ഒരു വീരാംഗനയുടെ സംശയങ്ങള്‍

ജമീല ടീച്ചര്‍ എടവണ്ണ
june

ഉടഞ്ഞുപോകുന്നതിനെ മുഴുവന്‍ ഉപേക്ഷിക്കുക എന്നത് നമ്മുടെ സ്വഭാവമാണ്. കരുണാവാരിധിയായ സ്രഷ്ടാവ് അങ്ങനെയല്ല. എത്രയുടഞ്ഞാലും അവന്‍ ചേര്‍ത്ത് വെക്കും. ബ്രോക്കണ്‍ പീസിനെ മാസ്റ്റര്‍ പീസാക്കാന്‍ അവന്റെ കൈയില്‍ ഉപായങ്ങളുï്. ഏതെല്ലാം കല്ലില്‍ തട്ടി എത്ര പ്രാവശ്യം ഉടഞ്ഞ് പോയവരാണ് നാമെല്ലാം. എന്നിട്ടും ആ വലിയ കലാകാരന്‍ അതിസുന്ദരമായി ചേര്‍ത്ത് വെക്കുന്നു. അത്തരം ഒരു ചേര്‍ത്ത് വെപ്പിലേക്ക് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ് മഹാനായ പ്രവാചകന്‍ മുഹമ്മദ്(സ).
ആ സദസ്സിലേക്ക് നമ്രശിരസ്‌കയായ ഒരു പെണ്‍കൊടി കയറിവന്നു. അസ്മാ ബിന്‍ത് യസീദ് (റ) എന്നാണവരുടെ പേര്. അവര്‍ക്ക് നബി (സ)യോട് ഇസ്ലാമിനെ കുറിച്ച് ഒരുപാട് ചോദിച്ചറിയാനുï്. അവരറിഞ്ഞ കാര്യങ്ങള്‍ മറ്റ് സ്ത്രീകളെ അറിയിക്കുകയും വേണം. സ്ത്രീ കൂട്ടായ്മകളുടെ നേതാവായിട്ടാണവര്‍ എത്തിയിട്ടുള്ളത്. അവര്‍ പ്രവാചകനെ കാണാന്‍ അനുമതി വാങ്ങി. 'അല്ലാഹുവിന്റെ റസൂലേ, ഞാന്‍ കുറെ സ്ത്രീകളുടെ ഒരു ദൂതയായിട്ടാണെത്തിയിരിക്കുന്നത്. എനിക്കങ്ങയോട് ചില സംശയങ്ങള്‍ ചോദിക്കാനുï്. അങ്ങയുടെ മറുപടി എന്നെ അയച്ച സ്ത്രീകളെ അറിയിക്കുകയും വേണം. ഞങ്ങള്‍ സ്ത്രീകളാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ലോകം വീടകമാണ്. അവിടെ ഞങ്ങള്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുï്. ഭക്ഷണം വെച്ച് വിളമ്പണം. വീട് അടിച്ച് വാരി വൃത്തിയാക്കണം. പരിസരം നന്നാക്കണം. മക്കളെ പ്രസവിച്ച് പോറ്റി വളര്‍ത്തണം. അവരെ ശുശ്രൂഷിക്കണം. അതിനിടയില്‍ ഭര്‍ത്താവിനെ പരിചരിക്കണം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജോലികള്‍. അതിനിടയില്‍ ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെപ്പോലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅകളില്‍ പങ്കെടുക്കാനും അവരെപ്പോലെ യുദ്ധങ്ങളിലും മറ്റും സേവനം ചെയ്യുവാനും ഞങ്ങള്‍ക്ക് സാധിക്കാറില്ല. അക്കാരണത്താല്‍ നാളെ പരലോകത്ത് വെച്ച് അല്ലാഹു മനുഷ്യന്റെ നന്മ തിന്മകള്‍ അളന്നു തൂക്കി കണക്കാക്കുമ്പോള്‍ നന്മയുടെ തട്ട് ഞങ്ങള്‍ക്ക് കനം കുറഞ്ഞ് പോവുകയും പുരുഷന്മാര്‍ അക്കാര്യത്തില്‍ ഞങ്ങളെ കവച്ച് വെക്കുകയും ചെയ്യില്ലേ'' ഇതായിരുന്നു അസ്മ ബിന്‍ത്(റ)യുടെ സംശയം. നമുക്കാര്‍ക്കും ജീവിതത്തില്‍ ഒരുപക്ഷേ ഒരിക്കല്‍ പോലും തോന്നിയിട്ടില്ലാത്ത