ചരിത്രം സ്ത്രീയുടേത് കൂടിയാണ്. പക്ഷെ, ചരിത്രമെഴുത്തിന്റെ മുഖ്യധാരാ, ഔദ്യോഗിക രീതികള്‍ പെണ്ണിനെ വിസ്മരിച്ചു. നാഗരികതകളെ രൂപപ്പെടുത്തുന്നേടത്ത് സ്ത്രീസമൂഹത്തിന്റെ പങ്കിനെ തമസ്കരിക്കാനനുവദിക്കാതെ യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു ഇസ്ലാം. മൂസ(അ)യുടെ മാതാവ്, സഹോദരി, ഫറോവയുടെ പത്നി, ഈസ(അ)യുടെ മാതാവ്, മുഹമ്മദ് നബി(സ)യുടെ പത്നിമാര്‍, മകള്‍ ഫാത്തിമ(റ), സുമയ്യ(റ), ഉഹ്ദില്‍ പ്രവാചകന് വേïി പ്രതിരോധിച്ച സഹാബി വനിത, ... അങ്ങനെ അനിഷേധ്യമാം വിധം ഇസ്ലാം ചരിത്രമധ്യത്തില്‍ സ്ഥാപിച്ച എത്രയെത്ര ധീരവനിതകള്‍. മഹാവിപ്ലവങ്ങളുടെ പേറ്റുനോവായി, ഒളിഞ്ഞും തെളിഞ്ഞും എന്നും അവളുïായിരുന്നു. അവള്, അവളുള്ക്കൊള്ളുന്ന കുടുംബം, സമൂഹം, നാട്, ലോകം എത്ര സുമോഹനമാണ്! അവളുടെ യുഗപ്പകര്‍ച്ച ഉറപ്പുവരുത്തുകയാണ് ആരാമത്തിന്റെ നിയോഗം.
1985-ലായിരുന്നു ആരാമത്തിന്റെ തുടക്കം. വനിതകള്‍ക്കായുള്ള ആനുകാലികങ്ങളെ സംബന്ധിച്ച് കേരളം സ്വപ്നം കാണാന്‍ കാത്തിരുന്ന കാലത്ത് തന്നെ ആരാമം യാഥാര്‍ഥ്യമായി. അന്ന് മുതല്‍ ഇന്നോളം സത്രീസമൂഹത്തെ നീതിയുടെയും നന്മയുടെയും പക്ഷത്ത് നിന്ന് ബലപ്പെടുത്താനേ ആരാമം ശ്രമിച്ചിട്ടുള്ളൂ. നിങ്ങള്‍ക്കോര്‍മയില്ലേ, അക്ഷരം പഠിച്ച സ്ത്രീകളടക്കം കണ്ണീരും പ്രതികാരവും അപസര്പ്പകത്വവും നിറഞ്ഞ പൈങ്കിളിക്കഥകളില്‍ അഭിരമിച്ച കാലം. അവിടെ നിന്നും മുസ്ലിം വനിതയുടെ വായനാ പരിപ്രേക്ഷ്യത്തെ മാറ്റിയതില്‍ ആരാമത്തിന് നിസ്തുലമായ പങ്കുï്. സ്വാതന്ത്ര്യത്തിന്റെ വിഹായസിലേക്ക് ചിറകടിച്ചുയര്‍ന്നപ്പോള്‍ 'തനിക്ക് താന്‍ പോന്നാവളാ'വാതിരിക്കാനുള്ള കരുതലും അവള്‍ക്കുമേല്‍ ആരാമത്തിനുïായിരുന്നു.
വീടകങ്ങള്‍ എങ്ങനെ ആഹ്ലാദത്തിന്റെ ആരാമമാക്കാം എന്ന് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു ഈ മാഗസിന്. അടുക്കളയിലെ രസക്കൂട്ടുകളോട് മാത്രമല്ല, ലോകത്തിന്റെ കണ്ണീരിലേക്കും പോരാട്ടത്തിലേക്കും ആരാമം മലയാളീ സ്ത്രീയെ ചേര്‍ത്തുനിര്‍ത്തി. അവിടെയും നമുക്കൊരു ദൗത്യവും കടപ്പാടുമുïെന്ന് ഓര്‍മിപ്പിച്ചു.
എങ്ങനെ നല്ലൊരു പെണ്ണായി ജീവിക്കാം, എങ്ങനെ നല്ലൊരു ആണിനെയും പെണ്ണിനെയും വളര്‍ത്താം, സാമൂഹ്യമാറ്റത്തെ നിര്ണയിക്കുന്നതെങ്ങിനെ എന്നെല്ലാം ആരാമം ചര്‍ച്ച ചെയ്തു. എഴുത്തുകാരികള്‍ക്കും അതാവാന്‍ വെമ്പുന്നവര്‍ക്കും സ്ത്രീകള്‍ക്കായി കുറിക്കുന്നവര്‍ക്കും ധാരാളമായി ഇടം നല്കി. അവരില്‍ ചിലരെല്ലാം പേരെടുത്തുനില്ക്കുന്നു.
