്കള്‍ ദൈവ നിശ്ചയത്തെയും പ്രാപഞ്ചിക നടപടിക്രമങ്ങളെയുമാണ് വെല്ലുവിളിക്കുന്നത്. ഉഹ്ദ് മലയെ അടിയോടെ പിഴുതു മാറ്റാമെന്ന് കരുതുന്നു. ഒട്ടും പ്രതീക്ഷക്ക് വകയില്ലാത്ത യുദ്ധത്തിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.''
ഇബ്നു ഉബയ്യ് ചൂïുവിരലുയര്ത്തി. അയാളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലായി.
''നീ അവസാനം പറഞ്ഞ ഈ വാക്കുളുണ്ടïല്ലോ, ഞാന്‍ തന്നെ മുഹമ്മദിനെയും സംഘത്തെയും കുറിച്ച് പറഞ്ഞതാണ്. നാലുപാട് നിന്നും സൈന്യങ്ങള്‍ അവരെ വളയുകയായിരുന്നല്ലോ. മുഹമ്മദും കൂട്ടരുമാണെങ്കില്‍ ഉണ്ണാനില്ലാതെ, ഉടുക്കാനില്ലാതെ, നാലുഭാഗത്ത് നിന്നും ഉപരോധിക്കപ്പെട്ട്... ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടുക ഒരിക്കലും സാധ്യമല്ലെന്ന് എല്ലാവരും ഉറച്ചിരിക്കെ... അവരതാ വിജയം തട്ടിയെടുക്കുന്നു. അതെ, പ്രാപഞ്ചിക നിയമങ്ങളെ വെല്ലുവിളിക്കുകയാണ്. ഉഹ്ദ് മലയേക്കാള്‍ വലിയതൊന്ന് പിഴുത് മാറ്റുകയാണ്. ഏതാനും നൂറുകള്‍ മാത്രം വരുന്ന ഈ പട്ടിണിക്കോലങ്ങള്‍ പന്ത്രïായിരം വരുന്ന കരുത്തുറ്റ സൈന്യത്തെ അതിജയിക്കുന്നത് എവിടത്തെ പ്രകൃതി നിയമമാണ് പെണ്ണേ, ഇവരുടേത് വല്ലാത്ത മനക്കട്ടിയും ഉറച്ച് നില്‍പ്പും തന്നെയാണ്. ശരി, മുഹമ്മദ് നബിയായി വിരാജിച്ച് കൊള്ളട്ടെ. ഞാന്‍ വേണമെങ്കില്‍ ഒരു വിശ്വാസിയുമാവാം. പക്ഷെ, ഒരു ഉപാധി; എന്നെ ഈ നാട്ടിന്റെ ഭരണാധികാരിയാക്കണം.''
''അപ്പോള്‍ ഉപാധിയോടെയുള്ള ഇസ്ലാമാണ്...''
''അങ്ങനെയും ആവാമല്ലോ.''
''ഞാന്‍ മനസ്സിലാക്കിയേടത്തോളം യഥാര്‍ഥ മുസ്ലിം ഉപാധികളൊന്നുമില്ലാതെ എല്ലാം അല്ലാഹുവിന് സമര്‍പ്പിച്ചവനാണ്. അല്ലാഹുവിനേക്കാളും റസൂലിനേക്കാളും പ്രിയങ്കരമായി യാതൊന്നും അയാള്‍ക്ക് ഉïായിക്കൂടാന് പാടില്ലാത്തതാണ്.''
ഇബ്നു ഉബയ്യിന് ഭാര്യയുടെ സംസാരം തീരെ പിടിക്കുന്നില്ല. അയാള്‍ അവളോട് തട്ടിക്കേറി. ''ഈ ഭക്ഷണപ്പാത്രം എടുത്തുകൊï് പോ. നിന്നെയും എനിക്ക് കാണï.''
പിന്നെ അയാള്‍ സ്വയം പിറുപിറുക്കാന്‍ തുടങ്ങി.