സംശയം. തിരുമേനി(സ)ക്ക് അസ്മ(റ)യുടെ സംശയം കേട്ടപ്പോള്‍ വല്ലാത്ത സന്തോഷമായി. അല്ലാഹുവിന്റെ പ്രവാചകന്‍ സ്വഹാബത്തിന്റെ നേരെ തിരിഞ്ഞുകൊï് ചോദിച്ചു. ''നിങ്ങള്‍ കïില്ലേ. എന്റെ സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടി ദീന്‍കാര്യം ചോദിച്ച് പഠിക്കുന്നത്'' ശേഷം അല്ലാഹുവിന്റെ റസൂല്‍ അസ്മ(റ)യെ വിളിച്ചു. ''ഹേ അസ്മാ നീ പൊയ്ക്കോ. നിന്നെ അയച്ച സ്ത്രീകളോട് സന്തോഷത്തോടെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തേക്കൂ. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊïും നിങ്ങളുടെ ഭര്‍ത്താക്കന്മാരെ സ്നേഹിച്ച് കൊïും ചെയ്യുന്ന ഓരോ ജോലിക്കും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. ആ പ്രതിഫലം പുരുഷന്മാര്‍ പങ്കെടുക്കുന്നതും നിങ്ങള്‍ക്ക് ജോലിഭാരം കാരണം പങ്കെടുക്കാന്‍ പറ്റാതെ പോകുന്നതുമായ കാര്യങ്ങള്‍ക്ക് തുല്യമായിരിക്കും. ഈ സന്തോഷ വാര്‍ത്ത നിങ്ങളെ അയച്ച മറ്റ് സ്ത്രീകളെ കൂടി പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക.'' അസ്മ(റ) നബി(സ)യുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. അത് അവരുടെ മനസ്സില്‍ സമാധാനത്തിന്റെ കുളിര്‍മഴയായി പെയ്തിറങ്ങി. ഏറെ ചാരിതാര്‍ഥ്യത്തോടെ അവര്‍ മടങ്ങി.
എന്നുവെച്ച് ഈ സ്വഹാബി വനിതകള്‍ പള്ളിയില്‍ പങ്കെടുക്കാത്തവരായിരുന്നില്ല. യുദ്ധരംഗത്ത് അവരാലാവുന്ന സേവനം ചെയ്യാത്തവരായിരുന്നില്ല. ''പ്രവാചകന്റെ കാലഘട്ടത്തില്‍ സത്യവിശ്വാസിനികളായ സ്ത്രീകള്‍ സുബ്ഹ് നമസ്‌കാരത്തിന് പള്ളിയില്‍ വരും. നമസ്‌കാരം കഴിഞ്ഞ് അവര്‍ പിരിഞ്ഞ് പോകുമ്പോള്‍ ഇരുട്ട് മൂലം അവരെ തിരിച്ചറിയുമായിരുന്നില്ല'' എന്ന് പ്രവാചക പത്നി ആയിശ(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ കാണാം. ഇശാ നമസ്‌കാരത്തിന് വരെ സ്ത്രീകള്‍ പള്ളിയിലെത്താറുïായിരുന്നു. നബി(സ) ഇശാ നമസ്‌കാരം കുറച്ച് പിന്തിക്കും. അവസാനം ഉമര്‍(റ) വിളിച്ചു പറയും; 'അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും കുട്ടികളുമെല്ലാം ഉറക്കം പിടിച്ച് തുടങ്ങി. അത് കേള്‍ക്കുമ്പോള്‍ നബി (സ) പെട്ടെന്ന് നമസ്‌കരിക്കും.'' നബി(സ)യില്‍നിന്ന് വന്ന സ്വഹീഹായ ഹദീസുകളാണിതെല്ലാം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും അവരൊട്ടും പിറകിലായിരുന്നില്ല. എന്നിട്ടും ഇബാദത്ത് കുറഞ്ഞു പോകുമോ എന്നുള്ള പേടിയായിരുന്നു അവര്‍ക്ക്. അസ്മ(റ) നബിതിരുമേനിയോട് സംശയം ചോദിച്ചതും അതുകൊï് തന്നെയാണ്.
