കൂടിയാലോചനകളിലൂടെ മനോഹരമാകുന്ന കുടുംബങ്ങള്‍
അതുകൊണ്ടു തന്നെയാകും ഇസ്ലാം സര്‍ഗാത്മകമായ കുടുംബാന്തരീക്ഷത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കൂടിയാലോചന ഊന്നിപ്പറഞ്ഞത്.
എനിക്കൊരിക്കലും ആ വീട് എന്റേതാണെന്ന് തോന്നിയിട്ടില്ല. കാലങ്ങള്‍ക്കു ശേഷം തന്റെ ബാല്യത്തെയും കൗമാരത്തെയും ഓര്‍ത്തെടുക്കുന്ന ചില മനുഷ്യര്‍ വേദനയോടെ പറയാറുള്ളതാണിത്. തനിക്കു ചുറ്റുമുള്ളതൊന്നും തന്റേതാണെന്ന് തോന്നാത്ത വിധം അന്യരായി മാറിയ ഒരുപാട് മനുഷ്യരെ നമുക്ക് കാണാന്‍ സാധിക്കും. തന്റെ റോള്‍ ആവശ്യമില്ലാത്ത ഇടങ്ങളില്‍നിന്നും മനുഷ്യര്‍ മാറി നില്‍ക്കാറാണ് പതിവ്. എന്നെ ഇവര്‍ക്ക് ആവശ്യമുï് എന്ന തോന്നലില്‍ നിന്നാണ് മനുഷ്യര്‍ ഊര്‍ജസ്വലരായി ചില കാര്യങ്ങള്‍ സന്തോഷത്തോടു കൂടി ഏറ്റെടുക്കുക. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുï്. സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ടാണ് അല്ലാഹു ഇത് അവതരിപ്പിക്കുന്നത്.
'കൂടിയാലോചനയിലൂടെ തങ്ങളുടെ കാര്യം തീരുമാനിക്കുന്നവര്‍' (സൂറ: ശൂറ 38). 'കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക' (സൂറ : ആലു ഇംറാന്‍ 159).
ഏതൊരു ഉത്തരവാദിത്വത്തെയും കൂടുതല്‍ മനോഹരമാക്കുക കൂടിയാലോചനയാണ്. ഒരാള്‍ ഒറ്റക്ക് തീരുമാനിച്ച് നടപ്പിലാക്കിയ കാര്യങ്ങള്‍ പാളിപ്പോയാല്‍ അയാളോടൊപ്പം നില്‍ക്കാന്‍ ആരുമുïാവില്ല. കുടുംബപരവും സാമൂഹികവുമായ എല്ലാ തലങ്ങളിലും ഇസ്ലാം കൂടിയാലോചനയെക്കുറിച്ച് സഗൗരവം ഉണര്‍ത്തുന്നുï്. കൂടിയാലോചനകള്‍ നടത്തുകയും ആളുകളില്‍നിന്ന് അഭിപ്രായം തേടുകയും ചെയ്താല്‍ തന്റെ അധികാരത്തിന് പരിക്കു പററുമോ എന്ന ചിന്തയാവണം പലപ്പോഴും മനുഷ്യനെ അതില്‍നിന്ന് തടയുന്നത്. തലയണ മന്ത്രം, ഭാര്യയുടെ വാക്ക് കേള്‍ക്കുന്നവന്‍ തുടങ്ങിയ ശകാരങ്ങള്‍ കേട്ടു ശീലിച്ച നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്ര പാഠമാണ് പ്രവാചകനും ഉമ്മുസലമയും നമുക്ക് പകര്‍ന്നു നല്‍കുന്നത്. ഹിജ്റ ആറാം വര്‍ഷം മക്കയിലേക്കുളള ഉംറ യാത്രയില്‍ പ്രവാചകനെയും അനുചരന്മാരെയും ഉംറ നിര്‍വഹിക്കുന്നതില്‍നിന്ന് ഖുറൈശികള്‍ തടയുന്നുï്. തുടര്‍ന്ന് രൂപംകൊï ഹുദൈബിയ സന്ധിയില്‍ ഒപ്പു വെക്കുന്നതിനെതിരെ ഉമറി (റ)നെപ്പോലെയുള്ള സ്വഹാബികള്‍ ശക്തമായി എതിര്‍ത്ത സാഹചര്യത്തില്‍ അറവ് നടത്തി തല മുണ്ഡനം ചെയ്ത് ഉംറയില്‍നിന്ന് വിരമിച്ചാല്‍ തന്റെ അനുചരന്മാര്‍ അതിന് തയാറായില്ലെങ്കിലോ എന്ന് പ്രവാചകന്‍ ആശങ്കിച്ചപ്പോഴാണ് ഉമ്മുസലമ പ്രവാചകനെ ആശ്വസിപ്പിച്ച് 'ആരോടും ഒന്നും മിïാതെ താങ്കള്‍ തല മുണ്ഡനം ചെയ്യുകയും അറവ് നടത്തുകയും ചെയ്യൂ' എന്ന് പറയുന്നത്. പ്രവാചകന്‍ അപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍ പശ്ചാത്താപ വിവശരായി അനുചരന്മാരും അപ്രകാരം ചെയ്തു എന്നാണ് ചരിത്രം. ഗൗരവമായ ചില നിയമങ്ങള്‍ പഠിപ്പിക്കപ്പെട്ട സാഹചര്യത്തിലും വിശുദ്ധ ഖുര്‍ആന്‍ കൂടിയാലോചനയെക്കുറിച്ച് പറയുന്നുï്.