കാലം മാറി, കാഴ്ചപ്പാടുകള്‍ മാറി. ജീവിതത്തിന്റെ ഇടങ്ങള്‍ മാറി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ആധിപത്യം പെണ്‍കുട്ടികള്‍ക്കാണ്. പോരാട്ടത്തെരുവുകളിലും നേട്ടങ്ങളുടെ വേദികളിലും ഇന്ന് ഒരുപോലെ ഹിജാബുï്. താലോലിക്കാനും വിരല്‍ചൂïാനും മനക്കരുത്തുï്. പകച്ചുനില്ക്കാന് മനസ്സില്ല.
വായനയും മാറിയിട്ടുï്. ആരാമവും ഏറെ മാറിയിട്ടുï്. വലിയൊരു മാറ്റത്തിന് ആരാമം ചുവട് ഊന്നിക്കഴിഞ്ഞു. ഇസ്ലാമിനെയാണ് എന്നും ആരാമം മുറുകെ പിടിച്ചത്. അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും മാറാന്‍ ആരാമം ഇല്ല. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യര്‍ക്കൊന്നാകെ നല്കിയ ജീവിത മാര്‍ഗമാണ് ശരി, അതാണ് ഭൂമിക്ക് മുകളില്‍ വിജയത്തിന്റെ യഥാര്‍ഥ വഴി, മരണാനന്തരവും വിജയം ഉറപ്പുവരുത്താന്‍ അതിനേ ആവൂ എന്ന കലര്‍പ്പില്ലാത്ത ദൃഢവിശ്വാസം ആരാമത്തിനുï്. പ്രവാചകന്മാരാണ് മനുഷ്യ സമൂഹത്തെ ആ മാര്‍ഗം പഠിപ്പിച്ചത്. അവര്‍ക്ക് ശേഷം മനുഷ്യസമൂഹത്തിന് തന്നെ അതിന്റെ ഉത്തരവാദിത്തം നല്കി. സ്ത്രീകള്‍ക്കും അതില്‍ വലിയ പങ്കുï്. ആ ദൗത്യത്തെ സംബന്ധിച്ചും ആ വഴിയെ സംബന്ധിച്ചും സ്ത്രീകളെ അറിയിക്കാനും പഠിപ്പിക്കാനുമുള്ള ശ്രമമാണ് ഇക്കാലമത്രയും ആരാമം നിര്‍വഹിച്ചത്.
ആ സന്ദേശവുമായി ആരാമത്തിന് എല്ലാ കുടുംബങ്ങളിലുമെത്തണം. പക്ഷെ, ആരാമത്തിന് പ്രാപ്യമല്ലാതെപോയ കുടുംബങ്ങള്‍ ഇനിയും കേരളത്തിലുï്. കേരളത്തിന് പുറത്തുമുï്. അവരോടൊക്കെ ആരാമത്തിന് സംവദിക്കാനുï്. അവരോടൊപ്പം ചേരണം. വീട്ടില്‍ ആരാമമെത്തുന്നു എന്നാല്‍ നന്മയുടെ വെളിച്ചമെത്തുന്നു എന്നാണ്, തിന്മയുടെ ഘനാന്ധകാരം നീങ്ങുന്നു എന്നാണ്, പരിവര്‍ത്തനത്തിന്റെ കുസുമങ്ങള്‍ വിടരാനിരിക്കുന്നു എന്നാണ്. അതിനാല്‍ ആരാമത്തിന്റെ പ്രചാരകരും വാഹകരുമാവുക എന്നാല്‍ ധര്‍മം തന്നെയാണ്. ആരാമത്തിന് കരുത്തും കരുതലും നല്‍കുക. ആ ഉദ്ദേശ്യത്തോടെയാണ് ജൂണ്‍ 15 മുതല്‍ 30 വരെ പ്രചാരണ കാമ്പയിന് സംഘടിപ്പിക്കുന്നത്. കാമ്പയിന് കാലയളവില്‍ പരമാവധി കൈകളില്‍ ആരാമമെത്തണം. വരിക്കാരെ ചേര്‍ക്കണം. അതിന്നായി, സഹോദരങ്ങള്‍ സജീവമായി തന്നെ കര്‍മരംഗത്തിറങ്ങുക. നമുക്ക് പരിചയമുള്ള വീടുകളില്‍ ഒന്ന്, വായനശാലകളില്‍ ഓരോന്ന് വീതം. ഓഫീസുകളിലും സ്റ്റാഫ് റൂമുകളിലും ഒന്നുïാകുന്നത് അവരുടെ ഇടവേളകളെ സര്‍ഗാത്മകമാക്കും. കാമ്പസുകളുടെ ഫ്രീടൈമുകളെ സാര്‍ഥകമാക്കും. തുടരുന്ന സമ്മാനമായി ആരാമം നിങ്ങളുടെ കൂട്ടുകാര്‍ക്ക് നല്‍കാം.