യുദ്ധരംഗത്തും നബി(സ)യുടെ കാലത്തും അതിന് ശേഷവും വിശ്വാസിനികള്‍ ഒട്ടും പിന്നിലായിരുന്നില്ല. യര്‍മൂക്ക് യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത മഹതിയാണ് അസ്മ(റ). ലക്ഷക്കണക്കായ റോമന്‍ സൈന്യത്തെയാണ് വെറും പതിനാലായിരം വരുന്ന മുസ്ലിം സൈന്യത്തിന് അന്ന് നേരിടേïിയിരുന്നത്. തങ്ങള്‍ പരാജയപ്പെട്ട് പോകുമോ എന്ന ആശങ്ക മുസ്ലിം യോദ്ധാക്കളെ പിടികൂടി. അതവരെ പിറകോട്ട് വലിച്ചുകൊïിരുന്നു. അകലെ കൂടാരത്തിനകത്തിരുന്ന് യുദ്ധത്തിന്റെ ഗതി വീക്ഷിച്ച് കൊïിരുന്ന അസ്മ(റ)ക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടി. അവര്‍ ഉടനെ തന്നെ അവരുടെ കൂടെയുïായിരുന്ന മുസ്ലിം വനിതകളെ വിളിച്ചുവരുത്തി. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അവര്‍ താമസിച്ചിരുന്ന കൂടാരത്തിന്റെ കുറ്റിയും പറിച്ചു കൊï് ആ സ്ത്രീകള്‍ അടര്‍ക്കളത്തിലിറങ്ങി. ശത്രുപക്ഷത്തുള്ള ഒരുപാട് പേരെ വകവരുത്താന്‍ അസ്മ(റ)ക്കും കൂട്ടുകാരികള്‍ക്കും സാധിച്ചു. തങ്ങളുടെ കൂട്ടത്തിലുള്ള തരുണീ മണികളുടെ യുദ്ധവീര്യം കï് മുസ്ലിം ഭടന്മാര്‍ അമ്പരന്നു. തങ്ങളുടെ നഷ്ടപ്പെട്ടുപോയ ആത്മധൈര്യം വീïെടുത്തു. അന്തിമ വിജയം യര്‍മൂക്ക് യുദ്ധത്തില്‍ മുസ്ലിംകള്‍ക്കായിരൂന്നല്ലോ. തക്കസമയത്ത് അസ്മ(റ)യുടെ പ്രായോഗിക ബുദ്ധിയും പ്രവര്‍ത്തനവുമാണ് ആ യുദ്ധത്തില്‍ പിടിച്ച് നില്‍ക്കാന്‍ മുസ്ലിംകളെ പ്രാപ്തരാക്കിയത്.
യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായി മടങ്ങുമ്പോള്‍ നന്ദിയോടെ അവര്‍ അനുസ്മരിച്ചിരുന്നത് അസ്മാ ബിന്‍ത് യസീദ്(റ) എന്ന മഹതിയെയായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും കുടുംബ ഭാരം അവരുടെ നന്മയുടെ തുലാസില്‍ കനം കുറച്ച് കളയുമോ എന്ന് അവര്‍ ഭയപ്പെട്ടു. തൃപ്തികരമായ മറുപടി നല്‍കി നബി(സ) അവരെ തിരിച്ചയക്കുകയും ചെയ്തു.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media