'എന്റെ ഉടല്‍ വിപ്ലവമാണ്, നഗ്നതയല്ല. എന്റെ ശരീരം എന്റെ സ്വന്തം, എന്റെ അന്തസ്സ് എന്റെ തലക്കകത്ത്, എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം.' സ്ത്രീസമൂഹത്തില്‍ വ്യാപകമായി പ്രചരിക്കുന്ന മുദ്രാവാക്യങ്ങളാണിവ. കൗമാര പ്രായത്തിലെ പെണ്‍കുട്ടികളുടെ ചിന്തയെ കീഴടക്കിയ ഈ മുദ്രാവാക്യങ്ങള്‍ അവരുടെ സ്വഭാവങ്ങളെയും ജീവിതരീതികളെയും സ്വാധീനിക്കുന്നു. ഹിജാബ് ഊരിയെറിഞ്ഞ് ഹിജാബ് മുക്തയാവുക, ഫ്രീ ലൗ, ഫ്രീ സെക്‌സ് എന്നിവക്ക് വേïി ശബ്ദമുയര്‍ത്തുക ഇവയൊക്കെയാണ് പുതിയ പ്രവണതകള്‍. മതേതരമോ മതമുക്തമോ ആയ പാശ്ചാത്യ ജീവിത സാഹചര്യങ്ങളോട് ഇണങ്ങുന്നവയാവാം ഇത്തരം മുറവിളികള്‍. പ്രമുഖ പാശ്ചാത്യ ഫെമിനിസ്റ്റായ സൈമണ്‍ ഡി. ബുവേ (ടശാീില റല ആലമൗ്ീശൃ) ഈ മുദ്രാവാക്യങ്ങളെല്ലാം ഒറ്റവാക്യത്തില്‍ സമാഹരിച്ചു: 'സ്ത്രീ മനുഷ്യക്കുഞ്ഞായാണ് പിറന്ന് വീഴുന്നത്. പിന്നീടാണ് അവള്‍ സ്ത്രീയായിത്തീരുന്നത്.' അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവന ശരിയായിരിക്കാം. പക്ഷെ, ഇസ്ലാമിക സംസ്‌കാരത്തിനോ പരാമ്പര്യത്തിനോ അനുയോജ്യമല്ല ഈ ആഖ്യാനം.
ശരിയാണ്, പുരുഷന്‍ സ്ത്രീയെ നാനാവിധത്തില്‍ ദ്രോഹിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിലെ ഒരു യാഥാര്‍ഥ്യമാണ്. സഹോദരനും പിതാവും ഭര്‍ത്താവുമൊക്കെ അവളോട് അക്രമം പ്രവര്‍ത്തിക്കുന്നുï്. കൈകാര്യകര്‍തൃത്വം, വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരാവകാശ നിഷേധം, സ്വത്തവകാശ നിരാകരണം, വിദ്യാഭ്യാസ നിഷേധം, അഭിപ്രായം പ്രകടിപ്പിക്കാനോ രാഷ്ട്രീയ പങ്കാളിത്തം വഹിക്കാനോ ഉള്ള അവസരങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങി വിവിധ തലങ്ങളില്‍ പീഡനങ്ങളും അടിച്ചമര്‍ത്തലുകളും പുരുഷനില്‍നിന്ന് സഹിക്കേïി വരുന്നവളാണ് സ്ത്രീ. ഇത്തരം സാഹചര്യങ്ങളില്‍ നടേ പറഞ്ഞ മുദ്രാവാക്യങ്ങള്‍ സമൂഹത്തില്‍ കാട്ടുതീ കണക്കെ പടര്‍ന്നുപിടിക്കുന്നു. ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുപിടിച്ചും അവ പ്രാവര്‍ത്തികമാക്കിയും മുന്നോട്ടു കുതിക്കാന്‍ സ്ത്രീ സമൂഹം മുമ്പോട്ട് വരുന്നു. മുസ്ലിം സ്ത്രീക്ക് അല്ലാഹു ഉറപ്പു നല്‍കിയ അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന വനിതാ വേദികളും സംഘടനകളും സംവിധാനങ്ങളും ഉïാവേïത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളോടും അത്യാചാരങ്ങളോടും പടവെട്ടുന്ന വനിതാ സംഘടനകള്‍ വേണം. ഗതിയറ്റ് കോടതികളെ സമീപിക്കുന്ന ഭാര്യമാര്‍ കോടതികളില്‍നിന്ന് നേരിടുന്ന ക്രൂരതകളെയും നീതിനിഷേധങ്ങളെയും അഭിസംബോധന ചെയ്യാന്‍ പ്രാപ്തമാവണം വനിതാ സംഘടനകള്‍.
