കല്യാണപ്പാട്ടുകാരി

ഹൈദ്രോസ് പൂവക്കുര്‍ശി
june
അടുത്തിടെ അന്തരിച്ച മൂര്‍ക്കനാട് സ്വദേശിയായ പി.എസ് പാത്തുമ്മു എന്ന പ്രശസ്ത കല്യാണപ്പാട്ടു കലാകാരിയെപ്പറ്റി.....

വിവാഹ സദസ്സുകളില്‍ ദീര്‍ഘകാലം മധുര സ്വരത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് ആസ്വാദകരെ ആനന്ദത്തിലാറാടിച്ച കല്യാണപ്പാട്ടുകലാകാരിയാണ് അടുത്ത കാലത്ത് നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ച പി.എസ് പാത്തുമ്മു. വിവാഹ വേദികളില്‍ സ്ത്രീകളുടെ കൈമുട്ടിപ്പാട്ടും പുരുഷന്മാരുടെ വട്ടപ്പാട്ടും അനിവാര്യമായിക്കïിരുന്ന ഒരു കാലമുïായിരുന്നു. വിവാഹദിനം നിശ്ചയിക്കുന്നതുപോലും പാട്ടുകാരുടെ ഒഴിവിന്നനുസരിച്ചായിരുന്നു. അക്കാലത്ത് പാട്ടില്ലാത്ത കല്യാണം തന്നെ അപൂര്‍വമായിരുന്നു. പാട്ടില്ലാത്ത കല്യാണം ഒരു കുറവായി കïിരുന്നു. ഏതെങ്കിലും കാര്യത്തില്‍ ന്യൂനതയുïെങ്കില്‍ അത് സൂചിപ്പിക്കുവാന്‍ 'പാട്ടില്ലാത്ത കല്യാണം പോലെ' എന്ന് ഉപമ തന്നെയുïായിരുന്നു അക്കാലത്ത്.
അറിയപ്പെടുന്ന കുടുംബാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കാളഞ്ചറ അവറാന്‍ എന്ന വര്‍ത്തക പ്രമുഖന്റെ സഹധര്‍മിണിയായിട്ടാണ് അറുപതുകളുടെ തുടക്കത്തില്‍ അവര്‍ മൂര്‍ക്കനാട് എത്തുന്നത്. കോട്ടക്കലിനടുത്ത കൂരിയാട് ആണ് ജന്മദേശം. അക്കാലത്ത് കല്യാണ വീടുകളില്‍ വാശിയേറിയ പാട്ടുമത്സരങ്ങള്‍ നടന്നിരുന്നു. അവരുടെ പങ്കാളിത്തം വിവാഹാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
മുന്‍കാലങ്ങളില്‍ രാത്രിയിലായിരുന്നു കല്യാണങ്ങള്‍. പുതുമാരനും സംഘവും പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ വഴിനീളെ പാട്ടുപാടിക്കൊï് നാരീഗൃഹത്തിലേക്ക് പോകും. നിക്കാഹും ഭക്ഷണവും കഴിഞ്ഞായിരിക്കും മടക്കം. പുതുനാരിയും തോഴികളും വരനെ അനുഗമിച്ച് പാടിക്കൊïാണ് പോകുക. നീട്ടിപ്പാടുവാന്‍ കഴിയുന്ന ഇശലുകളാണ് വഴിനീളെ ആലപിച്ചിരുന്നത്. പി.എസ് പാത്തുമ്മുവിന്റെ മുന്‍പാട്ടും സഹ ഗായികമാരുടെ താളവട്ടവും ഏവരെയും ആകര്‍ഷിച്ചിരുന്നു. പി.എസിന്റെ പാട്ട് കേള്‍ക്കാനായി വഴയരികിലെ വീടുകളിലെ താമസക്കാര്‍ ഉണര്‍ന്നിരിക്കുമായിരുന്നു. അവര്‍ ആലപിച്ചിരുന്ന വരികളില്‍ ചിലത്:
'പുതുപെണ്ണ് ചമഞ്ഞിട്ട് പുതുതോഴിമാരുമൊത്ത്
പുതുമാരന്‍ മനകൊള്ളെ ഇതാ വരുന്നേ.
കൊതിയില്‍ വയ്‌നീളം പാടി
കൂട്ടുകാരികളേറ്റു പാടി
കന്നിയും തോഴിമാരും ഇതാ വരുന്നേ...'
വധുവും സംഘവും വരന്റെ വീടിന്റെ പടിവാതില്‍ക്കലെത്തിയാല്‍ പിന്നെ വരവിനെ സൂചിപ്പിക്കുന്ന പാട്ടുകളായി. പാടിക്കൊï് അവിടെ നില്‍ക്കും. വരന്റെ ബന്ധുക്കളും ഗായികമാരും വന്ന് പാട്ടോടെ എതിരേല്‍ക്കണം. 'കൈപിടിച്ചു പാടല്‍' എന്നാണ് ഈ സ്വീകരണത്തിന് പേര്. എതിരേല്‍ക്കാന്‍ വൈകിയാല്‍ പി.എസ് പാടിയിരുന്ന വരികളാണ്...