''എന്റെ കൂട്ടാളികളൊക്കെ വിട്ടുപോയി.. മകനൊരുത്തനുള്ളത് എനിക്ക് നേരെ തട്ടിക്കയറുന്നു. നീയും അവനോടൊപ്പമാണ്. ഖസ്റജികളില്‍ മഹാഭൂരിപക്ഷവും എന്റെ പദ്ധതികളെ അട്ടിമറിക്കുന്നു. നിങ്ങളൊക്കെ മുഹമ്മദിന്റെ ദുഷ്ടന്മാരായ ചാരന്മാരാണ്. പക്ഷെ, എന്റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ മലകള്‍ക്കപ്പുറം കച്ചമുറുക്കുന്നുï്. ഊഷര ഭൂമികള്‍ കടന്ന് അവര്‍ വരും. ഈ താഴ്വരകളില്‍ അവര്‍ വീïും ഒഴുകിപ്പരക്കും. അതുപോലൊരു ഇളകി മറിയല്‍ മുമ്പാരും കïിട്ടുïാവില്ല...''
ഭാര്യ അയാളെ സൂക്ഷിച്ച് നോക്കി. ആള് പിച്ചും പേയും പറയുകയാണ്. ഉറങ്ങിയിട്ട് ദിവസങ്ങളായി. ഭക്ഷണമൊന്നും കഴിക്കുന്നില്ല. എപ്പോഴും ചിന്താഭാരത്തോടെ തൂങ്ങിയിരിപ്പ് തന്നെ. ഇതൊക്കെ മൂപ്പരുടെ പിരി ഇളക്കിയിട്ടുïെന്നാണ് തോന്നുന്നത്. ചിന്തകളും വര്‍ത്തമാനങ്ങളും കൂടിക്കുഴഞ്ഞ് തകിടം മറിഞ്ഞിരിക്കുന്നു. ഭ്രാന്തിലേക്കെത്താന്‍ രï് വില്ല് ദൂരമോ അതില്‍ കുറഞ്ഞോ മതി. മൂപ്പര്‍ക്കിപ്പോള്‍ വേïത് സമാശ്വാസമാണ്, സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കലാണ്. ഭാര്യ ഒന്നുകൂടി അരികിലേക്ക് നീങ്ങിയിരുന്നു. അവള് കാരുണ്യത്തോടെ മന്ത്രിച്ചു: ''നിങ്ങള്‍ ഈ സമൂഹത്തിലെ തലയെടുപ്പുള്ള ആളാണ്. നിങ്ങളുടെ വംശവും കുടുംബവും ഒക്കെ വെച്ച് നോക്കുമ്പോള്‍ അനുസരിക്കപ്പെടുന്ന നേതാവാകാന്‍ യോഗ്യതയുള്ളയാള്‍.''
''നീ മനസ്സിലുള്ളത് തന്നെയാണോ പറയുന്നത്?''
''സത്യമാണ് പറയുന്നത്. നോക്കൂ അബ്ദുല്ലാ, നമ്മുടെ ആയുസ്സിന്റെ മുക്കാലും കഴിഞ്ഞില്ലേ. കുറച്ചേ ബാക്കിയുള്ളൂ. ഇനിയുള്ള കുറച്ചുകാലം ഇങ്ങനെ ദുഃഖിച്ചും വേദനിച്ചും കഴിയാനാണോ തീരുമാനം? കിരീടം ഒരു കാലത്തും ഒരാള്‍ക്കും സ്വസ്ഥതയോ സൗഭാഗ്യമോ നല്‍കിയിട്ടില്ല. പൊടിപിടിച്ച കീറ വസ്ത്രവുമായി, ജടപിടിച്ച മുടിയുമായി, ഒരു നേരത്തെ ആഹാരം തന്നെ കഷ്ടിയായ, കാറ്റും പേമാരിയും പൊക്കിയെടുത്തെറിയുന്ന കൂരകളില്‍ താമസിക്കുന്ന എത്രയെത്ര ആളുകളാണ് തലയില്‍ കിരീടമുള്ള രാജാവിനേക്കാള്‍ സുഖസന്തോഷമായി കഴിയുന്നത്....''
തുടരാന്‍ അനുവദിച്ചില്ല ഇബ്നു ഉബയ്യ്
''നിന്റെ അനുശോചനം ഗംഭീരമായിട്ടുï്.''