ഇത്തരം വനിതാ വേദികള്‍ നിറവേറ്റേï ചുമതലകള്‍ ഞാന്‍ എണ്ണിപ്പറയാം. വിവാഹ മോചിതകള്‍, വിധവകള്‍, തൊഴില്‍ ചെയ്യാനാവാത്ത അബല സ്ത്രീകള്‍, ബലാത്സംഗത്തിനും മാനഭംഗത്തിനും ഇരയാക്കപ്പെട്ടവര്‍, ഭര്‍ത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ അക്രമത്തിന് വിധേയയായവള്‍, ഇങ്ങനെ നോക്കും വാക്കും നല്‍കി സംരക്ഷിക്കേïവരെ കൈപിടിച്ചുയര്‍ത്തണം. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക വ്യവഹാരം, ക്രയവിക്രയം, രാഷ്ട്രീയ പ്രവര്‍ത്തനം, ഉദ്യോഗം, സേവന-വേതന സമത്വം, ലൈംഗികമായോ വാണിജ്യാവശ്യങ്ങള്‍ക്ക് പരസ്യവസ്തുവായോ ദുരുപയോഗം ചെയ്യപ്പെടാതിരിക്കല്‍, ചാരിത്ര്യവും പാതിവ്രത്യവും ജീവിത വിശുദ്ധിയും കാത്ത് സൂക്ഷിച്ചു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കല്‍- ഇവയെല്ലാം അവയുടെ പ്രവര്‍ത്തന മേഖലയാവണം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേïി ആത്മാര്‍ഥമായി നിലകൊള്ളുന്ന സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും അഭാവമാണ് വഴിതെറ്റിയ മുദ്രാവാക്യങ്ങള്‍ക്ക് ഇടം നല്‍കുന്നത്. സര്‍വതന്ത്ര സ്വതന്ത്ര ജീവിത മുദ്രാവാക്യവുമായി നമ്മുടെ വീടകങ്ങളിലേക്കും സമൂഹത്തിലേക്കും കടന്നുവരാന്‍ പാശ്ചാത്യ നിര്‍മിത ചിന്തകള്‍ക്ക് അവസരം നല്‍കിയാല്‍ സംഭവിക്കുന്നത് കുടുംബ ശൈഥില്യമായിരിക്കും. സ്വവര്‍ഗരതിക്കും ഫ്രീസെക്‌സിനും വേïിയുള്ള മുറവിളികളാവും തുടര്‍ന്നുïാവുക.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങളെയും അതിക്രമങ്ങളെയും ധീരമായി നേരിടുകയും പുതിയകാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുംവിധം ബോധന രീതിയും ശൈലിയും നവീകരിച്ച് സ്ത്രീ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും വേണം. ഇസ്ലാമിന്റെ തുറന്ന സമീപനവും സ്ത്രീക്ക് നല്‍കുന്ന സമുന്നത സ്ഥാനവും സമൂഹത്തില്‍ പ്രചരിപ്പിക്കണം. പുരുഷനും ഉï് പ്രശ്‌നങ്ങള്‍ എന്ന് മനസ്സിലാക്കണം. അയാളുടെ അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുന്നുï്. എപ്പോഴും സ്ത്രീകള്‍ മാത്രമല്ല ശരി. എപ്പോഴും തെറ്റുകള്‍ മാത്രം ചെയ്യുന്നവരുമല്ല പുരുഷന്മാര്‍. ഇടപെടുമ്പോള്‍ നീതിയോടെ വേണം എന്നത് ദൈവനിര്‍ദേശമാണ്.
ഗൃഹനായകന്‍ താന്‍ ആണെന്ന ചിന്ത പുലര്‍ത്തി സ്ത്രീയോട് അതിക്രമം കാണിക്കുന്ന പുരുഷന്‍, തന്റെ ഗൃഹത്തില്‍ അധാര്‍മികത നടക്കുമ്പോള്‍ കണ്ണ് ചിമ്മുന്ന വ്യക്തിയെക്കാള്‍ മെച്ചപ്പെട്ടവനല്ല. ആദ്യമവനെ നന്നാക്കിയെടുക്കണം, ബോധവല്‍ക്കരിക്കണം. ഭര്‍ത്താവിന്റെ ഏത് മര്‍ദനവും വിനീത വിധേയയായി സഹിക്കുന്ന സ്ത്രീകളുï്. മൂല്യബോധമില്ലാതെ അഴിഞ്ഞാട്ടത്തിന് നിന്ന് കൊടുക്കുന്ന സ്ത്രീകളുമുï്. ഒന്നാമതവളെ ശാക്തീകരിക്കണം. രïാമതവളെ ബോധവല്‍ക്കരിച്ച് സച്ചരിതയാക്കണം. കുടുംബരംഗത്തും തൊഴില്‍ രംഗത്തും ദൈവിക നീതി പുലരുകയാണ് ആവശ്യം. ദൈവികാധ്യാപനങ്ങളില്‍നിന്നുള്ള നമ്മുടെ അകല്‍ച്ചയാണ് പാശ്ചാത്യ ചരക്കുകള്‍ നമ്മുടെ ചിന്താകമ്പോളത്തിലും വീടകങ്ങളിലും വിറ്റഴിക്കാന്‍ ഇടമൊരുക്കുന്നതെന്നോര്‍ക്കുക.
വിവ: ജെ.