'മാരന്‍ വീട്ടുകാരെ നിങ്ങള്‍ ഉറങ്ങിപ്പോയോ
നിങ്ങള്‍ ഉറങ്ങിപ്പോയോ..
ഉറക്കം വിട്ടുണരുവിന്‍ വിളക്കൊക്കെ തളിക്കുവീന്‍
ഉറങ്ങിപ്പോയോ ഞങ്ങളെ മറന്നു പോയോ...'
എതിരേല്‍ക്കാന്‍ വരുന്നവര്‍ പാട്ടുപാടിക്കൊïാണ് നാരിയുടെയും തോഴികളുടെയും അരികിലെത്തുക.
'കത്തിത്തെളിഞ്ഞൊളിഞ്ഞിടും പുതുനാരിയെ
കൈപിടിച്ചിട്ടെതിരേല്‍ക്കാന്‍ ഇതാ വരുന്നേ
തത്തക്കിളി കൂടെ വന്ന സഹോദരിമാരെ
താമരപ്പൂനാരിക്കൊപ്പം അണിനിരന്നീരെ.
ഒത്ത് സ്വാഗതങ്ങള്‍ പാടിട്ടിതാ വരുന്നേ
കൈപിടിച്ചിട്ടെതിരേല്‍ക്കാന്‍ ഇതാ വരുന്നേ...'
എതിരേറ്റു കൊïുപോയി പന്തലില്‍ വിരിച്ച പായകളില്‍ ഇരുത്തും. രï് പാട്ടുസംഘങ്ങളും അടുത്തടുത്തായി വട്ടത്തില്‍ ഇരിക്കും. ചെറിയ കിണ്ണാരം മുട്ടിക്കൊïായിരുന്നു പി.എസിന്റെ ആലാപനം. കോളാമ്പിയില്‍ പാളവിശറികൊï് അടിച്ചും പാടുമായിരുന്നു. താളാത്മകമായി എല്ലാവരും കൈമുട്ടും. സലാം പറഞ്ഞും കുശലാന്വേഷണം നടത്തിയുമുള്ള പാട്ടുകളാണ് തുടക്കത്തില്‍ പാടുക. പിന്നെ മംഗളം ആശംസിച്ചുള്ള വരികളാണ്...
'പുതുനാരി പന്തല്‍ പുകിന്തൊരു മംഗലം
എന്തൊരു കൗതുകമേ, ആഹാ എന്തൊരു കൗതുകമേ
പി.എസ് പാത്തുമ്മു പാടിടും മംഗളം
എന്തൊരു കൗതുകമേ, ആഹാ എന്തൊരു കൗതുകമേ....'
പുതുപെണ്ണിനെയും അവരുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതലായവയെയും വര്‍ണിച്ചു കൊïുള്ള ഗാനങ്ങള്‍ ആലപിക്കും. വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍, അവരുടെ കുടുംബനാമങ്ങള്‍, അവരുടെ സ്ഥാനമാനങ്ങള്‍ എല്ലാം വിവരിച്ചുകൊï് പെട്ടെന്ന് കെട്ടിപ്പാടുവാനുള്ള പി.എസിന്റെ കഴിവ് അപാരമായിരുന്നു. പരമ്പരാഗതമായി പാടിവന്നിരുന്ന മുനാജാത്ത്, വിരുത്തം, കവി തൃക്കല്യാണം മുതലായ പാട്ടുകളും അവര്‍ ആലപിച്ചിരുന്നു.
'ആദിമാതവരാകിയ നബിതൃ
ക്കലിയാണമേ, നബി തൃക്കല്ലിയാണമേ
മണ്ഡമിലും പുവി അര്‍ശിലും മികന്തെ
മുന്തിയ കുര്‍ശിലും ഗുരുവായ് ചമയന്തെ
മുന്തിയ മുഖവടികോമള നബിതൃ
ക്കല്ലിയാണമെ, നബി തൃക്കല്ലിയാണമേ...'