''പൂര്‍ണ വിശ്വാസത്തോടെയാണ് ഞാന്‍ പറയുന്നത്. ആ മനുഷ്യന് പറയുന്നതല്ലേ സത്യം? ദൈവദൂതനായത് കൊïല്ലേ അദ്ദേഹം എല്ലാവരുടെയും ക്ഷേമം കാംക്ഷിക്കുന്നത്... അദ്ദേഹം അതിക്രമികള്ക്കെതിരിലല്ലാതെ വാളുയര്ത്തിയിട്ടുïോ? അദ്ദേഹത്തിന്റെ സത്യസന്ധത കാലം സാക്ഷ്യപ്പെടുത്തിയതുമാണ്. ഏത് ഹൃദയവും ആ വാക്കുകളില്‍ വശീകരിക്കപ്പെട്ടുപോകും. ആ മാര്‍ഗത്തില്‍ ജീവന് വരെ കൊടുക്കാന്‍ ആളുകള്‍ തയാറായി നില്‍പ്പാണ്. അദ്ദേഹം ഓതിത്തരുന്ന ഖുര്‍ആന്‍ മനസ്സില്‍ ശാന്തി പടര്‍ത്തുന്നു, ആത്മാവിന് പുതുജീവന്‍ നല്കുന്നു. ഏറ്റവും നല്ല മാര്‍ഗമേതോ അതിലേക്കല്ലേ അദ്ദേഹം ക്ഷണിക്കുന്നത്? മനസ്സില്‍ തോന്നുന്ന ഈ വേïാത്ത ചിന്തകളും പിശാചിന്റെ വസ്വാസുകളും മാറ്റിവെച്ച് നല്ലൊരു വിശ്വാസിയായി ഈ നേര്‍മാര്‍ഗത്തില്‍ അണിചേരാന്‍ എന്തുï് തടസ്സം....''
പെട്ടെന്ന് അയാളുടെ കണ്തടങ്ങള് നിറഞ്ഞൊഴുകി. അത് തടുത്ത് നിര്‍ത്താന്‍ അയാള്‍ പാടുപെടുന്നുï്. പറയുമ്പോള്‍ ഏങ്ങലടിച്ചു പോയി.
''എനിക്ക് കഴിയുന്നില്ല... എനിക്ക് കഴിയുന്നില്ല.... നിയന്ത്രണം വിട്ടുപോകുന്നു.''
അവള്‍ക്കും കരച്ചിലടക്കാനായില്ല. മുതുകില്‍ സ്നേഹത്തോടെ തടവി അവള് ചോദിച്ചു.
''എന്തുകൊï് നിങ്ങള്‍ക്ക് ശ്രമിച്ചുകൂടാ? ഈ ദുന്‍യാവിനും അതിലുള്ളതിനും നമ്മുടെ നാഥന്റെ അടുക്കല്‍ ഒരു കൊതുക് ചിറകിന്റെ വില പോലുമില്ല. ഇവിടം നാം എന്നെന്നും പാര്‍ക്കുന്ന ഇടമല്ലല്ലോ. ഇനി തലയില്‍ കിരീടം വെച്ച് കിട്ടി എന്നു തന്നെ വെക്കുക. മണല്മൂടിക്കിടക്കുന്ന ഈ മരുഭൂമിയില്‍ എല്ലാവര്‍ക്കുമുള്ളത് ഒരു ഇടുങ്ങിയ കുഴിമാത്രം....''
അയാള്‍ കൈയുയര്‍ത്തി. അയാളുടെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നുïായിരുന്നു.
''ഇത്തരം വര്‍ത്തമാനങ്ങള്‍ പറയല്ലേ.. എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. എന്നോടല്‍പ്പം കരുണ കാണിക്ക്. ഭാരിച്ച ചങ്ങലക്കെട്ടുകള്‍ എന്നെ ഭൂമിയിലേക്ക് അമര്ത്തിനിര്ത്തുന്നു. എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്ക് അറിയില്ല.''
അവള് കണ്ണുനീര് തുടച്ചു.
''വേണമെന്നുïെങ്കില് നിങ്ങള്‍ക്ക് കഴിയും.''
പിശാചിനെപ്പോലെയുള്ള അയാളുടെ ഭാവപ്പകര്‍ച്ച പെട്ടെന്നായിരുന്നു. ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ അയാള്‍ അലറി.
''ഞാന്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് എന്റെ അവകാശമാണ്. പിന്നെ പരലോകം, നീ പറഞ്ഞ ശവക്കുഴി... അതൊക്കെ വരുന്നേടത്ത് വെച്ച് കാണാം...''
(തുടരും)