''ഇനി ഇരു കൂട്ടരും ഉഭയ സമ്മതത്തോടെ പരസ്പരം കൂടിയാലോചിച്ച് മുലകുടി മാറ്റാന്‍ നിശ്ചയിച്ചാല്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല. ഇനി മറ്റൊരു സ്ത്രീയെക്കൊï് നിങ്ങളുടെ കുട്ടികളെ മുലയൂട്ടണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അതിനും വിരോധമൊന്നുമില്ല.'' (ബഖറ: 233)
വിവാഹമോചിതരായ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മുലകുടി പ്രായമായ കുട്ടിയെക്കുറിച്ച് നടത്തേïുന്ന ആലോചനയെക്കുറിച്ചാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. കുഞ്ഞിന്റെ അവകാശത്തെക്കുറിച്ച് കൃത്യമായി നിലപാട് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍, കുഞ്ഞ് ഉï് എന്നതിന്റെ പേരില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ പീഡിപ്പിക്കപ്പെടരുത് എന്ന് വ്യക്തമാക്കുന്നു. കുടുംബ ജീവിതത്തില്‍ ചെറുതും വലുതുമായ ഇത്തരം ഒരുപാട് കാര്യങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകള്‍ ആവശ്യമാണ്. അത് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയും 'നമ്മള്‍', 'നമ്മുടേത്' എന്ന ആരോഗ്യകരമായ ബന്ധം വളര്‍ത്തുകയും ചെയ്യും. ഒറ്റക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയും അത് കുടുംബാംഗങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന കുടുംബനാഥനും നാഥയും യഥാര്‍ഥത്തില്‍ പ്രിയപ്പെട്ടവരെ അകറ്റുകയാണ് ചെയ്യുന്നത്. 'ഞാനുïാക്കിയ എന്റെ വീട്', 'കഷ്ടപ്പെട്ട് വാങ്ങിയ എന്റെ കാര്‍' തുടങ്ങിയ പരാമര്‍ശങ്ങള്‍ നിരന്തരമായി ഒരു കുടുംബനാഥന്‍ ഉയര്‍ത്തിയാല്‍ മക്കളുടെ മാനസികാവസ്ഥ ഇതൊന്നും തന്റേതല്ല എന്നായിരിക്കും. അന്യനായ ഒരു വ്യക്തിക്കുïാകുന്ന ബന്ധം മാത്രമേ ആ കുട്ടിക്കും ആ വീടിനോടും അനുബന്ധ കാര്യങ്ങളോടും ഉïാകൂ. ഒടുവില്‍ വാര്‍ധക്യത്തില്‍ 'ഈ വീട് നിന്റേതു കൂടിയല്ലേ, ഈ സ്ഥാപനം നിന്റേതുകൂടിയല്ലേ, എന്താണ് നിനക്കൊരു ശ്രദ്ധയുമില്ലാത്തത്' എന്ന ചോദ്യം മക്കളോട് തിരിച്ചു ചോദിക്കേïി വരുന്നു.
ആഘോഷ വേളകളിലും വീട് നിര്‍മാണം, വിവാഹം തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേïി വരുമ്പോഴും ഇണയുടെയും മക്കളുടെയും അഭിപ്രായങ്ങള്‍ ചോദിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നത് ശീലമാക്കിയ കുടുംബത്തില്‍ അംഗങ്ങള്‍ക്കിടയിലുïാകുന്ന ഐക്യവും സ്നേഹവും പൊരുത്തവും വളരെ വലുതായിരിക്കും. രക്ഷിതാക്കളുടെ അഭാവത്തിലോ രോഗാവസ്ഥയിലോ മികച്ച രീതിയില്‍ അതിനെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം തങ്ങളുടെ കൂടിയാണ് എന്ന ചിന്ത ടീം വര്‍ക്കിലൂടെ രൂപപ്പെടുന്നു. കൂടിയാലോചനകളും അഭിപ്രായ രൂപീകരണവും മികച്ച തീരുമാനമെടുക്കാന്‍ സഹായിക്കുക മാത്രമല്ല നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെ എളുപ്പമാക്കുകയും കുടുംബത്തിന്റെ ഭാരം കുറക്കുകയും ചെയ്യും.