എതിര്‍ സംഘത്തെ വെല്ലുവിളിച്ചുകൊï് 101 പേരുകള്‍ ഉള്‍പ്പെട്ട പാട്ടുകളും 101 സ്ഥലനാമങ്ങളും പറയുന്ന ഗാനങ്ങളും ചൊല്ലും. എതിര്‍സംഘം സമാനമായ പാട്ടുകള്‍ പാടുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ 'പാട്ട് പൂട്ടി' എന്നും 'ചുïുകള്‍ തുന്നി' എന്നും പാട്ടിലൂടെ പറയും. ചുïില്‍ മൂര്‍ച്ചയുള്ള കഠാരവെച്ച് ചുï് കൂട്ടി പറയേï അക്ഷരങ്ങളില്ലാത്ത വാക്കുകള്‍ മാത്രമുള്ള പാട്ടുകള്‍ പാടുന്നത് ആസ്വാദകരെ അത്ഭുതപ്പെടുത്തിയിരുന്നു. പരാജയപ്പെട്ടവരെ പരിഹസിച്ചുകൊï് അവര്‍ പാടുന്ന വരികളാണ്.
''പാട്ടുകൊïൊരു ചൂട്ട്‌കെട്ടി മോത്ത് കുത്തും ഞാനെടീ
പാട്ടുപാടാനറിയില്ലെങ്കില്‍ പന്തലിന്നിറങ്ങെടീ
''മാനത്ത് നിന്നേണിവെച്ച് പാട്ടിന്നിറങ്ങിയതാരെടീ
മംഗലസദസ്സില്‍നിന്ന് നാണം കെട്ട് മടങ്ങെടീ.''
മണവാട്ടിയെ പുതുമാരന്റെ വീട്ടില്‍ അറ കയറ്റിയതിനുശേഷം പാട്ടിലൂടെ യാത്ര പറഞ്ഞു പോരുമ്പോള്‍ പി.എസ് പാടാറുïായിരുന്നു...
'കുട്ടി ചെറുപ്പമാണ് ബുദ്ധി കുറവുമാണ്
സ്‌നേഹമുള്ള അമ്മായിമ്മേ നല്ലവണ്ണം നോക്കണേ...'
കല്യാണ സദസ്സുകളില്‍നിന്ന് ധാരാളം സമ്മാനങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. വിദൂര സ്ഥലങ്ങളിലേക്കു പോലും പാട്ടുപാടുവാന്‍ അവരെ ക്ഷണിച്ചിരുന്നു. പാണക്കാട് മര്‍ഹൂം പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഒരു പുത്രിയുടെ കല്യാണത്തിന് ഏഴ് ദിവസം തുടര്‍ച്ചയായി പാട്ടുപാടിയതായി അവര്‍ അഭിമാനപൂര്‍വം അനുസ്മരിച്ചിരുന്നു.
വിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമായിരുന്നു പി.എസ് പാത്തുമ്മു. പിതാവ് ഉണ്ണീന്‍കുട്ടി സ്‌കൂള്‍ മാനേജരും പള്ളി ഖത്വീബുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു കേട്ടിട്ടുï്. സഹോദരങ്ങള്‍ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായിരുന്നു. പി.എസും എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുï്. ജോലിക്കൊന്നും പോകാതെ പാട്ടുപാടുന്നതില്‍ അമിത താല്‍പര്യം കാണിച്ചതിനാല്‍ പിതാവ് പ്രസിദ്ധനായ ഒരു പാട്ടുകാരനെ വീട്ടില്‍ വരുത്തി അവരെ പാട്ട് പഠിപ്പിച്ചു. തുടര്‍ന്ന് കല്യാണ വീടുകളില്‍ പാട്ട് പാടുവാനാരംഭിച്ചു.
സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിശോധനക്കു വന്ന ഇന്‍സ്‌പെക്ടറുടെ മുമ്പില്‍ 'പറന്നൊരു തടാകത്തില്‍' എന്നു തുടങ്ങുന്ന ഗാനം പാടി യപ്പോള്‍ അദ്ദേഹത്തില്‍നിന്ന് സമ്മാനം ലഭിച്ചിരുന്നുവത്രെ. പഠനകാലത്ത് ഒട്ടേറെ പാട്ടുകള്‍ പാടി അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി. ഇത്തരം അനുഭവങ്ങളാണ് അവരെ പാട്ടുകാരിയാക്കി വളര്‍ത്തിയത്. സിനിമയില്‍ പാടുവാന്‍ അവസരം ലഭിച്ചെങ്കിലും രക്ഷിതാക്കള്‍ അനുവദിച്ചില്ലെന്ന് അവര്‍ പരിഭവം പറയാറുïായിരുന്നു.
പല പ്രമുഖരും അവരെ സന്ദര്‍ശിക്കുകയും അഭിമുഖം നടത്തുകയും ആദരിക്കുകയും ചെയ്തിട്ടുï്. തന്നെ കാണുവാന്‍ വരുന്നവരെ പാട്ടുപാടി സന്തോഷിപ്പിച്ചിരുന്നു. അന്യം നിന്നുപോയ 'കല്യാണപ്പാട്ട്' എന്ന കലയുടെ മറന്നുകൂടാത്ത കണ്ണിയാണ് പി.എസ് പാത്തുമ്മു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media