കുടുംബത്തിലെ മുതിര്‍ന്ന ആളുകളുടെ ജീവിതാനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ തീരുമാനങ്ങളില്‍ വളരെ പ്രധാനമാണ്. പക്ഷേ ഇത് കുടുംബാംഗങ്ങളെ ധരിപ്പിക്കുക എന്നത് അതിനേക്കാളേറെ പ്രധാനമാണ്. ഇസ്ലാമിക ചരിത്രത്തിലെ അതി പ്രധാനപ്പെട്ട ഏടാണല്ലോ ബദ്ര്‍!. ബദ്റിലേക്കുള്ള ഒരുക്കത്തില്‍ നിര്‍ണായകമായ കാര്യങ്ങളിലൊന്നായിരുന്നു സ്വഹാബാക്കളെ മാനസികമായി അതിന് സജ്ജമാക്കുക എന്നത്. ബദ്റിലേക്കുള്ള ആഹ്വാനം അല്ലാഹുവിന്റെ ആഹ്വാനമായിരുന്നിട്ടു പോലും അത് കല്‍പനയായി അനുയായികളെ അടിച്ചേല്‍പ്പിക്കുകയല്ല പ്രവാചകന്‍ ചെയ്തത്. ഖുറൈശികളുടെ സൈന്യം പുറപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ റസൂല്‍ സ്വഹാബികളുമായി കൂടിയാലോചിച്ചു. നബിയുടെ പ്രധാന സംബോധന അന്‍സാരികളിലേക്കായിരുന്നു. കാരണം മദീനയില്‍ റസൂലിന് പൂര്‍ണ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്തത് അവരായിരുന്നുവല്ലോ. യുദ്ധ വിഷയം പ്രവാചകന്‍ അവതരിപ്പിച്ചപ്പോള്‍ മുഹാജിറുകള്‍ ശക്തമായി പിന്തുണച്ച് തങ്ങളുടെ കാര്യം പറഞ്ഞു. റസൂല്‍ വീïും അഭിപ്രായം ചോദിച്ചപ്പോള്‍ മുജാഹിറുകള്‍ തന്നെ പ്രതികരിച്ചു. മൂന്നാമതും പ്രവാചകന്‍ ചോദിച്ചപ്പോള്‍ അന്‍സാരികള്‍ക്ക് മനസ്സിലായി ലക്ഷ്യം തങ്ങളാണെന്ന്. അപ്പോള്‍ സഅ്ദ്ബ്നു മുആദ് എഴുന്നേറ്റു നിന്ന് ''അങ്ങ് ഞങ്ങളുടെ അഭിപ്രായം ആരായുകയാണോ'' എന്നു തുടങ്ങുന്ന ചരിത്ര പ്രസിദ്ധമായ ഐക്യദാര്‍ഢ്യം പ്രവാചകനോട് പ്രഖ്യാപിക്കുന്നുï്.
ഇസ്ലാമിക കുടുംബത്തിലെ ഗൃഹനാഥന് ഉïായിരിക്കേïുന്ന ഉത്തമ സ്വഭാവഗുണമായി ഇസ്ലാം കൂടിയാലോചനയെ ഉള്‍പ്പെടുത്തിയത് യുക്തിപൂര്‍വമാണ്. ചില അംഗങ്ങള്‍ മാത്രം ഭാവി ജീവിതത്തിനും കുടുംബത്തിന്റെ യശസ്സിന്നും വേïി പണിയെടുക്കുകയും മറ്റു ചിലര്‍ അലസമായി കഴിയുകയും ചെയ്യുമ്പോള്‍ വികൃതമാക്കപ്പെടുന്നത് വീടിന്റെ അകത്തളം തന്നെയാണ്. മികച്ച കൈകാര്യകര്‍ത്താവ് ഇല്ലാത്തത് മക്കള്‍ക്കിടയിലെ അകല്‍ച്ച വര്‍ധിക്കാനും ഓരോരുത്തരും അവരവരുടെ ലോകത്ത് ഒതുങ്ങുവാനും വരെ കാരണമാകുന്നു. നമ്മളറിയാതെ നമുക്കിടയില്‍ രൂപപ്പെടുന്ന മതിലുകള്‍ അപകടമാണ്. അനാവശ്യമായ ഗൗരവമോ മസില്‍പിടുത്തമോ അധികാരപ്രയോഗമോ കാരണമായി പ്രിയപ്പെട്ടവര്‍ക്കിടയില്‍ രൂപപ്പെടുന്ന വിടവ് പിന്നീടൊരിക്കല്‍ നികത്താനാവാത്ത മുറിവായി മാറും. കാലം കുറെ കഴിഞ്ഞ് തിരുത്താന്‍ ശ്രമിക്കുമ്പോഴേക്കും തകര്‍ക്കാനാവാത്ത മതിലായി അത് മാറ്റപ്പെട്ടിട്ടുïാകും. അതുകൊïു തന്നെയാകും ഇസ്ലാം സര്‍ഗാത്മകമായ കുടുംബാന്തരീക്ഷത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കൂടിയാലോചന ഊന്നിപ്പറഞ്ഞത്.